(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)
ആത്മ സരോവരത്തില്‍ കുളിച്ചു നീ.
അരയന്ന പിട പോല്‍ നീന്തി തുടിച്ചു.
പ്രണയത്തിന്‍ കാറ്റായി തഴുകുന്നു നീയെന്‍
ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടി വന്നു..
ലോല സ്വപ്നങ്ങള്‍ പുളകം കൊണ്ടു.
കാമുകി നിന്‍ മുഖം കനവില്‍ കണ്ടു.
കാത്തു നിന്നു ഈ വഴി പാതയില്‍,
നിന്‍ സ്വരം കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു നിന്നു...
തണുപ്പുള്ള രാത്രിയില്‍,തഴുകുന്ന തൂവല്‍ പോല്‍,
നിന്‍ സാമിപ്യത്തില്‍ ഞാന്‍ ഉറങ്ങി.
മയങ്ങുന്ന നേരത്തെന്‍,നെറുകയില്‍ ചുംബിച്ചു,
നീയൊരു പൂവായി തളിരിട്ടു.
നിന്‍ സുഗന്ധത്തില്‍ എന്‍ മനം കുളിര്‍ കൊണ്ടു...
തങ്കക്കിനാവിന്റെ താരാട്ടു പാട്ടില്‍
ഹൃദയേശ്വരീ നീ ഉണര്‍ന്നീടു.
മനസ്സിന്‍ വാതില്‍ മുട്ടി വിളിച്ചു നീയെന്‍,
ഹൃദയത്തിന്‍ താളത്തില്‍ കവിത മൂളി.
എന്നെ ഹൃദയ സ്പന്ദനമായി നീ തൊട്ടുണര്‍ത്തി.
ഈ രാവിന്റെ മാറില്‍ നാം മയങ്ങി....!!!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനങ്ങള്‍
എഴുതാനുള്ള ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
നല്ല കവിത.... ഓണാശസകള്‍
ReplyDeleteതാങ്കളുടെ ബ്ലോഗുകള്‍ പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്
ഈ വരികള്‍ ഞാന്‍ സ്ഥിരമായി വായിക്കുന്നു.
ReplyDeleteജോയ്സിനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.
സസ്നേഹം,
ശിവ.