"മൃദുല രാഗമൊരു
മലരു പോലെ വന്നെന്‍
മനസ്സിന്‍ തോപ്പിലൊരു
സ്വപ്നത്തിന്‍ കൂടു വെച്ചു...
മൃദുലമായി ഞാന്‍
എഴുതും കവിതകളില്‍
തളിരിടും ഓര്‍മ്മകള്‍
ഒരു പ്രണയത്തിന്‍ കൂടു വെച്ചു...
മനസ്സില്‍ നെയ്തെടുക്കും
മധുര സ്വപ്നങ്ങള്‍ എന്നില്‍
കുളിരു ചൊരിയും മൃദു തെന്നലായി
എന്‍ മനസ്സിനെ തഴുകിയുണര്‍ത്തി...
വിരഹമൊരു നോവായി
ഇന്നെന്‍ മനസ്സിനെ അലട്ടിടുമ്പോള്‍
മധുരമുള്ള മധുകണങ്ങള്‍ പോല്‍
എന്‍ പ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്നില്‍ സുഖാനുഭുതി പകര്‍ത്തി...
മാഞ്ഞു പോകും മഴവില്ലു പോല്‍..
മനസ്സില്‍ നെയ്തെടുക്കും പുതു സ്വപ്നങ്ങള്‍ പോല്‍..
കുളിരുണര്‍ത്തും ഒരു തെന്നല്‍ പോല്‍..
എന്‍ മനസ്സിനെ തഴുകിടും പ്രണയത്തിന്‍ ഓര്‍മ്മകള്‍ പോല്‍..
എന്‍ ചിന്തകളെ ഉണര്‍ത്തും ഒരു പുഞ്ചിരി പോല്‍..
എന്‍ ഹൃദയവും, പ്രണയമാകും അഗ്നിയില്‍ എരിഞ്ഞമര്‍ന്നിടുമ്പോള്‍,
അറിയുന്നുവോ പ്രിയ സഖി,എന്‍ മനസ്സും നിന്നെ സ്നേഹിച്ചിരുന്നു എന്ന്...
പൂക്കളെ തഴുകി ഉണര്‍ത്തുമാ കാറ്റില്‍
അലിയും പൂവിന്‍ സുഗന്ധം പോല്‍
എന്‍ ഹൃദയത്തിലെ സ്നേഹത്തിന്‍ ചുംബനങ്ങള്‍
നിന്‍ മനസ്സിനെ പൊതിഞ്ഞീടുമ്പോള്‍
അറിയുന്നു ഈ രാവില്‍ നിന്നെ എന്‍ ജീവിതത്തില്‍
ഒരു ദേവകന്യക ആക്കിടും ഞാന്‍...!!!
Friday, September 26, 2008
Subscribe to:
Post Comments (Atom)

4 comments:
വരികള്‍ ആകുമ്പോള്‍ പ്രണയം എത്ര സുന്ദരം....
അറിയുന്നുവോ പ്രിയ സഖി,എന്‍ മനസ്സും നിന്നെ സ്നേഹിച്ചിരുന്നു എന്ന്...
ellaam ok aakum.
kaathirikkuka.
aasamsakal
mmmmmmmmmmmmmmm...................kuzhappamilla.........
Post a Comment