(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)
മിന്നാമിന്നി കൂട്ടം വന്നു..തിങ്കള്‍ പോല്‍ തെളിഞ്ഞു,
ഇന്നീ രാവിന് കൈകളില്‍.
കിന്നാരം ചൊല്ലിടും കുഞ്ഞാറ്റ കുരുവി,
പാടു ഈ നിലാവിന് കീര്‍ത്തനം.
സ്വപ്ന കുടാരം വിണ്ണിന് തേരിറങ്ങും.
തേരില്‍ പൂമഴയായി മോഹം എന്‍ മനസ്സില്‍.
സ്നേഹം നീ തന്നു...എന്നില്‍ പ്രണയം നീ നുകര്‍ന്നു.
നാമൊന്നായി ചേര്‍ന്നു...രാഗം മുളി നിന്നു....
രാക്കുയില്‍ പാട്ടു പോലെ,രാമഴ പെയ്യും നേരമായി.
പൂ നിലാവിന് പൂ മെത്തയില്‍ നാം മയങ്ങിടും നേരമായി.
ഓരോ നിമിഷവും നിന് മുഖം എന്നില്‍ തെളിയുന്നു.
ഓരോ നിനവിലും നിന് ഓര്‍മ്മകള്‍ എന്നില്‍ ഉണരുന്നു.
അരികില്‍ വായെന്നെ,പുണരാന്‍ ചാരെ വാ,
നീയെന്‍ സ്നേഹം നുകരാന്‍ അടുത്തു വാ...
മനസ്സിന് ചില്ലു വാതില്‍ നിനക്കായി തുറന്നു നല്‍കാം,
സ്നേഹ സ്പര്‍ശമായി ഞാന്‍ മാറിടാം...
മോഹമായി നീയെന്നില്‍ ഉണരുമ്പോള്‍
ഞാന്‍ നിന്നില്‍ ചേര്‍ന്നിടും എന്‍ ഓമലെ...!!!!
Subscribe to:
Post Comments (Atom)
വരികൾ മനോഹരം.
ReplyDeleteവായിച്ചു..
ReplyDeleteട്യൂണ്‍ ചെയ്ത് ഞങ്ങളെക്കൂടി കേള്പ്പിക്കാത്തതെന്തേ?
നല്ല വരികള്‍.
ReplyDeleteഒരു സിനിമാ സംവിധായകനിതു ഞാന്‍ കാണിച്ചു കൊടുത്തു.അദ്ദേഹത്തിനിത് വളരെ ഇഷ്ടമായി.
ReplyDeleteമോനേ സങ്ങതികള് ഒന്നും ഇല്ലല്ലോ പല്ലവിയില്‍ ചെറിയ നിശാധമാന്മോന് വലിയ നിശാധമാ ഇട്ടതു
ReplyDelete