Sunday, September 7, 2008

എന്റെ മുല്ലപ്പൂവ്**


(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)


പൂന്തോട്ടക്കാവില്‍ പൂത്തു നില്‍ക്കും പൂവെ
നിന്നെ കാണാനീ മധുചന്ദ്രിക വന്നു...വന്നു...
നിന്നെ പുണരാനെന്‍ നെഞ്ചം കൊതിക്കുന്നു.
കാത്തു നില്‍ക്കും കാമുകനെ പോല്‍
സ്നേഹ ഗാനം പാടും ഞാനെന്‍
മനസിന്റെ മായചെപ്പില്‍ സ്വപ്നങ്ങള്‍ കണ്ടു.
എന്റെ കനവില്‍ നീ തെളിയുന്ന നേരം കാറ്റായി വന്നു...


തെളിഞ്ഞു നിന്നു മിന്നും താരങ്ങള്‍.
കനവുകള്‍ തന്നു, എന്നില്‍ കുളിരലകള്‍ തന്നു.
ശരത്കാല മേഘങ്ങള്‍ പോലെ എന്നില്‍ നിറയും
വസന്തത്തില്‍ വിരിയും പൂവുകള്‍ പുഞ്ചിരി തൂകുന്നു.
അരികില്‍ വായോ,എന്നില്‍ പ്രണയം തായോ,
എന്റെ സ്നേഹത്തില്‍ അലിയാന്‍ നിന്‍ മനസ്സൊന്നു തായോ.
എന്റെ സ്വപ്നങ്ങള്‍ക്കുണര്‍വ്വായി നിന്‍ പുഞ്ചിരി തായോ...


ചേലൊത്തൊരു പെണ്‍ കൊടിയെ,
നിന്‍ പുഞ്ചിരിക്കു പൂവഴകാണ്.
മാനിന്റെ മിഴിയാണ്,മുല്ലപ്പൂവിന്റെ നിറമാണ്.
അരികില്‍ നീ വായോ,അനുരാഗം തായോ,
എന്റെ മനസ്സിന്‍റെ താളമായി നീ വായോ,
പാടും പാട്ടിന്റെ ഈണത്തില്‍ അലിയാന്‍ നീ വായോ...!!!

8 comments:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    സിനിമ / ആല്‍ബം ഗാനങ്ങള്‍
    എഴുതാനുള്ള ശ്രമമാണു കേട്ടോ...
    വരികള്‍ നല്ലതാണോ
    എന്നു അറിയില്ല.....
    ഇതു വായിച്ചു നോക്കു....
    നിങ്ങളുടെ വിലയേറിയ
    അഭിപ്രായം അറിയിക്കാന്‍
    മറക്കരുതേ.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  2. മുല്ലപ്പൂവേ, ഞാനും ഒരീണത്തിലത് പാടി നോക്കി...

    കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  3. നല്ല വരികള്‍. ആ ഈണംകൂടി ഒന്ന് ലോഡ് ചെയ്യൂ... മുല്ലപ്പൂവിന്റെ വരികള്‍ കാണുമ്പോള്‍ നല്ലവണ്ണം പാടുമെന്ന് തോന്നുന്നു. ഒരിക്കല്‍ പാടി ഈണം ചെയ്ത ഒരു ഗാനം ഈ ബൂലോഗത്ത് പ്രതീക്ഷിക്കാമല്ലോ ആല്ലേ..

    ReplyDelete
  4. ഞാന്‍ പാടീട്ടങ്ങ് ശരിയാവുന്നില്ല.
    വരികള്‍ നന്നായിട്ടുണ്ട്.
    ആശംസകള്‍.

    ReplyDelete
  5. പ്രണയാര്‍ദ്രം ഈ വരികള്‍.....

    ReplyDelete
  6. നന്നായിട്ടുണ്ട്... നല്ല വരികള്‍.. ഈണവും കൊള്ളാം.. :) ആശംസകള്‍

    ReplyDelete