(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)
പൂങ്കുയില്‍ പാട്ടു പോലെ
പാടി വാ എന്‍ പെണ്ണെ.
മാന്‍ മിഴി കോണില്‍
സ്വപ്നങ്ങള്‍ നെയ്യുക പൊന്നെ.
നിന്‍ ചിരിയഴകോ. . .നിന്‍ മിഴിയഴകോ. . .
മധു ചന്ദനം പോല്‍ നിന്‍ കനവുകളോ. . .
എന്‍ നെഞ്ചില്‍ കുളിര്‍ ചൊരിയും
സ്വപ്നങ്ങള്‍ കണ്ടോട്ടെ,
പൂ മഴ പോലെ നിന്‍ ചിരിയില്‍
ഞാന്‍ അലിഞ്ഞു ചേര്‍ന്നോട്ടെ. . . .
ഏതോ പൂക്കാലം എന്നില്‍ തളിരിടുന്ന നേരം.
എങ്ങോ പോയ് മറയും നീയെന്‍ കണ്ണില്‍ തെളിയുന്നു.
മധു ചന്ദന പൂവുകള്‍ , മലര്‍ ശയ്യയൊരുക്കുമ്പോള്‍
മിന്നും താരകങ്ങള്‍ നിന്നില്‍ കാണാ പുഞ്ചിരി തൂകുമ്പോള്‍,
ഞാന്‍ നിന്നെ പ്രണയിക്കും കള്ളി പൂങ്കുയിലെ,
നീ എന്നില്‍ ചേര്‍ന്നലിയും. . .നിറദീപം ചാര്‍ത്തീടും. . . .
ഇഷ്ട വസന്തം നീ എന്നില്‍ തന്നു.
മുല്ല തന്‍ പൂവായി നീയെന്‍ തോപ്പില്‍ വിരിഞ്ഞു.
നിന്‍ മധു നുകരാന്‍ ഞാന്‍ വന്നു,
നാമി രാവില്‍, ഒന്നായി ചേര്‍ന്നലിയും.
എന്റെ സ്വപ്നത്തില്‍ വന്നെന്നെ ചുംബിക്കു,
നീയെന്‍ ജീവന്റെ ലയ താളമോ??
നീയെന്‍ ഹൃദയത്തിന്‍ പ്രിയ രാഗമോ??....!!!
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteപ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള
ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
''ചുമ്പിക്കു''
ReplyDeleteശെ.. അതു പോലുമറിയില്ലാന്നുണ്ടോ?
'ചുംബന'മാണു ശരി..
പാട്ടെഴുതു നന്നാവുന്നുണ്ട് കെട്ടൊ.
ഹായ് ജോയ്സ്,
ReplyDeleteഞാന്‍ ഇതൊക്കെ വായിക്കുന്നു...