"സ്നേഹിക്കാന്‍ കൊതിച്ചിരുന്നു.
നൊമ്പര പ്പൂക്കള്‍ മനസ്സില്‍ വിരിഞ്ഞു.
കാലമേ നിന്‍ യാത്രയില്‍
മരണമെന്ന സത്യം തലോടലായി വന്നു...
സ്നേഹത്തിന്‍ മധു നിറയുമെന്‍ മനസ്സിന്നു,
മുല്ലപ്പൂവിന്‍ അഴകുള്ളോരു പെണ്‍കൊടിയെ
പ്രണയിക്കും നേരം, പ്രണയത്തിന്‍ തീവ്രത
എന്‍ രക്തത്തില്‍ കലര്‍ന്നു.
പ്രണയത്തിന്‍ സുഗന്ധം ഇന്നീ കാറ്റിലും നിറഞ്ഞു...
മനസ്സിന്‍റെ മന്ത്രമായി ഒരു സ്വരമിന്നെന്‍
സ്വപ്നത്തിന്‍ ചെപ്പു തുറന്നിടുമ്പോള്‍
അറിയുന്നു ഞാന്‍ എന്‍ അന്തരംഗവും
പ്രണയമാകും അഗ്നിയില്‍ എരിഞ്ഞമര്‍ന്നിരുന്നു...
തരളമായി തഴുകിടും എന്‍ പ്രണയിനി തന്‍
സ്നേഹ സ്പര്‍ശം ഇന്നെന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍
മാഞ്ഞു തുടങ്ങും മഴവില്ലിന്‍ നീലിമയില്‍ പ്രണയിനി
നിന്‍ മുഖം ഇന്നെന്‍ മനസ്സില്‍ തെളിയുന്നു.
നിലാവിന്‍ കുളിര്‍മയില്‍ നീ തന്ന പ്രണയത്തിന്‍
ഓര്‍മ്മകള്‍ എന്‍ മനസ്സില്‍ നിറഞ്ഞിടുമ്പോള്‍
മധുരമാം നിന്‍ സ്പര്‍ശത്തിനായി എന്‍ മനസ്സും തേങ്ങിടുന്നു...
രാത്രി തന്‍ യാത്രയില്‍ രാപ്പാടി തന്‍ കേഴലും
ഇന്നീ രാവിനു താളമായി മാറിടുമ്പോള്‍
എന്‍ പ്രിയ സഖി നീ തന്ന പ്രണയത്തിന്‍ സ്പന്ദങ്ങള്‍
ഇന്നെന്‍ ഹൃദയത്തില്‍ പുതു ഈണമായി മാറിടുന്നു...
ദൂരെ ദിക്കില്‍ കേഴും ഇണപക്ഷികള്‍
തന്‍ മനസ്സിന്‍ നൊമ്പരം മഴത്തുള്ളി പോല്‍
മണ്ണില്‍ പൊഴിഞ്ഞിടുമ്പോള്‍, എന്‍ ഹൃദയേശ്യരി
നിന്നോട് ചേരുവാന്‍ എന്‍ അന്തരംഗവും കൊതിച്ചിടുന്നു..
നാമൊന്നു ചേരുന്ന ആ നല്ല നാളിനായി
മഴക്കായി കേഴുന്ന വേഴാമ്പലിനെ പോല്‍,
എന്‍ ഹൃദയവും നിനക്കായി വാഞ്ചിച്ചിടുന്നു...!!!!
മുല്ലപൂവേ...
ReplyDeleteനന്നായിട്ടുണ്ട്..ആശയം..
പക്ഷേ എവിടെയൊക്കെയോ വരികള്‍ക്ക് ഒരു അകലം പോലെ
പറയാന്‍ കൊതിച്ചതെല്ലാം പറഞ്ഞപ്പോഴും
മനസ്സില്‍ നിറഞ്ഞൊരാ പ്രണയത്തിന്‍ മാധുര്യം
ഒരു മഴയുടെ ഇളം കാറ്റില്‍ അലിഞ്ഞ പോലെ
ആദ്യാനുരാഗത്തിന്‍ പ്രണയഗീതം
ഒരു അന്ത്യാനുരാഗം പോലെ...മായുന്നുവോ
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍