Wednesday, September 17, 2008

സ്വപ്നകു‌ടാരം**


(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)



മനസ്സിന്‍റെ മായാസ്വപ്നതേരില്‍ ഒരു സ്വപ്ന കു‌ടാരം.
കുറുമ്പിന്റെ തെന്നല്‍ പോലെ
നീയെന്‍ നെഞ്ചില്‍ കുളിരണിയുന്നു.
ഇല പൊഴിയും ശിശിരങ്ങള്‍.
പൂ പൂക്കും വസന്ത കാലം.
മനസിന്റെ പ്രണയമന്ത്രം നീ തന്നു പ്രിയമോടെ.
എന്നരികെ ഒന്നു വായോ, എന്‍ ജീവന്റെ ജീവനെ.
എന്നില്‍ അലിയും നേരം, നിന്നോട് ചേരും സ്നേഹ താളമേ...
ലാ... ലാ... ലാ... ലാ...



കാണും കിനാവിലെ കളി കു‌ട്ടുകാര്‍ നമ്മള്‍.
പാടും ഈണമോടെ പ്രണയത്തിന്‍ കീര്‍ത്തനം.
ചേരും ഈ നിലാവില്‍, താര ജാലം തെളിഞ്ഞു പോം.
ഒന്നാകും സ്വപ്നത്തില്‍ ശലഭങ്ങള്‍ ഒന്നു വന്നു പോം.
ലാ... ലാ... ലാ... ലാ...



പ്രണയത്തിന്‍ ഗാനം നീ ഒന്നു പാടു, എന്‍ ഓമലെ.
ഹൃദയത്തിന്‍ തന്ത്രികള്‍ ഒന്നു മീട്ടു, നീ എന്നഴകെ.
സ്നേഹത്തിന്‍ മുത്തം തായോ, വിണ്ണിന്റെ പൊന്നഴകേ.
കാണും കിനാവില്‍ പൂക്കും പൂവായി നീ ചാരെ വാ...
ലാ... ലാ... ലാ... ലാ....!!!!



9 comments:

  1. ഹായ് ജോയ്സ്,

    നിന്നെപ്പോലെ പ്രണയാര്‍ദ്രമായ ഒരു മനസ്സ് ഒരു നാള്‍ എനിക്കും ഉണ്ടായിരുന്നു...

    ReplyDelete
  2. പ്രണയം തളിര്‍ക്കുന്നതും പൂക്കുന്നതും
    അതിനു ഋതുക്കളുടെ പിന്ബലമുണ്ടാവുമ്പോഴാണ്.

    ReplyDelete
  3. ആളു കൊള്ളാമല്ലോ.... :D

    നന്നായിട്ടുണ്ട്‌... എന്നണൂ ഇതൊക്കെ ഒരു ആല്‍ബം ആകുന്നത്‌?????
    :D
    Tin2

    ReplyDelete
  4. ഇതൊന്നു ചൊല്ലി പോഡ്‌ കാസ്റ്റ്‌ ചെയ്തൂടെ?എന്തായാലും നല്ല വരികള്‍

    ReplyDelete
  5. ആവര്‍ത്തന വിരസത ഒഴിവാക്കുവാന്‍ എല്ലാ ഗാനരചയിതാക്കളും ശ്രമിക്കണമെന്ന ഒരഭ്യര്‍ത്ഥനയുണ്ട്. എങ്കില്‍ ഗാനങ്ങള്‍ മെച്ചപ്പെടും. “ജീവന്റെ ജീവനെ“ എന്നതെല്ലാം നാം ഒരു പാട് കേട്ടിട്ടുള്ളതല്ലെ. മറ്റു വരികള്‍ കൊള്ളാം.

    ReplyDelete
  6. :)
    കേരളത്തിലേത് കോളേജിലാ എഞ്ചിനീയറിംഗ് ചെയ്യുന്നത്?

    ReplyDelete
  7. പിന്നെ ട്യൂണ്‍ മനസ്സിലുണ്ടെങ്കില്‍ പാടിയിട്ട് അപ്‌ലോഡ് ചെയ്തൂടെ...

    ReplyDelete
  8. ഹായ് സുഹൃത്തുക്കളെ,
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും നീര്‍ദേശങ്ങള്‍ക്കും നന്ദി..
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു...!!!!
    [കിച്ചു$ചിന്നു,
    ഞാനിപ്പോള്‍ Musaliar Collsge Of Engineering & Technology-(Malayalapuzha,Pathanamthitta)
    3rd year Computer Science Student aaanu...
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete