Sunday, September 28, 2008

ഞാന്‍**

മനസ്സിനെ പുണരുമൊരു പുതു വസന്തത്തിന്‍ സുഗന്ധം പോലെ

എന്‍ ജീവിതയാത്ര തന്‍ വീചികളില്‍

വിജയവും പരാജയവും അനുവാര്യമായിടുന്നു..

പ്രതീക്ഷകള്‍ തന്‍ പൂക്കള്‍ വിരിയുമാമെന്‍ മനസ്സിന്‍ തോപ്പിലൊരു

വിജയത്തിന്‍ കനികള്‍ നിറയുമൊരു മരം വളര്‍ന്നു വന്നീടുന്നു..

ആ മരം തരുമാ തണലില്‍ ഇനിയുമെന്‍ ജീവിത യാത്ര തുടര്‍ന്നിടുമ്പോള്‍

അറിയുന്നു എന്‍ അന്തരംഗവും, വിജയമാകും പൂവുകള്‍

ഇനിയും എന്നില്‍ വിരിഞ്ഞിടുന്നു എന്ന്..

മനസ്സില്‍ നിറയുമാ മൌന നൊമ്പരത്തിന്‍ മുത്തുകള്‍

ഇന്നെന്നില്‍ കണ്ണീര്‍ പൊഴിയിപ്പിക്കുമ്പോള്‍

നനഞ്ഞു നില്‍ക്കുമാ കണ്ണുകളില്‍

ഭീതി ഒരു അഗ്നി പോല്‍ എരിഞ്ഞമര്‍ന്നീടുന്നു..

പെയ്യുമൊരു പുതു മഴ പോല്‍ എന്‍ മനസ്സിന്‍ സന്തോഷം

ഇന്നു ഈ മണ്ണിനെ നനയിച്ചിടുമ്പോള്‍

നനഞ്ഞു നില്‍ക്കുമാ മണ്ണില്‍ തളിര്‍ത്തു വരുമൊരു

കുഞ്ഞു ചെടി പോല്‍ എന്‍ ജീവിതത്തില്‍ നന്‍മകള്‍

ഉയര്‍ന്നിടുന്നു ഈ നിമിഷം മുതല്‍..

ആ ചെടിയില്‍ നിറയുമാ പൂക്കളും കായ്കളും

ഇന്നു ഈ പ്രകൃതിക്കു നിറ കൌതുകമായിടുമ്പോള്‍

ഈ ജീവിതവും ഈശ്വരനു മുന്‍പില്‍

വിലയേറിയ ഒരു മുത്തായി മാറിടുന്നു...!!

2 comments:

  1. ജീവിതത്തെ ജീവിതം കൊണ്ടല്ലാതെ നേരിടാനാവില്ല.വിജയാശംസകൾ...

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete