(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)
കണ്ണീര്‍ തൂകുന്ന പെണ്‍ മലരോ,
മണ്ണില്‍ തെളിയുന്ന നെയ്ത്തിരിയോ,
കനവു പോലെ നെഞ്ചില്‍ ഉടഞ്ഞു പോകുമൊരു
ചില്ലു പാത്രതിന്‍ ഉടമയാണോ ഇവള്‍.
മണ്ണിന്റെ സൌഭാഗ്യമോ അതോ,വിണ്ണിന്റെ ലയ താളമോ...
കാര്‍മുകില്‍ പോലെ ദുഃഖങ്ങള്‍ നിറയുമ്പോള്‍,
ചിരി തൂകും പെണ്‍ മലരേ.
മനസ്സില്‍ എരിയും തീയുള്ളവളെ,
ആദിത്യന്‍ കണ്ണീര്‍ വാര്‍ത്തിടുന്നു.
ആശാടം മനസ്സില്‍ നിറഞ്ഞിടുന്നു.
കരയുന്ന കണ്ണുകള്‍ കണിയാകുന്നു.
നിന്റെ മനസ്സിന്‍ തേങ്ങല്‍ കേട്ടിടുന്നു.
ഈ മണ്ണും തേങ്ങിടുന്നു...
നൊമ്പരം മനസ്സില്‍ നീറഞ്ഞിടുമ്പോള്‍,
സങ്കടത്താല്‍ ഉള്ളം പിടഞ്ഞിടുമ്പോള്‍,
നോവിന്‍ ഗാനം നീ പാടിടുന്നു.
ഏതോ രാക്കുയില്‍ പാട്ടില്‍ നീ ചേര്‍ന്നിടുന്നു.
നിന്റെ രോധനം മണ്ണില്‍ നിറഞ്ഞിടുന്നു.
ഇന്നീ രാവും തേങ്ങിടുന്നു....!!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനങ്ങള്‍
എഴുതാനുള്ള ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
VARIKAL NALLATHANNU
ReplyDeleteINIYUM EZUTHUKA