Friday, September 5, 2008

പ്രണയിക്കുന്ന പെണ്ണ്**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
ഒരു സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)



ഏതോ കിനാവുകള്‍ പെയ്തു,
പൂങ്കാറ്റായി തഴുകുന്ന നേരം.
എങ്ങോ പോയ് മറയുന്നു നീയും,
എന്റെ മനസ്സില്‍ തെളിയുന്ന നേരം.
ഇട വഴിയില്‍ നിന്‍ പരിഭവങ്ങള്‍
പറഞ്ഞു നീ വന്നു എന്‍ ജീവനേ,
നിന്നെ കാണാന്‍...ഒന്നു മിണ്ടാന്‍...
നെഞ്ചം കൊതിച്ചിടുന്നു.
നിന്നോട് ചേരാന്‍...നിന്റെ താവാന്‍...
ജന്മം കാത്തിരുന്നു....



തളിരിടും പൂവുകള്‍ പോലെ
നിന്നെ പ്രണയിച്ചു പോയ് പൊന്നേ.
ചിരി തൂകും താരകം എന്നില്‍
നിന്‍ മുഖമായി തെളിയുന്ന നേരം.
ആര്‍ദ്രമാം നിന്‍ സ്നേഹം,
തൂ മഞ്ഞു പോല്‍ എന്നില്‍ കുളിരിടുന്നു.
എന്‍ മനസ്സില്‍ നിന്നോര്‍മ്മ നിറഞ്ഞു.
എന്‍ കനവില്‍ നീയൊന്നു തെളിഞ്ഞു...



എന്നു നീ എന്‍ സ്വന്തമാകും,
നിന്‍ സ്വപ്നങ്ങള്‍ എന്‍ സ്വന്തമാകും,
ഞാന്‍ നിന്നില്‍ അലിയുന്ന നേരം.
നിന്‍ സ്നേഹത്തിന്‍ മധു നുകര്‍നിടും...!!!!

7 comments:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    സിനിമ / ആല്‍ബം ഗാനം എഴുതാനുള്ള
    ശ്രമമാണു കേട്ടോ...
    വരികള്‍ നല്ലതാണോ
    എന്നു അറിയില്ല.....
    ഇതു വായിച്ചു നോക്കു....
    നിങ്ങളുടെ വിലയേറിയ
    അഭിപ്രായം അറിയിക്കാന്‍
    മറക്കരുതേ.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  2. ആല്‍ബമായി വരട്ടെ, നല്ല രസമായിട്ടുണ്ട്‌.

    ReplyDelete
  3. വളരെ വളരെ ഇഷ്ടായി..
    ഇനിയുമെഴുതുക..
    ഒരു ഈസ്റ്റ് കോസ്റ്റ് വിജയനാവുമൊ ഇയാള്‍?

    ReplyDelete
  4. ഞാന്‍ ഇതൊക്കെ വായിക്കുന്നു...ഇതൊക്കെ ഇഷ്ടവും ആണ്..

    ReplyDelete
  5. ഇനി "പ്രണയിക്കാത്ത പെണ്ണ് ഒന്നു പോരട്ടേയ്...”

    ബുഹാ..ഹാ...ഹ

    ReplyDelete
  6. ഏതു രാഗം അല്ലെങ്കിൽ ഏതു പാട്ടിന്റെ ഈണം എന്നതും പിന്നെ ഒരു സിറ്റുവേഷനും കൂടി കൊടുത്താൽ നന്നായിരുന്നു

    ReplyDelete
  7. ആശംസകള്‍.. നന്നായിട്ടുണ്ട്‌..

    ReplyDelete