നടന്നു ഞാന്‍ ഈ മരുഭുമിയില്‍
തേടുന്നു ഇന്നു സത്യമാകും ആ ദിവ്യ പ്രകാശത്തെ.
വീചികള്‍ അനവധി ഉണ്ടാകിലും ഈ ഭുവില്‍
എന്‍ മനസ്സിന്‍ സത്യത്തെ കാണുമൊരു മനുഷ്യ ജന്മത്തെ തേടി
ഇനിയും ഈ മണ്ണില്‍ യാത്ര തുടര്‍ന്നിടുന്നു.
സത്യം ഒരു നെയ്ത്തിരി പോല്‍ മണ്ണില്‍ തെളിഞ്ഞിടുമ്പോള്‍
ആ തിരിയുടെ വെളിച്ചത്തില്‍ ഈ ജന്മവും മുന്നോട്ടു നയിച്ചിടുന്നു.
മാറുന്ന ചിന്തകള്‍ അനവധി ഉണരും മനസ്സില്‍
മാറാത്ത മനുഷ്യനായി ഈ ജന്മം ഇനിയും ഈ മണ്ണില്‍ യാത്ര ചെയ്തിടുന്നു.
ആരോടു ചൊല്ലുമെന്‍ മനസ്സിന്‍ ദുഖങ്ങളെ?
ആരില്‍ സമര്‍പ്പിക്കുമെന്‍ മനുഷ്യ ജന്മത്തെ?
പല ജാതി മനുഷ്യര്‍ ഇന്നു മണ്ണില്‍ വസിച്ചിടുമ്പോള്‍
പ്രകൃതീദേവിയും ആനന്ദത്തിന്‍ കണ്ണീര്‍ പൊഴിച്ചിടുന്നു.
ആരാധിക്കുന്നു മനുഷ്യര്‍ മണ്‍ ദൈവങ്ങളെ
എന്നാല്‍ അറിയുന്നുവോ ഈ മനുഷ്യ ജന്മങ്ങള്‍
ഈശ്യര ചൈതന്യം ഓരോ സൃഷ്ടിയിലും കുടി കൊണ്ടിടുന്നു എന്ന്.
ചിന്തകള്‍ നിറയുമെന്‍ മനസ്സിന്‍ യാത്രയില്‍
തൂലികയില്‍ ചലിപ്പിക്കും ഈ വാക്കുകള്‍,
"അറിയുക മനുഷ്യരെസ്നേഹിക്കുക പരസ്പ്പരം.
മനസ്സിലെ ദൈവീക ചൈതന്യം,
പകരുക മറ്റുള്ളവര്‍ക്കുമായി.
ജീവിക്കും കാലം വരെയും ചെയ്യുക നാം നന്‍മകള്‍
മനസ്സില്‍ ഉണരും സത്യമാകും വചനത്തെ
ഉയര്‍ത്തി കാട്ടുക മാലോകര്‍ക്ക് മുന്‍പില്‍ .
സഫലമാകട്ടെ ഈ ജീവിതവും ഇന്നു
പുണ്യമായി തീര്‍ന്നിടട്ടെ ഈ ജന്മവും മണ്ണില്‍"...!!
"ഈശ്വരോ രക്ഷതു"...!!
Subscribe to:
Post Comments (Atom)
മുല്ലപൂവേ...മനുഷ്യജന്മത്തിന്‍ യാത്ര...
ReplyDeleteനല്ല ആശയം...അഭിനന്ദനങ്ങള്‍
മനസ്സില്‍ നിറയും നിന്‍ ദുഖങ്ങളില്‍ പതിയും
ഒരായിരം മഴത്തുള്ളികളായ് മനുഷ്യസ്‌നേഹം
യാത്ര തുടരും നിന്‍ ജീവിതവീഥിയില്‍
സഹയാത്രികരായ് ഒരായിരം പേര്‍ കൂടെ
നിന്‍ മൊഴികളില്‍ നിന്നുതിരും നന്‍മകള്‍
ഏറ്റു ചൊല്ലുമീ മനുഷ്യജന്മങ്ങള്‍
നിശ്ചയം നന്‍മക്കാണ് വിജയം..നന്‍മ ചെയ്യുന്നവര്‍ക്കും
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
അപ്പൊ ഇങ്ങനെ ശക്തമായ ഭാഷയിലൊക്കെ കാര്യമാത്ര പ്രസക്തമായി എഴുതാൻ അറിയാം അല്ലേ. നല്ല ഒരു കവിയെ നല്ല ഗാനരചയിതാവക്കൂ കാവ്യഭങ്ങിയൊടൊപ്പം സംഗീതം കൂടി ചേരുമ്പോളാണു നല്ല ഗാനങ്ങൾ ഉണ്ടാകുന്നതു ഇത്തരം ശ്രമങ്ങൾ ഇനിയും ഉണ്ടാകട്ടെ.
ReplyDeleteഭയങ്കര ദൈവ വിശ്വാസിയാണെന്നു തോന്നുന്നു.
ReplyDelete“ആരോടു ചൊല്ലുമെന്‍
ReplyDeleteമനസ്സിന്‍ ദുഖങ്ങളെ?
ആരില്‍ സമര്‍പ്പിക്കുമെന്‍
മനുഷ്യ ജന്മത്തെ?...”
അഭിവാദ്യങ്ങള്‍...
സ്നേഹാശംസകളോടേ
ഞാനും ആഗ്രഹിക്കുന്നു ഈ ജീവിതം സഫലമാകട്ടെ
ReplyDeleteആരാധിക്കുന്നു മനുഷ്യര്‍ മണ്‍ ദൈവങ്ങളെ
ReplyDeleteഎന്നാല്‍ അറിയുന്നുവോ ഈ മനുഷ്യ ജന്മങ്ങള്‍
ഈശ്യര ചൈതന്യം ഓരോ സൃഷ്ടിയിലും കുടി കൊണ്ടിടുന്നു എന്ന്.
ഈ വരികള്‍ കുടുതെല്‍ ഇഷ്ടമായി ...
ഒരു കുഴപ്പമേയുള്ളൂ നമുക്കൊക്കെ.
ReplyDeleteകവിത വഴി ഉണ്ടാവേണ്ട വികാരമാണ് നാം എഴുതുന്നത്. മൊല്ലാക്ക വഅള് പറയുമ്പോള്‍, പ്രവാചകതിരുമനസ്സിന്റെ വൊഫാത്തിനെപ്പറ്റിയൊക്കെ വിശദീകരിക്കുമല്ലോ. വൊഫാത്ത് എന്നാല്‍ മരണം. അപ്പോള്‍ മൊല്ലാക്ക കരയും. ്‌അത് പരിശീലനം.
ശ്രോതാക്കള്‍ കരയുമ്പോഴല്ലേ, വഅള് സാര്‍ത്ഥകമാവൂ? അതാണ് നമ്മുടെ പ്രശ്‌നം. നമ്മള് കരയും, വായനക്കാര് കരയൂല്ല. നമ്മള് റിസള്‍ട്ടല്ല, മീന്‍സ് ആണ്. റിസള്‍ട്ട് നമ്മുടെ കാര്യമേയല്ല. നമുക്കാഗ്രഹിക്കാം. റിസള്‍ട്ട വരുമ്പോഴാണ് കവിത ശരിയാവുന്നത്.
എനിക്ക് ഇത് വരെ റിസള്‍ട്ട് ഉണ്ടായിട്ടില്ല.