ജനിച്ചു ഞാനൊരു പക്ഷി പോല്‍.
ജീവിച്ചു ഞാനീ പ്രകൃതി തന്‍ കൂട്ടില്‍.
എനിക്കു കൂട്ടായി മൌന നൊമ്പരങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍
എന്‍ മൌന നൊമ്പരങ്ങള്‍ കണ്ണീര്‍ തുള്ളിയായി ഈ മണ്ണില്‍ ഒഴുകിടുന്നു..
കണ്ണുനീര്‍ താഴ്വരയില്‍ എന്‍ മനസ്സും യാത്ര ചെയ്തിടുമ്പോള്‍
എന്‍ മനസ്സിന്‍റെ താളമായി ഈ മണ്ണിന്റെ നാദം കേട്ടിടുന്നു.
ആ നാദമിന്നേന്‍ ഹൃദയത്തിന്‍ താളമായി മാറിടുമ്പോള്‍
എന്‍ ഹൃദയത്തിന്‍ താളത്തില്‍ എന്‍
മനസ്സിന്‍റെ തേങ്ങലും ചേര്‍ന്നലിഞ്ഞിടുന്നു..
ഒരു മാത്ര നേരത്തെന്‍ മനസ്സില്‍ സന്തോഷം നിറഞ്ഞിടുമ്പോള്‍,
എന്‍ മനസ്സും ഈ മണ്ണില്‍പാറി നടക്കുവാന്‍ കൊതിച്ചിടുന്നു..
എനിക്കു കൂട്ടായി ഒരു ഇണപക്ഷി തന്‍ സ്നേഹസ്പര്‍ശനം
എന്‍ മനസ്സിനെ തഴുകീടുമ്പോള്‍ എന്‍ മൌന നൊമ്പരങ്ങളും
എന്‍ ഇണപക്ഷി തന്‍ സ്നേഹ സ്പര്‍ശനത്തില്‍ ചേര്‍ന്നലിഞ്ഞീടുന്നു..
എന്‍ മനസ്സില്‍ സന്തോഷം ഒരു മാത്രയില്‍ ഈ മണ്ണില്‍ നിറഞ്ഞീടുമ്പോള്‍
ഒരു വേടന്റെ അമ്പിനാല്‍ ഈ ജീവിതവും മണ്ണില്‍ കൊഴിഞ്ഞു വീണിടുന്നു..
ഒരു മാത്ര നേരത്തെന്‍ ജീവന്റെ തുടുപ്പെന്നില്‍ ഉണര്‍ന്നീടുമ്പോള്‍
എനിക്കരികില്‍ നിന്നു കേഴുവാന്‍ എന്‍ മൌന നൊമ്പരങ്ങള്‍
മാത്രമെന്ന് എന്‍ അന്തരംഗവും അറിഞ്ഞീടുന്നു..
ഏകനായി നിന്നു കേഴുമാ ഇണപക്ഷി തന്‍ കണ്ണുനീര്‍ തുളളികള്‍
ഇന്നു ഈ മണ്ണിനെ നനയിച്ചിടുമ്പോള്‍ ആ കണ്ണുനീര്‍തുള്ളിയില്‍
എന്‍ ജീവന്റെ അംശവും ഈ മണ്ണില്‍ ചേര്‍ന്നലിഞ്ഞീടുന്നു..
എന്‍ മരണത്തിനു കൂട്ടായി എന്‍ ഇണപക്ഷിയും കൂടെ വന്നീടുമ്പോള്‍ ,
സ്നേഹബന്ധനത്തില്‍ ഇരു മനസ്സുകളും മരണമെന്ന ശയ്യയില്‍ ഒന്നായി ചേര്‍ന്നിടുന്നു...!!
Subscribe to:
Post Comments (Atom)
നല്ല വരികള്‍
ReplyDeleteപ്രണയം കവിതക്കു വഴി മാറുമ്പോള്‍...
ReplyDeleteഇഷ്ട്ടമായി കരുത്തോടെ തുടരുക...
നന്നായിട്ടുണ്ട് ജോയ്സ് ........
ReplyDeleteവെറുതെ പറയുന്നതല്ല ......വളരെ പക്വമായ ആശയം
ഒടുവില്‍ തിരിച്ചറിഞ്ഞ മണ്ണിന്റെ നാദം തന്നെയാണ് നമ്മുടെ സത്വം ...aashamsalal
വളരെ നല്ല വരികൾ. ശരിക്കും ഇഷ്ടമായീട്ടോ
ReplyDeleteആശംസകള്‍ ...ഇനിയും എഴുതുക
ReplyDeleteThis comment has been removed by the author.
ReplyDeletenalla varikal ennaalum blogil dis Oder aai kidakkunnu line thirichu kremikarikku
ReplyDeleteനന്നായിട്ടുണ്ട്. ആശംസകള്‍.
ReplyDeleteനന്നായിട്ടുണ്ട്. ആശംസകള്‍.
ReplyDelete