കണ്ണുനീര്‍ തുള്ളികള്‍ തന്‍ ചേതനയില്‍
ഒരു ഹിമബിന്ദു പോലെന്‍ മനമുരുകി.
മനസ്സില്‍ നിറയുമെന്‍ മൌന നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു താളമായി മാറിടുമ്പോള്‍
പതറിടും എന്‍ സ്വരവും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിടുന്നു...
കുരിരുള്‍ തിങ്ങിടും നാളുകള്‍
ഇന്നെന്‍ ജീവിതത്തില്‍ വന്നിടുമ്പോള്‍
വാചാലമായി എന്‍ മനസ്സും ഈ
പ്രകൃതിക്കു മുന്‍പില്‍ വിതുമ്പിടുന്നു.
ദുഖത്തിന്‍ മുത്തുകള്‍ നിറഞ്ഞിടും
എന്‍ മനസ്സിന്‍ വിലാപം ഇന്നു
ഈ കാറ്റില്‍ ചേര്‍ന്നിടുമ്പോള്‍
ദൂരെ ദിക്കില്‍ കേഴും ഇണ പക്ഷികള്‍ തന്‍ നോവില്‍
ഞാനും അറിയാതെ അലിഞ്ഞു ചേര്‍ന്നിടുന്നു...
എവിടെയോ കേഴുമാ പക്ഷികള്‍ തന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു ഈണമായി മാറിടുമ്പോള്‍
അറിഞ്ഞു ഞാന്‍ എന്‍ മൌന നൊമ്പരങ്ങളും
ഇന്നു ഈ പ്രകൃതിയില്‍ പുതു ഗാനമായി കേട്ടിടുന്നു..
ഈ രാത്രി തന്‍ യാത്രയില്‍ എന്‍ ചിന്തകളും
ഈ ഇരുട്ടില്‍ തപ്പി തടഞ്ഞിടുമ്പോള്‍
എന്‍ മനസ്സും മന്ത്രിക്കുന്നു.
"എങ്ങു നിന്നു വന്നു ഞാന്‍
ഇന്നീ മണ്ണില്‍ തിരിയായി തെളിഞ്ഞിടുമ്പോള്‍
എന്‍ ജീവിതവും പ്രകൃതീ ദേവി തന്‍ കയ്യില്‍
തിളങ്ങുന്നൊരു മുത്തായി മാറിടും...
ആ മുത്തിന്‍ തിളക്കമിന്നു മണ്ണില്‍ നിറഞ്ഞിടുമ്പോള്‍
ഈശ്വരനു സന്നിധിയില്‍ ഈ ജീവിതവും പുണ്യമായി മാറിടുന്നു...!!!
Subscribe to:
Post Comments (Atom)
മനോഹരാമായിരിക്കുന്ന് ഈ വിലാപം.
ReplyDeleteഉദ്ദേശ്ശിയ്ക്കുന്ന ഈണം പിടി കിട്ടുന്നില്ല. ഒന്നു പാടി പോസ്റ്റാമോ എന്ന് നോക്കൂ...
ReplyDelete:)
നല്ല വരികള്‍..ഇഷ്ടപ്പെട്ടു.
ReplyDeleteശ്രീ പറഞ്ഞത് പോലെ പാടി പോസ്റ്റിക്കൂടെ? അതാവുമ്പൊ ഈണം കൂടി കിട്ടുമല്ലോ
ReplyDeleteഎവിടെയോ കേഴുമാ പക്ഷികള്‍
ReplyDeleteതന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു
ഈണമായി മാറിടുമ്പോള്‍
അറിഞ്ഞു ഞാന്‍ എന്‍
മൌന നൊമ്പരങ്ങളും
ഇന്നു ഈ പ്രകൃതിയില്‍
പുതു ഗാനമായി കേട്ടിടുന്നു
നല്ല ചിന്താ നല്ല വരികള്‍
“മനസ്സിന്‍ വിലാപം” നന്നയി !
സ്നേഹാശംസകളോടേ ......
വളരെ തെളിവര്‍ന്നൊരു ചിന്ത ......നന്നായിരിക്കുന്നു
ReplyDeleteദൂരെ ദിക്കില്‍ കേഴും ഇണ പക്ഷികള്‍ തന്‍ നോവില്‍
ReplyDeleteഞാനും അറിയാതെ അലിഞ്ഞു ചേര്‍ന്നിടുന്നു...
എവിടെയോ കേഴുമാ പക്ഷികള്‍ തന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു ഈണമായി മാറിടുമ്പോള്‍
അറിഞ്ഞു ഞാന്‍ എന്‍ മൌന നൊമ്പരങ്ങളും
ഇന്നു ഈ പ്രകൃതിയില്‍ പുതു ഗാനമായി കേട്ടിടുന്നു.. nalla attraction undu ithil best wishes
നല്ലവരികള്‍...
ReplyDeleteഈശ്വര സന്നിധിയില്‍ അലിഞ്ഞ് ചേരാതെ ഈ പച്ച ജീവിതത്തില്‍ അലിയൂ മുല്ലപൂവേ....
മുല്ലപൂവേ...മനോഹരം
ReplyDeleteനിന്നിലെ വിശ്വാസമാണ് നിന്‍ വെളിച്ചം
നിന്നിലെ പ്രാര്‍ത്ഥനയാണ് നിന്‍ വഴി
അകലേക്ക് മായുന്ന സന്ധ്യകള്‍..പകലുകള്‍
തീര്‍ച്ച വീണ്ടും തിരിച്ചു വരുമെന്ന്
അതത്രേ വിശ്വാസം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍