Sunday, August 31, 2008

മഴവില്ലിന്‍ ഏഴഴകുള്ള പെണ്ണ്**

(ഒരു ഈണത്തില്‍ പാടു)

പ്രണയിനി നീയെന്‍ മനസ്സില്‍ തെളിയും
മഴവില്ലിന്‍ ഏഴഴകോ..
എന്‍ സ്വപ്നത്തിന്‍ ചാരുതയോ..
പ്രണയത്തിന്‍ ഗാനം നീയൊന്നു പാടി,
എന്റെ ജീവതാളവും നീയായി,
എന്റെ മനസ്സില്‍ നീ മാത്രമായി.
നിഴലായി നീയെന്‍ ചാരെയണഞ്ഞു.
കനവായി ഞാന്‍ നിന്നില്‍ നിറഞ്ഞു.
നിന്റെ സ്വപ്നങ്ങള്‍ക്കുണര്‍വായി ഞാന്‍ വന്നു...


ഈയൊരു ജന്മം നമുക്കായി നാം തീര്‍ത്തു,
പ്രണയത്തിന്‍ പൂക്കാലം.
നീയെന്‍ മനസ്സിന്‍ ലയതാളം.
അരികില്‍ നീയൊരു പൂവായി വിരിഞ്ഞെങ്കില്‍
ശലഭമായി ഞാന്‍ മാറും.
ഞാന്‍ നിന്‍ പ്രണയത്തിന്‍ മധു നുകരും...


വസന്തകാലം നമ്മില്‍ സ്വപ്നങ്ങള്‍ ഉണര്‍ത്തും.
സഖി,ഇനിയൊരു ജന്മം സഫലമാണോ?
നീയെന്‍ പ്രണയത്തിന്‍ താളമാണോ?
എന്നില്‍ തെളിയും നെയ്ത്തിരി നീയാണോ??...!!!Saturday, August 30, 2008

പ്രണയഗാനം**


(ഒരു ഈണത്തില്‍ പാടു)


എതോ ആത്മരാഗം, നീ ഇന്നു തന്നു
എന്റെ ജീവനില്‍.
പാടും പാട്ടുകള്‍ എല്ലാം
നിന്റെ സ്വരമായി ഞാനിന്നു കേട്ടു.
സഖിയെ നീയെന്‍ അരികില്‍ വാ..
നിഴലായി ചാരെയണയാന്‍ വാ..
സ്നേഹം എന്നില്‍ പകരുവാന്‍ വാ..
ജീവന്റെ താളമായി അലിയാന്‍ നീ വാ...


സ്വപ്നങ്ങള്‍ തളിരിടും നാള്‍ വരുന്നു.
സഖി, സ്വപ്നങള്‍ക്കഴകായി നീ നിറഞ്ഞു.
മധുരം നുണയാന്‍ നീ വരുമോ?
എന്നെ തഴുകും കാറ്റായി നി ഉണര്‍ന്നോ?
ഞാന്‍ പാടും പാട്ടില്‍ നീ നിറയും,
നിന്റെ ജീവന്റെ താളമായി ഞാന്‍ മാറും...


എങ്ങോ പോയ് മറയും
രാക്കുയില്‍ പോലെ,പാടും പാട്ടുകള്‍
എന്റെ മനസ്സിന്‍ ചെപ്പില്‍
ഒരു സ്വപ്നം നീ നെയ്തു തന്നു.
സഖിയെ ഞാന്‍ പാടും പാട്ടുകള്‍
നിന്നില്‍ സ്നേഹത്തെ ഉണര്‍ത്തിടും ഈണമാണോ?
നിലാവില്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍
എന്നില്‍ വിരിയും പൂവിന്‍ ഇതളാണോ?
അരികില്‍ അണയാന്‍ നീ വരുമോ?
എന്നെ പ്രണയിക്കും കാറ്റായി നീ തഴുകുമോ??...!!!!

Friday, August 29, 2008

മനസ്സിന്‍ ഗാനം**

(ഒരു ഈണത്തില്‍ പാടു)

അമൃതകരം പുളകിതരാഗം
മഴയില്‍ തളിരിടും മനസ്സിന്‍ ഗാനം
ഇടനെഞ്ചില്‍ നിറയും നിന്‍
മനസ്സിന്‍ നൊമ്പരം.
കിനാവുകള്‍ ഉണരും
ഹൃദയ സ്പന്ദനമായി....

നിലാ കുളിര്‍ ചന്ദനം, നിശാഗന്ധി പോലെ
തഴുകിടും കാറ്റായി, വീശുന്ന നേരം
അരികില്‍ നീ വാ
മധുമാസ ചന്ദ്രികേ എന്‍
മനസ്സിന്‍ ചെപ്പില്‍ നീ മയങ്ങിടു‌
എന്നെ ഉണര്‍ത്തും പാട്ടായി നീ മാറു‌....

രാവിന്‍ യാത്രയില്‍ രാക്കിളി കേഴും
രാക്കുയില്‍ പാട്ടും ഈ മണ്ണു കേള്‍ക്കും
ഈയൊരു ജന്മമെന്‍ അമ്മക്കു പുണ്യം
ഈ മണ്ണില്‍ തെളിയും നെയ്ത്തിരി പോല്‍.
ഇടറിയ സ്വരങ്ങള്‍,പതറിയ മനസ്സില്‍
എവിടെയോ കേള്‍ക്കും പഴങ്കഥ പോലെ...
മനസ്സിന്‍ നൊമ്പരം രാമഴ പോലെ...!!!!!

Thursday, August 28, 2008

ചിരി തൂകുമെന്‍ പെണ്ണ്**

(ഒരു ഈണത്തില്‍ പാടു)

ചിറ്റു കുരിവി പാടുന്ന പാട്ടില്‍
മുത്തായി നീയെന്‍ അരികില്‍ അണഞ്ഞു.
പ്രണയതേരില്‍ ശഭലങ്ങളായി
പ്രണയം പൂക്കുമി വഴികള്‍ തേടി
കുയിലേ നീ അരികില്‍ വാ.
മധുരം നീ പകര്‍ന്നു താ.
മഴയായി നീ പോഴിയുമോ?
നിഴലായി ചാരെയണയുമോ?
സഖിയെ നീ പാടു‌ ഈ രാവില്‍ കീര്‍ത്തനം.
ഉയിരേ ഉണരു‌ നീയെന്‍ ജീവനില്‍ ചേര്‍ന്നിടു‌......
ഓഹോ....ഹോ..ഓഹോ....

മന്ദാര ചെപ്പു തുറന്നു
മാണിക്യ കല്ലായി നീയും.
നീലരാവില്‍ നിന്നെ തേടും
നക്ഷത്രങ്ങള്‍ കനവുകള്‍ തന്നു.
എന്‍ ഓമലെ,
നീയെന്‍ നെഞ്ചില്‍ പു‌ക്കും പൂവോ??
എന്‍ കാമുകിയായി,
നീയെന്‍ കനവില്‍ തെളിയും താരകമോ??
ചിരി തൂകി വായെന്‍,
പെണ്‍ മനസ്സേ,
മിന്നല്‍ കൊടിയായി,
തെളിയു‌ നീ.
നിറയുന്ന സ്നേഹത്തില്‍ മധുവാകു‌..
നീയെന്‍ സ്വപ്നങള്‍ക്കുണര്‍വേകും മൊഴിയാകു‌.
ഓഹോ.....ഹോ.....ഓഹോ.....!!!

Tuesday, August 26, 2008

കനവുകള്‍**

(ഒരു ഈണത്തില്‍ പാടു)

കിളി മകളേ നീ പാട്..
മനസ്സില്‍ ചായുറങ്ങ്..
മഴവില്‍ കൂട്ടില്‍ കു‌ട്..
പൊന്‍ കനവുകള്‍ കാണാന്‍ പോര്...

പുഞ്ചിരി തൂകി വാ മധു മൊഴിയേ..
കിന്നാരം ചൊല്ലിയെന്‍ അരികില്‍ നീ വാ..
എന്‍ മനസ്സിന്‍ ചെപ്പ് തുറന്നു നീയുണരു..
എന്‍ കനവില്‍ നീ തെളിയ്..
എന്‍ മനസ്സില്‍ നീ നിറയ്...

അമ്മക്കിളി പാടുന്ന പാട്ടിന്‍ താളമായി
നിന്‍ മനം ഇന്നെന്നില്‍ കൊഞ്ചിടുന്നു..
നിന്നോര്‍മ്മകള്‍ ഇന്നെന്നില്‍ തളിരിടുന്നു...

കിളി മകളേ നീ കരയരുതേ..
നിന്‍ ഹൃദയം പിടഞ്ഞു പോകരുതേ..
ഓര്‍മ്മകള്‍ ഇന്നെന്നില്‍ ഊയലാടുന്നു..
നീ തന്ന സ്നേഹം ഞാനറിഞ്ഞു..
എന്‍ ജീവന്റെ താളമായി നീ മാറിടുന്നു....!!!!!


Sunday, August 24, 2008

എന്റെ സ്വന്തം**

(ഒരു ഈണത്തില്‍ പാടു)

നിന്നെ കണ്ടു ഞാന്‍
എതോ പൂവിന്നിതളായി.
പെണ്ണെ പോരു
ഇന്നെന്‍ അരികില്‍,
കു‌ടാം മഞ്ഞിന്‍ കുഞ്ഞു കു‌ട്ടില്‍
നെയ്യാം സ്വപ്നം ഇന്നെന്‍ നെഞ്ചില്‍,
പാടാം പ്രണയത്തിന്‍ സങ്കീര്‍ത്തനം...


പെട മാന്‍ മിഴിയഴകോ നീ
പൂക്കും പൂവിന്നഴകോ നീ
എന്‍ കിനാവില്‍ നീയൊന്നു വന്നാല്‍
ഈ ജന്മം പുണ്‍യമയം..(2)


ആകാശ തോപ്പില്‍ തെളിഞ്ഞു
തിങ്കള്‍ കലയായി നീയിന്നെന്‍ മുന്‍പില്‍.
ചിരി തൂകും താരകമായി
എന്റെ ഹൃദയത്തിന്‍ താളമായി
ഇന്നെന്റെ ജീവനായി നീ മാത്രം.
എന്റെ മനസ്സില്‍ നിന്‍ മുഖ ചിത്രം.
പെണ്ണെ നീയെന്റെ സ്വന്തം.
എന്‍ മനസ്സില്‍ നിന്നോര്‍മ്മ മാത്രം...


ചെമ്പക പ്പൂവിന്‍ അഴകോ നീ
എന്‍ കിനാവില്‍ തെളിയും താരകമോ
നിഴലായി എന്നരികില്‍ അണയു‌
ഉയിരായി എന്നില്‍ നിറയു‌...!!!

ദിവ്യ പ്രകാശം**

ജീവിക്കുവാന്‍ വയ്യിനി
മരണമേ കു‌ടെ വാ
മനസ്സിന്‍ നൊമ്പരം മാറ്റുവാന്‍
ഒരു ഔഷധം കൊണ്ടു താ...

താളമില്ലാത്തയെന്‍
ജീവിതത്തിന്‍ താളുകള്‍
ഒരു നിമിഷം ഞാന്‍
മറിച്ചു നോക്കിടുമ്പോള്‍
പുഞ്ചിരി തൂകിടും പൂവുകള്‍
വിരിയുമേന്‍ മനസ്സിന്‍ തോപ്പില്‍
ഇനി വെയ്ലേറ്റു കരിയും
പൂവിന്‍ ഇതളുകള്‍ മാത്രം...

സ്നേഹത്തിന്‍ മുത്തുകള്‍
മിന്നി വിളങ്ങിടും,
സ്നേഹിതന്മാര്‍ കൂടെ നിന്നിടും,
വിഷാദം എന്‍ ജീവിതത്തില്‍ നിറയുമ്പോള്‍
ഉയരുവാന്‍ കഴിയാതെ എന്‍ ജീവിതവും
ഒരു ചില്ലു പത്രമായി ഉടഞ്ഞിടും,
എന്‍ ദേഹവും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിടും...

മറക്കുവാന്‍ ശ്രമിച്ചു ഞാന്‍
എന്‍ ദുഖത്തിന്‍ നാളുകളെ,
ഓര്‍ക്കുവാന്‍ ഇനിയും
എന്‍ ജീവിതത്തില്‍ പ്രതീക്ഷ നല്‍കിടും
എന്‍ അമ്മ തന്‍ മുഖം മാത്രം...

ഉയരും ഞാനിനിയും
എന്‍ അമ്മ തന്‍ കരം പിടിച്ചു
ജീവിച്ചിടും ഈ മണ്ണില്‍.
വളരും എന്‍ ചിന്തകള്‍
ഒരു വൃക്ഷം പോല്‍ ഈ ഭുമിയില്‍.
പൂവുകള്‍ നിറയുമെന്‍ ചില്ലകളില്‍
ആ പൂവിന്‍ സുഗന്ധമായി
എന്റെ ആത്മാവും ഈ മണ്ണില്‍ സഞ്ചരിച്ചിടും...

യാത്രകള്‍ എന്നാത്മാവിനു
ഇനിയും ഈ മണ്ണില്‍ വന്നിടും,
വെളിച്ചമായി നീയും കൂടെ വാ
സത്യത്തിന്‍ പാതയില്‍ എന്‍ മനസ്സിനെ നയിക്കും
ഒരു ദിവ്യ പ്രാകാശമായി നിന്‍ ചിന്തകള്‍ പകര്‍ന്നു താ....!!!!

Wednesday, August 20, 2008

തേന്‍ കുയിലിന്‍ പാട്ട്**

(ഒരു ഈണത്തില്‍ പാടു)

തേന്‍ കുയിലിന്‍ പാട്ട് പാടു
പൂങ്കരളാം പെണ്ണാളെ
മധുരിക്കും സ്വപ്നത്തിന്റെ
ചെപ്പ് തുറക്കു മുത്താളെ...(2)

ആലിലകള്‍ നിന്നെ നോക്കി
താളമിട്ടു ആടിടുമ്പോള്‍
എന്റെ നെഞ്ചം നിന്നെ കാണാന്‍
കൊതി കൊതിക്കുന്നു കണ്ണാളെ...(2)

മനസ്സിന്‍റെ മണിയറയില്‍
മിന്നി നില്പ്പതു താരമുണ്ടേ
ആ താരകം നിന്നെ നോക്കി
കണ്ണ് ചിമ്മുന്നത് കാണുല്ലേ...(2)

തുടു തുടുത്തൊരു മുഖമുള്ളയെന്‍
മണിക്കുയിലാം കണ്ണാളെ
എന്‍ മനസ്സിന്‍റെ കൂട്ടില്‍ വന്നു നീ
പ്രണയത്തിന്‍ പാട്ടുകള്‍ പാടുല്ലേ...(2)

അഴകുള്ള പെണ്ണെ നിന്നുടെ
സ്നേഹത്തിന്‍ പൊന്‍ മുത്തം തന്നീല്ലേ
അനുരാഗ കൊട്ടാരത്തില്‍ നീ
പൂങ്കരളായി പോരുല്ലേ,
എന്റെ മണിയറയില്‍ നീയെന്‍
മണവാട്ടിയായി വാഴുല്ലേ...(2)

തങ്കത്തരി വളകളുടെ താളമോടെ
നീ വന്നിടുമ്പോള്‍
മനസ്സില്‍ ഞാന്‍ കാണും കിനാവില്‍
നിന്റെ രൂപം തെളിയുന്നു.
അഴകുള്ള പൂവായി നീയെന്നും
എന്റെ ചാരെ വന്നിടുന്നു...(2)

മധുരിക്കും നിന്നുടെ ഓര്‍മ്മകള്‍
കുളിര്‍ ചൊരിയും എന്റെ മനസ്സില്‍
എന്നു നീ എന്റെതാകും മണിക്കുയിലാം കണ്ണാളെ
എന്‍ മനസ്സിന്‍റെ താളമായി നീയുണരു‌ പൂ മോളെ...(2)

ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍
നമ്മളന്നും ഒന്നല്ലേ
എന്നും നീയെന്‍ സ്വപ്നത്തില്‍ പൂക്കും
മുല്ലപ്പൂവിന്‍ ആഴകല്ലേ
കുളിര്‍ തരും കാറ്റായി നീയെന്‍ മനസ്സിന്‍റെ താളമല്ലേ...!!!

Tuesday, August 19, 2008

മിന്നല്‍**

(ഒരു ഈണത്തില്‍ പാടു)

മിന്നല്‍ കൊടിയെ...മിന്നല്‍ കൊടിയെ
ഇന്നി മണ്ണിനും നീ പൊന്‍ വിളക്കല്ലയോ
തിങ്കള്‍ കലയെ...തിങ്കള്‍ കലയെ
ഇന്നെന്‍ മനസ്സിനു പൊന്‍ കുളിരല്ലയോ
നീല മേഘങ്ങള്‍ കണ്ണിരു തൂവുമ്പോള്‍
എന്‍ കനവിലും ഇരുളുകള്‍ നിറഞ്ഞിടുന്നു.
എന്‍ മനസ്സിന്‍ മണിച്ചെപ്പു തുറന്നിടുന്നു...

എതോ പൂക്കാലം ഇന്നെന്‍ നെഞ്ചിലായി
മിന്നാരത്തിന്‍ തേരില്‍ തളിരിടുമ്പോള്‍
എതോ രാക്കിളികള്‍ പാടും പാട്ടിലായി
മോഹം താനേ പൂവണിഞ്ഞീടുമ്പോള്‍
വാര്‍മുകിലും കഥ പറഞ്ഞു
എന്റെ സ്നേഹത്തില്‍ തിളങ്ങുന്ന പ്രണയകഥ,
എന്റെ മനസ്സിനു കുളിരുള്ള മധുര കഥ...

രാവുറങ്ങുമ്പോള്‍
അമ്പിളി തെളിയുമ്പോള്‍
താരാജാലങ്ങള്‍ ചിരി തൂകി,
വീശും കാറ്റിന്റെ ഈണത്തില്‍
എന്‍ മനമുരുകി.
മാണിക്യ വീണയിലെന്‍ കരം തഴുകുമ്പോള്‍
ആ ശ്രുതിയില്‍ എന്‍ മനസ്സില്‍ ജീവന്റെ
തുടിപ്പുകള്‍ ഉണര്‍ന്നിടുന്നു...
എന്റെ മനസ്സും ഈ മണ്ണില്‍ ചേര്‍ന്നിടുന്നു....!!!!

Thursday, August 14, 2008

സ്വാതന്ത്യം**


സ്വാതന്ത്ര്യ കിട്ടുമാ ഭാരത നാടിനു
ഈ ദിനം സുദിനമായി മാറിടുന്നു..
ജന കോടി മനുഷ്യര്‍ ഈ മണ്ണില്‍
വിലപിക്കും നേരം, ഈ കാറ്റിലും
ചോര തന്‍ ഗന്ധം അലിഞ്ഞിരുന്നു..
സ്വന്തന്ത്യം നഷ്ടപെടുമാ എന്‍
ജന്മ നാടിന്‍ അവസ്ഥയില്‍ എന്‍ മിഴികളും
ഈ മണ്ണില്‍ കണ്ണീര്‍ വാര്‍ത്തിടുന്നു...


ഭീകര രാത്രികള്‍ തന്നു ബ്രിട്ടീഷുകാര്‍
ഇന്നു ഈ മണ്ണില്‍ ഭീകരമായൊരു ലോകം കെട്ടി പടുത്തിടുന്നു...
മരിക്കുവാന്‍ ഭയമില്ലെന്നു എന്‍ മനസ്സും മൊഴിഞ്ഞീടുമ്പോള്‍
സ്വാതന്ത്ര്യത്തിന്‍ വാതിലുകള്‍ ഇന്നു ഈ മണ്ണിനും തുറന്നിടുന്നു..
സ്വാതന്ത്ര്യത്തിന്‍ ദിനം ആഘോഷിക്കും
ഇന്നു എന്‍ ജന്മനാടിനു മുന്‍പില്‍
എന്‍ മനസ്സും ആനന്തതിന്‍ ലഹരിയില്‍ മതി മറന്നുല്ലസിച്ചിടുന്നു...


പല ജാതി മനുഷ്യര്‍ ഒരുമയോടെ
ഈ മണ്ണില്‍ വസിക്കും നേരം
ഈ ജന്മ ഗൃഹം ഇന്നൊരു സ്വര്‍ഗ്ഗാലയമായി മാറിടുന്നു...
സ്വാതന്ത്യ സമരത്തിനു നേതൃത്യം
നല്‍കുമാ സമര നേതാക്കള്‍ തന്ന ആ മന ധര്യം
ഇന്നു ജന കോടി മനുഷ്യര്‍ തന്‍ മനസ്സിനു ശക്തി പകര്‍ന്നിടും..


ഈ മണ്ണില്‍ ജനിച്ചൊരു പക്ഷി പോല്‍
ഒരു കു‌ട്ടില്‍ അടച്ചിടും നേരം
സ്വാതന്ത്ര്യമില്ലായ്മ എന്‍ മനസ്സും അറിഞ്ഞിടുന്നു..
പാരതന്ത്ര്യം മ്രിതുവിനെക്കാള്‍ ഭയാനകം ആകുമ്പോള്‍
ആഘോഷിക്കുവിന്‍ ജനകോടികളെ ഈ ദിനം സ്വാതന്ത്ര്യത്തിന്‍ സുദിനമല്ലേ..
സമര നേതാക്കള്‍ തന്‍ മുന്‍പില്‍ എന്‍ കൈകളും കൂപ്പിടുമ്പോള്‍
ഒരു മാത്ര നേരമെന്‍ മനസ്സിലും ആ ഓര്‍മ്മകള്‍ നിറഞ്ഞിടുന്നു....

"വിജയിച്ചു മുന്നേറുക
കോട്ടകള്‍ പിടിച്ചടക്കുക
ശത്രുക്കളെ ഈ മണ്ണില്‍ നിന്നും തുരത്തി ഓടിക്കുക..
സ്വാതന്ത്ര്യത്തിനായി ഇനിയും ജീവിച്ചിടുക
മനുഷ്യ മക്കളെ നമ്മള്‍......
ജയ് ഹിന്ദ്‌".......!!!!!

Wednesday, August 13, 2008

മനസ്സിന്‍റെ കൂട്ടുകാരന്‍(മരണം)**

എന്‍ മനസ്സിന്നു വിതുമ്പുമ്പോള്‍
ചിരി തൂകുന്നുവൊ പൂവേ നീ,
എന്‍ ഹൃദയമിന്നുരുകുമ്പോള്‍
കുളിര്‍ ചൊരിയുമോ കാറ്റേ നീ,
വേദനിക്കുമെന്‍ നെഞ്ചമിന്നു
നിന്‍ കണ്ണുകള്‍ക്ക്‌ ആനന്ത ലഹരിയായിടുമ്പോള്‍
എന്‍ ഹൃദയത്തിന്‍ തേങ്ങല്‍ ആരറിയുന്നു...
രാവിന്റെ യാത്രയില്‍ രാക്കിളി കേഴുമ്പോള്‍
എന്‍ മനസ്സിന്‍ വിതുമ്പലും ഈ പ്രകൃതിക്കു താളമായിടുന്നു...

ഒന്നു ചേരുവാന്‍ കൊതിച്ചീ മനസ്സുകള്‍
ഇന്നു രണ്ടു ദിക്കില്‍ കണ്ണീര്‍ പൊഴിച്ചിടുന്നു.
മൌനമാം നിന്‍ നൊമ്പരം
ഇന്നു എന്‍ മനസ്സില്‍ എരിഞ്ഞമര്‍ന്നീടുമ്പോള്‍
എന്‍ കണ്ണീരും ഈ മണ്ണില്‍ ലയിച്ചിടുന്നു..
താളം തെറ്റുമാമെന്‍ മനസ്സിന്നു ഈ ഭുമിയില്‍
കത്തും തീ നാളമായി മാറിടുന്നു...

ഇരുള്‍ അലകള്‍ മൂടിടും എന്‍ മനസ്സിന്‍ കൂട്ടില്‍
നിറയും ഈണമായി എന്‍ മനസ്സിന്‍ കേഴല്‍
ഒരു പാട്ടായി ഈ പ്രകൃതിയും കേട്ടിടുന്നു..
മരണത്തിന്‍ വീട്ടിലേക്കു കയറുമെന്‍ മനസ്സിനു
പ്രതീക്ഷയായി ഇനിയും ചിറകറ്റു പോം കിനാവുകള്‍ മാത്രം..

ഇന്നു മരണമെന്‍ ജീവിതത്തിനു കൂട്ടുകാരനായിടുമ്പോള്‍
എന്‍ മരണത്തിനു സാക്ഷിയായിടും ഈ പ്രകൃതിയും
ഈ മണ്ണില്‍ ഒരു തുള്ളി കണ്ണുനീര്‍ വാര്‍ത്തിടുന്നു.....!!!

Sunday, August 10, 2008

അമ്മയുടെ വിലാപം**

കരയുന്ന മകന്റെ വിശപ്പില്‍
നോവുമീ അമ്മ തന്‍ ഹൃദയം
ഇന്നു തന്‍ ഉടുവസ്ത്രം അഴിക്കുമാ
മനുഷ്യന്റെ മുന്‍പില്‍ തേങ്ങിടുന്നു...

നീറി നിന്നു എന്‍ മൌന നൊമ്പരങ്ങള്‍
ഇന്നു എന്‍ ദേഹവും ഈ മണ്ണിനു
വിഷമയമായിടുന്നു...
കണ്ണീരു പൊഴിയുമാ എന്‍ പുത്രന്‍
തന്‍ കണ്ണുകളില്‍
വാത്സല്യത്തിന്‍ മുത്തുകള്‍ നല്‍കുവാന്‍ എന്‍
ഹൃദയം വെമ്പുമ്പോള്‍
ലോകത്തിന്‍ കണ്ണുകളില്‍ ഈ അമ്മ തന്‍ ജീവിതം
ഒരു ഹീന പാത്രമായിടുന്നു...

രാവേറിടുമ്പോള്‍ എന്‍ ദേഹത്തിനു
വില പറയുമാ മനുഷ്യ ഭ്രാന്തന്മാര്‍
ഇന്നു ലോകത്തിന്‍ കണ്ണുകളില്‍
മാന്യന്മാരായി മാറിടുന്നു...

അറിവിന്റെ ദീപം തെളിഞ്ഞ
ആ നിമിഷമെന്‍ ജീവിതത്തില്‍
ദുരിതങ്ങള്‍, ഇരുള്‍ അലകള്‍ പോല്‍
വന്നുയര്‍ന്നിടുന്നു...
എന്‍ ജീവിതമിന്നൊരു ഇരുള്‍
നിറഞ്ഞൊരു കു‌ടായി മാറിടുമ്പോള്‍
ആ ഇരുട്ടിന്‍ കു‌ട്ടില്‍ തന്‍ ദേഹത്തിന്‍ വില
നോട്ടു കെട്ടുകളില്‍ തീര്‍ത്തിടുന്നു...
എന്നുടെ സ്വപ്നങ്ങള്‍ ഈ നിലാവില്‍ മാഞ്ഞിടുമ്പോള്‍,
എന്‍ മനസ്സും ഇരുളില്‍ ചേര്‍ന്നിടുന്നു...

ദുരിതങ്ങള്‍ നിറയുമെന്‍ ജീവിതം
ഇനിയും ജീവിച്ചു തീര്‍ക്കുവാന്‍
എന്‍ മനസ്സും കാലത്തിന്‍ യാത്രയില്‍ ഓടിടുമ്പോള്‍
ചേതനയറ്റ ശരീരമായി ഞാനും മാറിടുന്നു....!!!

Saturday, August 9, 2008

ജീവപ്രകാശം**

അകലുവാന്‍ വയ്യിനി
ഈ കാലത്തിന്‍ യാത്രയില്‍
എന്‍ മനസ്സിനെ സ്നേഹിച്ചവര്‍
നിരവധി,
എന്നാലും ഇനിയുമെന്‍ ജീവിത യാത്രയില്‍
തിളങ്ങുന്ന മുത്തുകള്‍ നേടുവാന്‍
എന്‍ മനസ്സും വെമ്പല്‍ കൊണ്ടിടുന്നു...

മായയാം ഈ ഭുമിയില്‍
ഒരു നിമിഷത്തില്‍ തെളിയും
തിരി പോല്‍ ഈ ജീവിതം
തെളിഞ്ഞിടുമ്പോള്‍,
ആ ദീപം നല്‍കിടും പ്രകാശത്തില്‍
ഈ ലോകത്തിന്‍ ഇരുള്‍ അകന്നിടും....
തെളിയുന്ന ദീപമായി എന്‍ മനസ്സിലെ നന്‍മകള്‍
വിടരുന്ന മൊട്ടു പോല്‍ ഒരു പൂവായി
വിരിഞ്ഞു നില്‍ക്കട്ടെ മനുഷ്യ മനസ്സുകളില്‍...

തഴുകുന്ന കാറ്റു പോല്‍
തളരുന്ന മനസ്സുകളെ
ഒരു മാത്രക്ക് ആശ്യാസം നല്‍കിയാല്‍
എന്‍ ജീവിതവും ഈ ഭുമിയില്‍
വിലയേറിയ ഒരു മുത്തായി മാറിടുന്നു....

വെന്തുരുകുമീ സു‌ര്യനും
ഉറഞ്ഞു നില്‍ക്കുമാ മഞ്ഞുമലയും
ഈ ഭുമി തന്‍ കയ്യില്‍ ജീവന്റെ പാനപാത്രമായിടുന്നു..
ജീവനറ്റു പോം നേരം നല്‍കുമാ
ഒരു തുള്ളി ജീവ ജലത്തിന്‍ മു‌ല്യം
ആ മാത്രയില്‍ അറിയുന്നുവോ ഞാനും നീയും...
കാലത്തിന്‍ യാത്രയില്‍
അനുഭവങ്ങള്‍ ഒരു ഗുരു ആകുമ്പോള്‍
ജീവിതത്തില്‍ സ്നേഹമാണെന്നും
തിളങ്ങിടും മുത്തെന്നു അറിയുന്നുവോ മനുഷ്യ മനസ്സുകള്‍,
സ്നേഹമൊരു ദീപമായി തെളിയട്ടെ ഈ മണ്ണില്‍
ആ ദീപം നല്‍കിടും വെളിച്ചത്തില്‍
ജീവിക്കുക മനുഷ്യരെ നമ്മള്‍...!!!!!

ജീവതാളം**

(ഒരു ഈണത്തില്‍ പാടു‌)

ആയിരം ആശകള്‍ പൂവണിഞ്ഞാലും
നീ തന്ന സ്നേഹം മറക്കുകില്ല
സഖി, നിന്നെ മറക്കുവാന്‍ കഴിയില്ല..

എന്‍ ജീവിതത്തില്‍
ഇരുള്‍ നിറയും നേരം
നീ തന്ന സ്നേഹം തൂ വെളിച്ചമായി
എന്‍ മനസ്സില്‍ നെയ്ത്തിരിയായി
എന്‍ അഴകേ,കുളിര്‍ കാറ്റായി
നീ തഴുകൂ,എന്‍ ജീവനില്‍ നീ
അലിഞ്ഞീടു‌....

നിഴലായി നീയെന്റെ ചാരെയണയുമ്പോള്‍
കനവില്‍ നിന്നോര്‍മ്മകള്‍ ഉണരുന്നു..
മനസ്സിന്‍റെ സ്പന്ധനമായി മാറിടുന്നു..
നീ തന്ന സ്വപ്നങ്ങള്‍
നിന്‍ മുഖ ചിത്രങ്ങള്‍
ഇന്നെന്നില്‍ തെളിയുന്നു..
എന്നുടെ ആശകള്‍ പൂവണിയുന്നു....

മൃദുലമാം നിന്‍ സ്പര്‍ശം
തളിരിടും ഈ പ്രണയം
തെളിയും പൂ തിങ്കളായി
ചിരിക്കുന്ന നിന്‍ മുഖം.
അഴകിന്‍ നാട്ടിലെ അനുരാഗിണിയോ
നീയന്‍ ജീവന്റെ ലയ താളമോ..
പൊന്നെ ,നിന്‍ സ്നേഹം ഇന്നെന്‍ സ്വന്തമോ???

Wednesday, August 6, 2008

ജീവിതയാത്ര**

(ഒരു ഈണത്തില്‍ പാടു‌)

കടലിന്റെ ആഴങ്ങളോളം
കനവിന്റെ വീചിയില്‍ ഞാനും
എകാനായി ഈ മണ്ണില്‍ ഇനിയും
യാത്ര തുടരുന്നു ഭീതിയോടെ
ഇരുളിന്റെ കോട്ടകള്‍ എന്നരികെ.....

കണ്ണിരു പൊഴിക്കുന്ന സന്ധ്യയെ നോക്കി
അലിവോടെ എന്‍ മനം തേങ്ങീടുന്നു..
സ്വപ്നങ്ങള്‍ ഭുവില്‍ പതിക്കുന്ന നേരം
എന്‍ ആത്മാവും ഈ മണ്ണില്‍ കേഴുന്നു..
എന്‍ ജീവന്റെ താളവും നിന്നിടുന്നു...

തെളിനീരുമായി ഒഴുകും പുഴ പോലെ
മനസ്സില്‍ ഞാന്‍ സ്വപ്നങള്‍ നെയ്തെടുത്തു...
ഒരു നെയ്ത്തിരി പോല്‍
തെളിയുന്ന നേരത്തെന്‍ സ്വപ്നങ്ങള്‍
എവിടെയോ മാഞ്ഞു പോയി..
എന്‍ ജീവനും ഈ മണ്ണില്‍ അലിഞ്ഞു പോയി..

പൂത്തു നില്‍ക്കും പൂവുകള്‍
ഇന്നെന്നില്‍ ചിരി തൂകുമ്പോള്‍
എന്നുടെ മനസ്സും ആനന്ദിച്ചു.
അറിയാതെ പൂവിനെ തഴുകിയ നേരത്തു
പൂവും ഈ മണ്ണില്‍ കൊഴിഞ്ഞു വീണു..
എന്‍ സ്വപ്നങ്ങള്‍ ആ പൂവില്‍ അലിഞ്ഞു ചേര്‍ന്നു..
എന്റെ ആത്മാവിന്‍ കരച്ചില്‍ ഈ മണ്ണില്‍ നിറഞ്ഞു നിന്നു....!!!

Monday, August 4, 2008

ഭൂമിയോടും പകയോ മനുഷ്യാ നിനക്ക്.?**

ഇടറുമെന്‍ മനമിന്നു
പതറിയ സ്വരത്തോടെ
അന്തിച്ചു നില്‍ക്കുമി
കാട്ടാള മനുഷ്യന്റെ മുന്‍പില്‍...

ഭീതിയില്‍ മുഴുകിടും
ലോക ജനത തന്‍ കണ്ണില്‍
രക്ത ബന്ധവും വെറും
പാഴ് വാക്കായി മാറിടുന്നു....

ദുഷ് ചിന്തകള്‍ നിറയുന്ന
മാനുഷ മനസ്സുകള്‍ ഇന്നു
ഹീന പ്രവൃത്തികളില്‍ കളിയാടിടുന്നു..
സ്നേഹ ബന്ധത്തിന്
‍വിലയറിയാത്ത മനുഷ്യ മനസ്സുകള്
‍ഇന്നു അമ്മ എന്നോ,ഭാര്യ എന്നോ ഇല്ലാതെ
തന്‍ മനസ്സിന്‍ പക ഈ മണ്ണില്‍
ഹീനമായി തീര്‍ത്തിടുന്നു...
ശാന്തത നിറയുമീ പുണ്യ ഭുമിയില്‍
ഇന്നു കാറ്റില്‍, ചോര തന്‍ ഗന്ധം അലിഞ്ഞു ചേര്‍ന്നിടുന്നു...

ഭുമിയില്‍ പിറക്കും കുഞ്ഞു
കുരുന്നു മനസ്സുകള്‍ ഇന്നു
പക നിറഞ്ഞ ഈ മണ്ണില്‍
‍പകച്ചു നോക്കിടുന്നു..
അമ്മ തന്‍ ഉടു വസ്ത്രം
കണ്ണിനു മുന്‍പില്‍ വെച്ചുരിയും
മനുഷ്യന്റെ തല കൊയ്യുന്ന
പകയുമായി അവന്‍ വളര്‍ന്നിടുന്നു...
ബാല്യകാലത്തില്‍ മനസ്സില്‍
‍പുരണ്ട കയ്പേറും ജീവിത അനുഭവങ്ങള്‍
നിറഞ്ഞ ഈ കുരിന്നിന്‍ ജീവിത യാത്രയില്‍
ഇന്നു ഭുമി ദേവിയും കണ്ണുനീര്‍
‍പൊഴിച്ചിടുന്നു....

കളിയില്‍ മുഴുകേണ്ട
ഈ കുഞ്ഞുപ്രായത്തില്‍
മനസ്സില്‍ 'പക' എന്ന വിഷം കുത്തി വെച്ചിടുന്നു..
നന്‍മകള്‍ ഒരു നെയ്ത്തിരി പോല്‍
‍തെളിയുമീ ജന്മ ഭു‌മിയില്‍
‍ലോക സമാദാനത്തിനായി
ഭുമി ദേവിക്കു മുന്‍പില്‍
‍എന്‍ കരങ്ങളും കൈകള്‍ ‍കൂപ്പിടുന്നു....

യുദ്ധവും അക്രമ സംഭവങ്ങളും
ഇന്നു മനുഷ്യ മനസ്സുകളില്‍
കനലൂതിടുമ്പോള്‍,
അറിയാതെഎന്റെയി കുഞ്ഞു ഹൃദയവും
ഈ മണ്ണില്‍ ഭുമി ദേവിക്കു മുന്‍പില്‍
ഉറക്കെ തേങ്ങിടുന്നു....!!!!!

ജന്മസാഫല്യം**

(ഒരു ഈണത്തില്‍ പാടു‌)

മറക്കുവാന്‍ കഴിയില്ല
കണ്‍മണിയെ
നീയെന്‍ മനസ്സിന്‍റെ മണിമുത്തല്ലേ.
കളിയായി നീ കൊഞ്ചി
കരയുന്ന നേരത്തെന്‍ ഉള്ളം
പിടഞ്ഞു പോകുന്നു
മനസ്സില്‍ നിന്നോര്‍മ്മകള്‍ നിറഞ്ഞീടുന്നു....

ഇടവഴി പാതയില്‍
നീയെന്‍ കരം പിടിച്ചു
പതിയെ നടന്ന നിന്‍ കുട്ടിക്കാലം.
വസന്ത കാലത്തില്‍ വിരിയും
പൂക്കള്‍ പോല്‍ നീയിന്നെനിക്കായി
ദൈവം തന്നൊരു നിധിയല്ലേ,
നീയെന്‍ മനസ്സിനു തിളങ്ങുന്ന പൊന്‍ മുത്തല്ലേ...


നിലാവിന്റെ മാറില്‍
നീ ചാഞ്ഞുറങ്ങുമ്പോഴും
ഈ അമ്മ തന്‍ താരാട്ടില്‍
നിന്‍ മനം അലിഞ്ഞിടും..
നീ ചിരിക്കുമ്പോഴും,നീ കരയുമ്പോഴും
എന്‍ സ്നേഹത്തിന്‍ സ്പര്‍ശത്തില്‍ നീ ഉണര്‍ന്നീടുന്നു...
നീയെന്‍ മനസ്സിന്‍റെ താളമായി മാറിടുന്നു..
വളര്‍ന്നു വലുതാകുമ്പോള്‍ എന്നില്‍
നിന്നകന്നു നീ പുതു കൂടു തേടുന്ന പക്ഷിയാകും..
ഈ അമ്മ തന്‍ കണ്ണുകള്‍ നനഞ്ഞീടും,
നീയെന്നില്‍ ജന്മ സാഫല്യത്തിന്റെ സുകൃതമാകും....!!!!

Sunday, August 3, 2008

പ്രണയശലഭം**

ആദ്യമായി നിന്നെ ഞാന്‍

കണ്ടപ്പോള്‍ എന്നില്‍

അനുരാഗത്തിന്‍ പൂ വിരിഞ്ഞു.

ആദ്യമായി നീ മിണ്ടിയ വാക്കുകള്‍ ഇന്നെന്നില്‍

പ്രണയാര്‍ദ്രമായൊരു കുളിരു തന്നു.

സഖി, നിന്നെ പ്രണയിക്കും ശലഭമായി കാത്തിരുന്നു,

ഞാനെന്‍ മനസ്സിന്‍റെ വാതില്‍ നിനക്കായി തുറന്നു തന്നു...

ഇട വഴിയില്‍ നാം കണ്ടു മുട്ടുമ്പോള്‍

നിന്റെ ഇമ വെട്ടിയുള്ളോരു നോട്ടമെന്നില്‍

ഒരു പു‌വിന്‍ മുള്ളു പോല്‍ ഇന്നെന്റെ

നെഞ്ചില്‍ സുഖമുള്ള നോവായി മാറിടുന്നു ..

നീയെന്നില്‍ തളിരിതമാം സ്വപ്നങ്ങള്‍ പകര്‍ന്നു തന്നു...

നിലാവിന്റെ ചേലൊത്ത പുഞ്ചിരിയില്‍

നിന്നോര്‍മ്മകള്‍ ഇന്നെന്നില്‍ വിരുന്നു വന്നു

ഇളം തെന്നലിന്റെ തലോടല്‍ പോല്‍

നീയിന്നെന്‍ മനസ്സിനെ തഴുകീടുമ്പോള്‍

നിന്‍ മുഖമിന്നെന്‍ മനസ്സില്‍ തെളിഞ്ഞീടുന്നു...

പ്രണയത്തിന്‍ നിമിഷത്തില്‍ നീ പാടും പാട്ടുകള്‍

ഇന്നെന്‍ മനസ്സിന്‍റെ താളമാകും..

ഈ രാവില്‍ പ്രണയത്തില്‍ ഇരു മനസ്സുകള്‍ ഒന്നു ചേരും...!!

Friday, August 1, 2008

സ്മരണകള്‍**

തളിരിടും ഓര്‍മ്മകളുമായി
ഇന്നു ഞാനെന്‍ മനസ്സില്‍
ഒരു ചെറു കൂടു കെട്ടി.
ആ ചെറു കൂട്ടില്‍ കഴിയും
പക്ഷി പോല്‍ ഇന്നെന്‍ മനസ്സിന്നൊരു
സ്വപ്നവീചിയില്‍ സഞ്ചരിച്ചിടുന്നു.
മനസ്സിന് കുളിരു നല്‍കിടും
നയന മനോഹരിത കാഴ്ചകള്‍
ഇന്നു ഈ പ്രകൃതിയില്‍ നിറദീപം
കൊളുത്തുമ്പോള്‍ ആ സ്മൃതി മാധുര്യത്തില്‍
ഇന്നെന്‍ മനസ്സിലും മോഹങ്ങള്‍
മൊട്ടിട്ടു വിരിയുന്നു...


കാറ്റില്‍ ലയിച്ചിടും
ഒരു മുല്ലപ്പുവിന്‍ സുഗന്ധം പോല്‍
എന്നുടെ ബാല്യകാലസ്മരണകള്‍
മനസ്സില്‍ കളിയാടിടുമ്പോള്‍
ഇന്നെന്‍ ചെറു മനസ്സും
തുള്ളി ചാഞ്ചാടിടുന്നു.
ആദ്യമായി എന്‍ അമ്മ തന്‍ കരം പിടിച്ചു
വിദ്യാലയമുറ്റം കേറിയ നാള്‍,
എന്‍ കണ്ണില്‍ പൊടിഞ്ഞ
ഒരു തുള്ളി കണ്ണുനീരിന്‍ ഓര്‍മ്മ
ഇന്നെന്‍ മനസ്സില്‍ ഒരു പുതു മഴയുടെ ആനന്ദം തന്നിടും.....


എന്നുടെ ഓര്‍മ്മയില്‍ നിറയും
ആ ബാല്യകാലസ്മരണകള്‍
എന്‍ മനസ്സില്‍ ഒരു നെയ്‌ വിളക്കു പോല്‍
തെളിഞ്ഞിടുമ്പോള്‍,
ആ സ്മരണകള്‍ ഇന്നെന്‍ മനസ്സില്‍
ഒരു പുതു വസന്തത്തിന്‍ സുഗന്ധം തന്നിടും.
ആ വസന്തത്തില്‍ പു‌ക്കും
പൂക്കള്‍ തന്‍ സുഗന്ധത്തില്‍
എന്റെ ഈ കുഞ്ഞു ജീവിതം ഇനിയും യാത്ര തുടര്‍ന്നിടും......!!!

കരുതുന്ന സ്നേഹം**

(ഒരു ഈണത്തില്‍ പാടു‌)


അമ്മേ, നിന്നെ കാണുമ്പോള്‍ എന്നില്‍
സ്നേഹത്തിന്‍ തിരകള്‍ ഉണരുന്നു.
പൊന്നേ, നിന്‍ കൈയ്യില്‍ ചാഞ്ഞാടുവാനേന്‍
നെഞ്ചം നിന്നോട് കൊതിച്ചിടുന്നു..
നീ തന്ന സ്നേഹത്തിന്‍
വാത്സല്യ മുത്തുകള്‍
ഇന്നെന്റെ മനസ്സില്‍ കനിയാകുന്നു...
എന്‍ ജീവിതം നിന്നോട് ചേര്‍ന്നിടുന്നു
എന്‍ ആശകള്‍ മഴ പോല്‍ പെയ്തിടുന്നു...


നീറി നിന്നു ഞാനീ ജീവിതയാത്രയില്‍
ഒരു പുഞ്ചിരിക്കായി കാത്തിരുന്നു.
നോക്കി നിന്നു ഈ മലര്‍ വീചിയില്‍
എന്റെ കിനാവുകള്‍ മാഞ്ഞിടുന്നു..
ഇന്നെന്റെ ജീവിതത്തില്‍ സന്തോഷ സംഗീതം
എതോ തേങ്ങലായി കേട്ടിടുന്നു..
എങ്ങോ എന്‍ മനം ഉരുകിടുന്നു..


അമ്മേ, നിന്‍ കയ്യില്‍ മയങ്ങിടും
എന്‍ മനം ഒരു ചില്ലു പാത്രമായി ഉടഞ്ഞീടുന്നു..
എന്‍ സ്വപ്നങളും വിട്ടു പറന്നകന്നു..
എന്‍ കണ്ണീരില്‍ ഈ മണ്ണും തേങ്ങീടുന്നു....!!!