Wednesday, October 1, 2008

കടന്നു പോയ നാളുകള്‍**

മറക്കുകില്ല കാലമേ,
കടന്നു പോയ നാളുകള്‍ ഞാന്‍.
എരിയുന്ന തീ നാളം പോലെ,
മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ..
അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ..
അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍
നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്..
ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു,

"മണ്ണിനു ഭാരമാം ഈ ജീവിതം.
അസ്വസ്തമാം എന്‍ മനസ്സിന്‍ യാത്രകള്‍.
എവിടെ നിന്നു കിട്ടുമാ മനശാന്തി എന്നില്‍.
മണ്ണോടു ചേരുമാ നേരം ഓര്‍ത്തു വെക്കുവാന്‍
മനസ്സില്‍ ഇനി എന്‍ ജീവിതത്തിന്‍ കണ്ണീര്‍ കഥകള്‍ മാത്രം...
കാലമേ സാക്ഷിയാക നീയെന്‍ മരണത്തിന്,
നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി
ഈ മണ്ണില്‍ എന്‍ ജീവിതം. ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"...!!!

5 comments:

  1. njaan thenga udakkatte ..
    mullappoove....
    (((())))
    kollam k to

    ReplyDelete
  2. ഇത് ആല്‍ബം പാട്ടല്ലല്ലോ, കവിതയല്ലേ?

    ReplyDelete
  3. ഇതു ലക്ഷണമൊത്ത കവിത തന്നെ...........അഭിനന്ദനങ്ങള്‍

    ReplyDelete
  4. പ്രണയ സങ്കല്‍പ്പങ്ങളൊക്കെ എവിടെ പോയി ജോയ്സ്...

    ReplyDelete
  5. Good one.. Eppozhum ormmakal undayirikkukathanne venam...!!! Best wishes...!!!

    ReplyDelete