"ഓര്‍ത്തു പോകുന്നു ഞാനിന്നെന്‍ ഹൃദയത്തില്‍
എന്‍ ആത്മാവിനെ തഴുകിടും പ്രിയ സുഹൃത്തിന്‍ ഓര്‍മ്മകള്‍..
എന്‍ മനസ്സില്‍ ഉണരുമാ സുഹൃത്തിന്‍ ചിന്തകള്‍
ഇന്നെന്‍ ഹൃദയമാകുമാ പുസ്തകത്തില്‍ കുറിച്ചിടുന്നു..
വിദ്യാലയ മുറ്റത്തു പന്തലിച്ചു നിക്കുമാ ആല്‍മരച്ചോട്ടില്‍
നാം ഒരുമിച്ചിരുന്നു പങ്കിടുമാ സൌഹൃദത്തിന്‍ സംഭാഷണങ്ങള്‍
ഇന്നെന്‍ മനസ്സില്‍ ഓര്‍മ്മകളാല്‍ ഒരു പുതു വസന്തം തീര്‍ത്തിടുന്നു..
പൂത്തു നില്‍ക്കുമാ പൂവുകള്‍ തന്‍ പുഞ്ചിരിയില്‍
നിന്‍ മനസ്സില്‍ സന്തോഷം നിറഞ്ഞിടുമ്പോള്‍
എന്‍ പ്രിയ സ്നേഹിതാ, നിന്‍ സൌഹൃദത്തില്‍
എന്‍ മനസ്സും ആമോദ ചിത്തനായി മാറിടുന്നു..
പൂത്തു നില്‍ക്കുമാ പൂവില്‍ നിറയുമാ തേന്‍
നുകരുമൊരു വണ്ടു പോല്‍ നിന്‍ സ്നേഹത്തിന്‍ സ്പര്‍ശനം
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍ അറിയുന്നു
എന്‍ അന്തരംഗത്തില്‍ നീ തന്ന സൌഹൃദത്തിന്‍ ഓര്‍മ്മകള്‍
ഒരു മായാത്ത മഴവില്ലു പോല്‍ തെളിഞ്ഞിടുന്നു എന്ന്....!!!
Subscribe to:
Post Comments (Atom)
നല്ല സൌഹൃദങ്ങള്‍ എന്നും ഓര്‍ക്കപ്പെടും....
ReplyDeleteഒഎബി പിന്നെ വരാം മുല്ലപ്പൂവെ.
ReplyDeleteനല്ലത്...ഏറ്റവും വലിയ സമ്പത്ത് നല്ല മനസ്സുള്ളവരുടെ സൌഹൃദം തന്നെ...ആശംസകൾ...
ReplyDeleteനല്ല സൌഹൃദം എന്നുമെന്നും നിലനിൽക്കട്ടേ..
ReplyDeleteനല്ല കൂട്ടുകാരേക്കാള്‍ വലുതായെന്തുണ്ട്?
ReplyDeleteonnukoodi nannaakkamyirunnuvennu thonni....sauhrdamalle....
ReplyDeleteസൌഹൃദത്തിന്‍റെ ഓര്‍മ്മകള്‍ എപ്പോഴും മായാത്ത മഴവില്ല് തന്നെയാണ് ...
ReplyDelete