Monday, September 29, 2008

എന്‍ മൌന നൊമ്പരങ്ങള്‍**

ജനിച്ചു ഞാനൊരു പക്ഷി പോല്‍.
ജീവിച്ചു ഞാനീ പ്രകൃതി തന്‍ കൂട്ടില്‍.
എനിക്കു കൂട്ടായി മൌന നൊമ്പരങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍
എന്‍ മൌന നൊമ്പരങ്ങള്‍ കണ്ണീര്‍ തുള്ളിയായി ഈ മണ്ണില്‍ ഒഴുകിടുന്നു..

കണ്ണുനീര്‍ താഴ്വരയില്‍ എന്‍ മനസ്സും യാത്ര ചെയ്തിടുമ്പോള്‍
എന്‍ മനസ്സിന്‍റെ താളമായി ഈ മണ്ണിന്റെ നാദം കേട്ടിടുന്നു.
ആ നാദമിന്നേന്‍ ഹൃദയത്തിന്‍ താളമായി മാറിടുമ്പോള്‍
എന്‍ ഹൃദയത്തിന്‍ താളത്തില്‍ എന്‍
മനസ്സിന്‍റെ തേങ്ങലും ചേര്‍ന്നലിഞ്ഞിടുന്നു..
ഒരു മാത്ര നേരത്തെന്‍ മനസ്സില്‍ സന്തോഷം നിറഞ്ഞിടുമ്പോള്‍,
എന്‍ മനസ്സും ഈ മണ്ണില്‍പാറി നടക്കുവാന്‍ കൊതിച്ചിടുന്നു..
എനിക്കു കൂട്ടായി ഒരു ഇണപക്ഷി തന്‍ സ്നേഹസ്പര്‍ശനം
എന്‍ മനസ്സിനെ തഴുകീടുമ്പോള്‍ എന്‍ മൌന നൊമ്പരങ്ങളും
എന്‍ ഇണപക്ഷി തന്‍ സ്നേഹ സ്പര്‍ശനത്തില്‍ ചേര്‍ന്നലിഞ്ഞീടുന്നു..
എന്‍ മനസ്സില്‍ സന്തോഷം ഒരു മാത്രയില്‍ ഈ മണ്ണില്‍ നിറഞ്ഞീടുമ്പോള്‍
ഒരു വേടന്റെ അമ്പിനാല്‍ ഈ ജീവിതവും മണ്ണില്‍ കൊഴിഞ്ഞു വീണിടുന്നു..
ഒരു മാത്ര നേരത്തെന്‍ ജീവന്റെ തുടുപ്പെന്നില്‍ ഉണര്‍ന്നീടുമ്പോള്‍
എനിക്കരികില്‍ നിന്നു കേഴുവാന്‍ എന്‍ മൌന നൊമ്പരങ്ങള്‍
മാത്രമെന്ന് എന്‍ അന്തരംഗവും അറിഞ്ഞീടുന്നു..
ഏകനായി നിന്നു കേഴുമാ ഇണപക്ഷി തന്‍ കണ്ണുനീര്‍ തുളളികള്‍
ഇന്നു ഈ മണ്ണിനെ നനയിച്ചിടുമ്പോള്‍ ആ കണ്ണുനീര്‍തുള്ളിയില്‍
എന്‍ ജീവന്റെ അംശവും ഈ മണ്ണില്‍ ചേര്‍ന്നലിഞ്ഞീടുന്നു..
എന്‍ മരണത്തിനു കൂട്ടായി എന്‍ ഇണപക്ഷിയും കൂടെ വന്നീടുമ്പോള്‍ ,
സ്നേഹബന്ധനത്തില്‍ ഇരു മനസ്സുകളും മരണമെന്ന ശയ്യയില്‍ ഒന്നായി ചേര്‍ന്നിടുന്നു...!!

Sunday, September 28, 2008

ഞാന്‍**

മനസ്സിനെ പുണരുമൊരു പുതു വസന്തത്തിന്‍ സുഗന്ധം പോലെ

എന്‍ ജീവിതയാത്ര തന്‍ വീചികളില്‍

വിജയവും പരാജയവും അനുവാര്യമായിടുന്നു..

പ്രതീക്ഷകള്‍ തന്‍ പൂക്കള്‍ വിരിയുമാമെന്‍ മനസ്സിന്‍ തോപ്പിലൊരു

വിജയത്തിന്‍ കനികള്‍ നിറയുമൊരു മരം വളര്‍ന്നു വന്നീടുന്നു..

ആ മരം തരുമാ തണലില്‍ ഇനിയുമെന്‍ ജീവിത യാത്ര തുടര്‍ന്നിടുമ്പോള്‍

അറിയുന്നു എന്‍ അന്തരംഗവും, വിജയമാകും പൂവുകള്‍

ഇനിയും എന്നില്‍ വിരിഞ്ഞിടുന്നു എന്ന്..

മനസ്സില്‍ നിറയുമാ മൌന നൊമ്പരത്തിന്‍ മുത്തുകള്‍

ഇന്നെന്നില്‍ കണ്ണീര്‍ പൊഴിയിപ്പിക്കുമ്പോള്‍

നനഞ്ഞു നില്‍ക്കുമാ കണ്ണുകളില്‍

ഭീതി ഒരു അഗ്നി പോല്‍ എരിഞ്ഞമര്‍ന്നീടുന്നു..

പെയ്യുമൊരു പുതു മഴ പോല്‍ എന്‍ മനസ്സിന്‍ സന്തോഷം

ഇന്നു ഈ മണ്ണിനെ നനയിച്ചിടുമ്പോള്‍

നനഞ്ഞു നില്‍ക്കുമാ മണ്ണില്‍ തളിര്‍ത്തു വരുമൊരു

കുഞ്ഞു ചെടി പോല്‍ എന്‍ ജീവിതത്തില്‍ നന്‍മകള്‍

ഉയര്‍ന്നിടുന്നു ഈ നിമിഷം മുതല്‍..

ആ ചെടിയില്‍ നിറയുമാ പൂക്കളും കായ്കളും

ഇന്നു ഈ പ്രകൃതിക്കു നിറ കൌതുകമായിടുമ്പോള്‍

ഈ ജീവിതവും ഈശ്വരനു മുന്‍പില്‍

വിലയേറിയ ഒരു മുത്തായി മാറിടുന്നു...!!

Saturday, September 27, 2008

സൌഹൃദത്തിന്‍ ഓര്‍മ്മകള്‍**

"ഓര്‍ത്തു പോകുന്നു ഞാനിന്നെന്‍ ഹൃദയത്തില്‍
എന്‍ ആത്മാവിനെ തഴുകിടും പ്രിയ സുഹൃത്തിന്‍ ഓര്‍മ്മകള്‍..
എന്‍ മനസ്സില്‍ ഉണരുമാ സുഹൃത്തിന്‍ ചിന്തകള്‍
ഇന്നെന്‍ ഹൃദയമാകുമാ പുസ്തകത്തില്‍ കുറിച്ചിടുന്നു..
വിദ്യാലയ മുറ്റത്തു പന്തലിച്ചു നിക്കുമാ ആല്‍മരച്ചോട്ടില്‍
നാം ഒരുമിച്ചിരുന്നു പങ്കിടുമാ സൌഹൃദത്തിന്‍ സംഭാഷണങ്ങള്‍
ഇന്നെന്‍ മനസ്സില്‍ ഓര്‍മ്മകളാല്‍ ഒരു പുതു വസന്തം തീര്‍ത്തിടുന്നു..
പൂത്തു നില്‍ക്കുമാ പൂവുകള്‍ തന്‍ പുഞ്ചിരിയില്‍
നിന്‍ മനസ്സില്‍ സന്തോഷം നിറഞ്ഞിടുമ്പോള്‍
എന്‍ പ്രിയ സ്നേഹിതാ, നിന്‍ സൌഹൃദത്തില്‍
എന്‍ മനസ്സും ആമോദ ചിത്തനായി മാറിടുന്നു..
പൂത്തു നില്‍ക്കുമാ പൂവില്‍ നിറയുമാ തേന്‍
നുകരുമൊരു വണ്ടു പോല്‍ നിന്‍ സ്നേഹത്തിന്‍ സ്പര്‍ശനം
എന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍ അറിയുന്നു
എന്‍ അന്തരംഗത്തില്‍ നീ തന്ന സൌഹൃദത്തിന്‍ ഓര്‍മ്മകള്‍
ഒരു മായാത്ത മഴവില്ലു പോല്‍ തെളിഞ്ഞിടുന്നു എന്ന്....!!!

Friday, September 26, 2008

പ്രണയത്തിന്‍ ഓര്‍മ്മകള്‍**

"മൃദുല രാഗമൊരു
മലരു പോലെ വന്നെന്‍
‍മനസ്സിന്‍ തോപ്പിലൊരു
സ്വപ്നത്തിന്‍ കൂടു വെച്ചു...


മൃദുലമായി ഞാന്‍
എഴുതും കവിതകളില്‍
തളിരിടും ഓര്‍മ്മകള്‍
ഒരു പ്രണയത്തിന്‍ കൂടു വെച്ചു...


മനസ്സില്‍ നെയ്തെടുക്കും
മധുര സ്വപ്നങ്ങള്‍ എന്നില്‍
കുളിരു ചൊരിയും മൃദു തെന്നലായി
എന്‍ മനസ്സിനെ തഴുകിയുണര്‍ത്തി...


വിരഹമൊരു നോവായി
ഇന്നെന്‍ മനസ്സിനെ അലട്ടിടുമ്പോള്‍
മധുരമുള്ള മധുകണങ്ങള്‍ പോല്‍
എന്‍ പ്രണയത്തിന്‍ ഓര്‍മ്മകള്‍
എന്നില്‍ സുഖാനുഭുതി പകര്‍ത്തി...


മാഞ്ഞു പോകും മഴവില്ലു പോല്‍..
മനസ്സില്‍ നെയ്തെടുക്കും പുതു സ്വപ്നങ്ങള്‍ പോല്‍..
കുളിരുണര്‍ത്തും ഒരു തെന്നല്‍ പോല്‍..
എന്‍ മനസ്സിനെ തഴുകിടും പ്രണയത്തിന്‍ ഓര്‍മ്മകള്‍ പോല്‍..
എന്‍ ചിന്തകളെ ഉണര്‍ത്തും ഒരു പുഞ്ചിരി പോല്‍..
എന്‍ ഹൃദയവും, പ്രണയമാകും അഗ്നിയില്‍ എരിഞ്ഞമര്‍ന്നിടുമ്പോള്‍,
അറിയുന്നുവോ പ്രിയ സഖി,എന്‍ മനസ്സും നിന്നെ സ്നേഹിച്ചിരുന്നു എന്ന്...


പൂക്കളെ തഴുകി ഉണര്‍ത്തുമാ കാറ്റില്‍
അലിയും പൂവിന്‍ സുഗന്ധം പോല്‍
എന്‍ ഹൃദയത്തിലെ സ്നേഹത്തിന്‍ ചുംബനങ്ങള്‍
നിന്‍ മനസ്സിനെ പൊതിഞ്ഞീടുമ്പോള്‍
അറിയുന്നു ഈ രാവില്‍ നിന്നെ എന്‍ ജീവിതത്തില്‍
ഒരു ദേവകന്യക ആക്കിടും ഞാന്‍...!!!

Tuesday, September 23, 2008

മനസ്സിന്‍ വിലാപം**

കണ്ണുനീര്‍ തുള്ളികള്‍ തന്‍ ചേതനയില്‍
ഒരു ഹിമബിന്ദു പോലെന്‍ മനമുരുകി.
മനസ്സില്‍ നിറയുമെന്‍ മൌന നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു താളമായി മാറിടുമ്പോള്‍
പതറിടും എന്‍ സ്വരവും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിടുന്നു...

കു‌രിരുള്‍ തിങ്ങിടും നാളുകള്‍
ഇന്നെന്‍ ജീവിതത്തില്‍ വന്നിടുമ്പോള്‍
വാചാലമായി എന്‍ മനസ്സും ഈ
പ്രകൃതിക്കു മുന്‍പില്‍ വിതുമ്പിടുന്നു.
ദുഖത്തിന്‍ മുത്തുകള്‍ നിറഞ്ഞിടും
എന്‍ മനസ്സിന്‍ വിലാപം ഇന്നു
ഈ കാറ്റില്‍ ചേര്‍ന്നിടുമ്പോള്‍
ദൂരെ ദിക്കില്‍ കേഴും ഇണ പക്ഷികള്‍ തന്‍ നോവില്‍
ഞാനും അറിയാതെ അലിഞ്ഞു ചേര്‍ന്നിടുന്നു...

എവിടെയോ കേഴുമാ പക്ഷികള്‍ തന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ പ്രകൃതിക്കു ഈണമായി മാറിടുമ്പോള്‍
അറിഞ്ഞു ഞാന്‍ എന്‍ മൌന നൊമ്പരങ്ങളും
ഇന്നു ഈ പ്രകൃതിയില്‍ പുതു ഗാനമായി കേട്ടിടുന്നു..
ഈ രാത്രി തന്‍ യാത്രയില്‍ എന്‍ ചിന്തകളും
ഈ ഇരുട്ടില്‍ തപ്പി തടഞ്ഞിടുമ്പോള്‍
എന്‍ മനസ്സും മന്ത്രിക്കുന്നു.
"എങ്ങു നിന്നു വന്നു ഞാന്‍
ഇന്നീ മണ്ണില്‍ തിരിയായി തെളിഞ്ഞിടുമ്പോള്‍
എന്‍ ജീവിതവും പ്രകൃതീ ദേവി തന്‍ കയ്യില്‍
തിളങ്ങുന്നൊരു മുത്തായി മാറിടും...
ആ മുത്തിന്‍ തിളക്കമിന്നു മണ്ണില്‍ നിറഞ്ഞിടുമ്പോള്‍
ഈശ്വരനു സന്നിധിയില്‍ ഈ ജീവിതവും പുണ്യമായി മാറിടുന്നു...!!!

Monday, September 22, 2008

മനുഷ്യജന്മത്തിന്‍ യാത്ര**

നടന്നു ഞാന്‍ ഈ മരുഭുമിയില്‍
തേടുന്നു ഇന്നു സത്യമാകും ആ ദിവ്യ പ്രകാശത്തെ.
വീചികള്‍ അനവധി ഉണ്ടാകിലും ഈ ഭുവില്‍
എന്‍ മനസ്സിന്‍ സത്യത്തെ കാണുമൊരു മനുഷ്യ ജന്മത്തെ തേടി
ഇനിയും ഈ മണ്ണില്‍ യാത്ര തുടര്‍ന്നിടുന്നു.

സത്യം ഒരു നെയ്ത്തിരി പോല്‍ മണ്ണില്‍ തെളിഞ്ഞിടുമ്പോള്‍
ആ തിരിയുടെ വെളിച്ചത്തില്‍ ഈ ജന്മവും മുന്നോട്ടു നയിച്ചിടുന്നു.
മാറുന്ന ചിന്തകള്‍ അനവധി ഉണരും മനസ്സില്‍
മാറാത്ത മനുഷ്യനായി ഈ ജന്മം ഇനിയും ഈ മണ്ണില്‍ യാത്ര ചെയ്തിടുന്നു.

ആരോടു ചൊല്ലുമെന്‍ മനസ്സിന്‍ ദുഖങ്ങളെ?
ആരില്‍ സമര്‍പ്പിക്കുമെന്‍ മനുഷ്യ ജന്മത്തെ?
പല ജാതി മനുഷ്യര്‍ ഇന്നു മണ്ണില്‍ വസിച്ചിടുമ്പോള്‍
പ്രകൃതീദേവിയും ആനന്ദത്തിന്‍ കണ്ണീര്‍ പൊഴിച്ചിടുന്നു.

ആരാധിക്കുന്നു മനുഷ്യര്‍ മണ്‍ ദൈവങ്ങളെ
എന്നാല്‍ അറിയുന്നുവോ ഈ മനുഷ്യ ജന്മങ്ങള്‍
ഈശ്യര ചൈതന്യം ഓരോ സൃഷ്ടിയിലും കുടി കൊണ്ടിടുന്നു എന്ന്.

ചിന്തകള്‍ നിറയുമെന്‍ മനസ്സിന്‍ യാത്രയില്‍
തൂലികയില്‍ ചലിപ്പിക്കും ഈ വാക്കുകള്‍,
"അറിയുക മനുഷ്യരെസ്നേഹിക്കുക പരസ്പ്പരം.
മനസ്സിലെ ദൈവീക ചൈതന്യം,
പകരുക മറ്റുള്ളവര്‍ക്കുമായി.
ജീവിക്കും കാലം വരെയും ചെയ്യുക നാം നന്‍മകള്‍
മനസ്സില്‍ ഉണരും സത്യമാകും വചനത്തെ
ഉയര്‍ത്തി കാട്ടുക മാലോകര്‍ക്ക് മുന്‍പില്‍ .
സഫലമാകട്ടെ ഈ ജീവിതവും ഇന്നു
പുണ്യമായി തീര്‍ന്നിടട്ടെ ഈ ജന്മവും മണ്ണില്‍"...!!

"ഈശ്വരോ രക്ഷതു"...!!

Sunday, September 21, 2008

പൂവ്**

നീണ്ടു കിടക്കും ഈ ഭുമി തന്‍ മണ്ണില്‍
ഞാനിന്നെന്‍ തോപ്പിലൊരു മാവിന്‍ തൈ വെച്ചു.
തളിരിടും ഇലകള്‍ നിറഞ്ഞു ആ മാവിന്‍ തൈയില്‍
നാളെ ഒരു വലിയ വൃക്ഷമായി എന്‍ മനസ്സില്‍ കണ്ടിടുന്നു.
രുചിയേറും മാമ്പഴം നിറയുമാ നേരം എന്‍ മനസ്സിലും
സന്തോഷത്തിന്‍ അലകള്‍ ഉണര്‍ന്നിടുന്നു.

മാവില്‍ നിറയുമാ പൂവുകള്‍ ഇന്നു
ചെറു കാറ്റില്‍ ചാഞാടിടുമ്പോള്‍ എന്‍ മനസ്സിലും
ആ പൂവിന്‍ സുഗന്ധം നിറഞ്ഞിടുന്നു.
ഒരു നിമിഷമാ പൂവുകള്‍ തന്നിടും സുഖാനുഭുതിയില്‍
എന്‍ മനസ്സിലും മോഹങ്ങള്‍ മഴ പോല്‍ പെയ്തിറങ്ങുന്നു.

ആ മഴ തന്‍ കുളിരില്‍ എന്‍ മനസ്സും
പുതു സ്വപ്നങ്ങള്‍ നെയ്തിടുമ്പോള്‍ ആഞ്ഞു വീശും
ഒരു കാറ്റില്‍ ആ പൂവുകള്‍ ഈ മണ്ണില്‍ വീണലിഞ്ഞിടുന്നു.
സ്വപ്നം കാണുമാമെന്‍ മനസ്സും ഈ മണ്ണോടു
ചേര്‍ന്നിടുമ്പോള്‍ എന്‍ മനസ്സിലെ മോഹങ്ങളും
ഒരു മാത്ര വീശുമാ കാറ്റില്‍ വീണു പോയിടുന്നു.

അറിഞ്ഞു എന്‍ അന്തരംഗവും ഈ മണ്ണിലെ മനുഷ്യജീവിതം
പൂത്തു നില്‍ക്കും ഒരു പൂവിന്‍ മാത്ര പോല്‍.
വിരിയും നേരമാ പൂവില്‍ നിറയും മധു കണം
നുകരുവാന്‍ ചിത്ര ശലഭങ്ങള്‍ വന്നടുത്തിടുന്നു.
വിരിഞ്ഞു നിക്കുമാ പൂവിന്‍ സുഗന്ധവും
മന്ധ മാരുതനില്‍ ചേര്‍ന്നലിഞ്ഞിടുന്നു.

ഒരു ദിനം മാത്രമാ ആയുസ്സിന്‍ ദൈര്‍ഘ്യത്തില്‍
ആ പൂവും എന്‍ മനസ്സില്‍ മന്ത്രിച്ചു.
"തുച്ചമീ ജീവിതം ഈ മണ്ണില്‍ സോദരാ..
ചെയ്യുക നന്‍മകള്‍ മാലോകര്‍ക്കായി..
വാഴ്ത്തുക സര്‍വ്വ ശക്തനാം ഈശ്വരന്റെ പുണ്യനാമം..
തെളിഞ്ഞിടട്ടെ നിന്‍ നന്‍മകള്‍ ഒരു നെയ്ത്തിരി പോല്‍
ഈ കൊച്ചു ഭുമിയില്‍..
നല്‍കുക സത്യമാം പുണ്യ പ്രകാശം,
വിളങ്ങിടട്ടെ ഈ മണ്ണില്‍ നിന്‍ മനുഷ്യ ജന്മവും...!!!

Saturday, September 20, 2008

പ്രണയിക്കുന്ന മനസ്സുകള്‍**


"സ്നേഹിക്കാന്‍ കൊതിച്ചിരുന്നു.
നൊമ്പര പ്പൂക്കള്‍ മനസ്സില്‍ വിരിഞ്ഞു.
കാലമേ നിന്‍ യാത്രയില്‍
മരണമെന്ന സത്യം തലോടലായി വന്നു...


സ്നേഹത്തിന്‍ മധു നിറയുമെന്‍ മനസ്സിന്നു,
മുല്ലപ്പൂവിന്‍ അഴകുള്ളോരു പെണ്‍കൊടിയെ
പ്രണയിക്കും നേരം, പ്രണയത്തിന്‍ തീവ്രത
എന്‍ രക്തത്തില്‍ കലര്‍ന്നു.
പ്രണയത്തിന്‍ സുഗന്ധം ഇന്നീ കാറ്റിലും നിറഞ്ഞു...


മനസ്സിന്‍റെ മന്ത്രമായി ഒരു സ്വരമിന്നെന്‍
സ്വപ്നത്തിന്‍ ചെപ്പു തുറന്നിടുമ്പോള്‍
അറിയുന്നു ഞാന്‍ എന്‍ അന്തരംഗവും
പ്രണയമാകും അഗ്നിയില്‍ എരിഞ്ഞമര്‍ന്നിരുന്നു...


തരളമായി തഴുകിടും എന്‍ പ്രണയിനി തന്‍
സ്നേഹ സ്പര്‍ശം ഇന്നെന്‍ മനസ്സിനെ കുളിരണിയിപ്പിക്കുമ്പോള്‍
മാഞ്ഞു തുടങ്ങും മഴവില്ലിന്‍ നീലിമയില്‍ പ്രണയിനി
നിന്‍ മുഖം ഇന്നെന്‍ മനസ്സില്‍ തെളിയുന്നു.
നിലാവിന്‍ കുളിര്‍മയില്‍ നീ തന്ന പ്രണയത്തിന്‍
ഓര്‍മ്മകള്‍ എന്‍ മനസ്സില്‍ നിറഞ്ഞിടുമ്പോള്‍
മധുരമാം നിന്‍ സ്പര്‍ശത്തിനായി എന്‍ മനസ്സും തേങ്ങിടുന്നു...


രാത്രി തന്‍ യാത്രയില്‍ രാപ്പാടി തന്‍ കേഴലും
ഇന്നീ രാവിനു താളമായി മാറിടുമ്പോള്‍
എന്‍ പ്രിയ സഖി നീ തന്ന പ്രണയത്തിന്‍ സ്പന്ദങ്ങള്‍
ഇന്നെന്‍ ഹൃദയത്തില്‍ പുതു ഈണമായി മാറിടുന്നു...


ദൂരെ ദിക്കില്‍ കേഴും ഇണപക്ഷികള്‍
തന്‍ മനസ്സിന്‍ നൊമ്പരം മഴത്തുള്ളി പോല്‍
മണ്ണില്‍ പൊഴിഞ്ഞിടുമ്പോള്‍, എന്‍ ഹൃദയേശ്യരി
നിന്നോട് ചേരുവാന്‍ എന്‍ അന്തരംഗവും കൊതിച്ചിടുന്നു..
നാമൊന്നു ചേരുന്ന ആ നല്ല നാളിനായി
മഴക്കായി കേഴുന്ന വേഴാമ്പലിനെ പോല്‍,
എന്‍ ഹൃദയവും നിനക്കായി വാഞ്ചിച്ചിടുന്നു...!!!!

Friday, September 19, 2008

മനുഷ്യജന്മം**


"മണ്ണില്‍ നിന്നു വന്നു ഞാന്‍
മണ്ണോടു ചേരുമീ നാള്‍ വരെയും
ഈ വിണ്ണിന് കൌതുകമാകും
ഒരു നിശ്ചല ചിത്രമായി
ഈ ഭുമിയില്‍ ജീവിച്ചിടും"...!!സത്യം വിളങ്ങിടും ആ നല്ല നാളുകള്‍
ആ നല്ല നാളില്‍ തെളിഞ്ഞിടും മനുഷ്യ മുഖങ്ങള്‍
ആ മനുഷ്യ മുഖങ്ങളില്‍ വിളങ്ങിടും ദൈവിക തേജസ്സും
ഇന്നു ഈ മണ്ണിനു നിറ കൌതുകമായിടുന്നു"...!!"ദൈവിക സ്വരമായി കേട്ടു ഞാനൊരു സ്വരം
ഈ മണ്ണില്‍ അലിഞ്ഞു ചേരും എന്‍ ദേഹവും,
തൊഴു കൈ കൂപ്പിടും നേരം എന്‍ മനസ്സും
സര്‍വശക്തനാം ഈശ്വരനോട് ചേര്‍ന്നിടുന്നു"...!!

Wednesday, September 17, 2008

സ്വപ്നകു‌ടാരം**


(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)മനസ്സിന്‍റെ മായാസ്വപ്നതേരില്‍ ഒരു സ്വപ്ന കു‌ടാരം.
കുറുമ്പിന്റെ തെന്നല്‍ പോലെ
നീയെന്‍ നെഞ്ചില്‍ കുളിരണിയുന്നു.
ഇല പൊഴിയും ശിശിരങ്ങള്‍.
പൂ പൂക്കും വസന്ത കാലം.
മനസിന്റെ പ്രണയമന്ത്രം നീ തന്നു പ്രിയമോടെ.
എന്നരികെ ഒന്നു വായോ, എന്‍ ജീവന്റെ ജീവനെ.
എന്നില്‍ അലിയും നേരം, നിന്നോട് ചേരും സ്നേഹ താളമേ...
ലാ... ലാ... ലാ... ലാ...കാണും കിനാവിലെ കളി കു‌ട്ടുകാര്‍ നമ്മള്‍.
പാടും ഈണമോടെ പ്രണയത്തിന്‍ കീര്‍ത്തനം.
ചേരും ഈ നിലാവില്‍, താര ജാലം തെളിഞ്ഞു പോം.
ഒന്നാകും സ്വപ്നത്തില്‍ ശലഭങ്ങള്‍ ഒന്നു വന്നു പോം.
ലാ... ലാ... ലാ... ലാ...പ്രണയത്തിന്‍ ഗാനം നീ ഒന്നു പാടു, എന്‍ ഓമലെ.
ഹൃദയത്തിന്‍ തന്ത്രികള്‍ ഒന്നു മീട്ടു, നീ എന്നഴകെ.
സ്നേഹത്തിന്‍ മുത്തം തായോ, വിണ്ണിന്റെ പൊന്നഴകേ.
കാണും കിനാവില്‍ പൂക്കും പൂവായി നീ ചാരെ വാ...
ലാ... ലാ... ലാ... ലാ....!!!!Monday, September 15, 2008

മിന്നാമിന്നി കൂട്ടം

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)മിന്നാമിന്നി കൂട്ടം വന്നു..തിങ്കള്‍ പോല്‍ തെളിഞ്ഞു,
ഇന്നീ രാവിന്‍ കൈകളില്‍.
കിന്നാരം ചൊല്ലിടും കുഞ്ഞാറ്റ കുരുവി,
പാടു ഈ നിലാവിന്‍ കീര്‍ത്തനം.
സ്വപ്ന കു‌ടാരം വിണ്ണിന്‍ തേരിറങ്ങും.
തേരില്‍ പൂമഴയായി മോഹം എന്‍ മനസ്സില്‍.
സ്നേഹം നീ തന്നു...എന്നില്‍ പ്രണയം നീ നുകര്‍ന്നു.
നാമൊന്നായി ചേര്‍ന്നു...രാഗം മു‌ളി നിന്നു....


രാക്കുയില്‍ പാട്ടു പോലെ,രാമഴ പെയ്യും നേരമായി.
പൂ നിലാവിന്‍ പൂ മെത്തയില്‍ നാം മയങ്ങിടും നേരമായി.
ഓരോ നിമിഷവും നിന്‍ മുഖം എന്നില്‍ തെളിയുന്നു.
ഓരോ നിനവിലും നിന്‍ ഓര്‍മ്മകള്‍ എന്നില്‍ ഉണരുന്നു.
അരികില്‍ വായെന്നെ,പുണരാന്‍ ചാരെ വാ,
നീയെന്‍ സ്നേഹം നുകരാന്‍ അടുത്തു വാ...
മനസ്സിന്‍ ചില്ലു വാതില്‍ നിനക്കായി തുറന്നു നല്‍കാം,
സ്നേഹ സ്പര്‍ശമായി ഞാന്‍ മാറിടാം...
മോഹമായി നീയെന്നില്‍ ഉണരുമ്പോള്‍
ഞാന്‍ നിന്നില്‍ ചേര്‍ന്നിടും എന്‍ ഓമലെ...!!!!

Thursday, September 11, 2008

മണിക്കുയില്‍ പാട്ട്**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)


കുട്ടുകുറുവാലി പെണ്ണെ,
മുത്തമൊന്നുതായോ പൊന്നെ.
മഞ്ഞു മാസ രാവിലായി,
പാട്ടൊന്നു നീ പാടാന്‍ വാ.
ഇഷ്ടമുള്ള രാഗങ്ങള്‍ മു‌ളാന്‍ നീ ചാരെ വാ...


മലര്‍ മണി മഞ്ചലോ,
മണിക്കുയില്‍ പാട്ടാണോ.
ചെല്ലക്കുയില്‍ നാഥം പോലെ
അലിയുന്ന തെന്നലോ,
തിങ്കള്‍ നിലാവായി,തഴുകുന്ന കാറ്റായി
എന്നും നീയെന്‍ ചാരെയായി,എന്നോര്‍മ്മയില്‍ പൂക്കും
നിലാവായി കു‌ടെ പോരാമോ?
പ്രണയത്തിന്‍ മധുരം നുകരാന്‍ ചാരെയണയാമോ...(2)


അനുരാഗ പക്ഷി നീ പാടു,
പ്രണയാര്‍ദ്രമായൊരു സംഗീതം.
മഴമണി മുകിലേ വായോ..
മനസ്സിലെ സ്നേഹത്തിന്‍ മുത്തം കൊണ്ടു തായോ..
എന്റെ ഹൃദയത്തിന്‍ പ്രണയ താളമായി ചേരാന്‍ വായോ...
പാടുന്നോ നീയൊരു പുങ്കുയില്‍ പാട്ടു പോലെ.
കു‌ടുന്നോ നാമൊന്നായി പ്രണയത്തിന്‍ കു‌ട്ടില്‍.
കിളിമാകളായി...മധുമൊഴിയായി...
മലര്‍ തെന്നലായി...പുളകിത രാഗം,
ഇന്നെന്റെ നെഞ്ചില്‍ സ്വപ്നങ്ങള്‍ നെയ്തു തന്നീടാം...
ഇന്നീ നിലാവില്‍ നാമൊന്നായി മധു നുകര്‍ന്നീടാം...!!!

Wednesday, September 10, 2008

ആത്മസരോവരം**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)ആത്മ സരോവരത്തില്‍ കുളിച്ചു നീ.
അരയന്ന പിട പോല്‍ നീന്തി തുടിച്ചു.
പ്രണയത്തിന്‍ കാറ്റായി തഴുകുന്നു നീയെന്‍
ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടി വന്നു..
ലോല സ്വപ്നങ്ങള്‍ പുളകം കൊണ്ടു.
കാമുകി നിന്‍ മുഖം കനവില്‍ കണ്ടു.
കാത്തു നിന്നു ഈ വഴി പാതയില്‍,
നിന്‍ സ്വരം കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു നിന്നു...തണുപ്പുള്ള രാത്രിയില്‍,തഴുകുന്ന തൂവല്‍ പോല്‍,
നിന്‍ സാമിപ്യത്തില്‍ ഞാന്‍ ഉറങ്ങി.
മയങ്ങുന്ന നേരത്തെന്‍,നെറുകയില്‍ ചുംബിച്ചു,
നീയൊരു പൂവായി തളിരിട്ടു.
നിന്‍ സുഗന്ധത്തില്‍ എന്‍ മനം കുളിര്‍ കൊണ്ടു...തങ്കക്കിനാവിന്റെ താരാട്ടു പാട്ടില്‍
ഹൃദയേശ്വരീ നീ ഉണര്‍ന്നീടു.
മനസ്സിന്‍ വാതില്‍ മുട്ടി വിളിച്ചു നീയെന്‍,
ഹൃദയത്തിന്‍ താളത്തില്‍ കവിത മൂളി.
എന്നെ ഹൃദയ സ്പന്ദനമായി നീ തൊട്ടുണര്‍ത്തി.
ഈ രാവിന്റെ മാറില്‍ നാം മയങ്ങി....!!!!

സഫലമെന്‍ ജീവിതം**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)


മന്ത്രികവീണേ നീയെന്നിലുണരൂ,
എന്‍ ഹൃദയ രാഗം മീട്ടീടു.
ആകാശ ചന്ദ്രികേ നീയൊന്നു തെളിയു.
മനസ്സിനെ നയിക്കും വെളിച്ചമാ‌കൂ.
ഏകാന്ത ജീവിതമെങ്ങോ കേഴുന്നു.
അതീ മണ്ണില്‍ നിറഞ്ഞു നിന്നു.
ആരാരുമറിയാതെ ആത്മാവിനെ
തൊട്ടുണര്‍ത്തിടും പാട്ടില്‍ ഞാനലിഞ്ഞു..
കരയുന്നു...കണ്ണീര്‍ തൂകുന്നു.. ഈ മണ്ണില്‍
നെയ്ത്തിരിയായി ഞാന്‍ തെളിഞ്ഞു നിന്നു,
വിണ്ണിനു പൊന്‍ വിളക്കായി നിറഞ്ഞു...


നൊമ്പരം നിറയുന്ന ജീവിതം
ഏതോ കഥ പോല്‍ കളിയാടുന്നു.
കഥയിലെ ജീവിതക്കോമരങ്ങള്‍
കളിയരങ്ങില്‍ ആടും വെമ്പലോടെ.
മനസ്സിന്‍ നൊമ്പരം പാട്ടു പോലെ.
ആ പാട്ടിന്റെ ഈണമോ കടങ്കഥ പോലെ...


കാര്‍മുകില്‍ മായുന്ന നേരത്ത്,
ആനന്ദം മനസ്സില്‍ കുളിരിടുന്നു.
ആമോദ ചിത്തനായി ഞാനുണര്‍ണര്‍ന്നു.
മാനത്തു തെളിയുന്ന താരകം, എന്നെ നോക്കി പുഞ്ചിരിക്കുന്നു.
ഈയൊരു ജന്മം മണ്ണിനു വിളക്കായി
തെളിയുന്നില്ലേ രാക്കിളിയെ,ഈ ജീവിതം ഈ മണ്ണില്‍ സഫലമല്ലേ...!!!!


കണ്ണീര്‍ തൂകും പെണ്ണ്**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)


കണ്ണീര്‍ തൂകുന്ന പെണ്‍ മലരോ,
മണ്ണില്‍ തെളിയുന്ന നെയ്ത്തിരിയോ,
കനവു പോലെ നെഞ്ചില്‍ ഉടഞ്ഞു പോകുമൊരു
ചില്ലു പാത്രതിന്‍ ഉടമയാണോ ഇവള്‍.
മണ്ണിന്റെ സൌഭാഗ്യമോ അതോ,വിണ്ണിന്റെ ലയ താളമോ...കാര്‍മുകില്‍ പോലെ ദുഃഖങ്ങള്‍ നിറയുമ്പോള്‍,
ചിരി തൂകും പെണ്‍ മലരേ.
മനസ്സില്‍ എരിയും തീയുള്ളവളെ,
ആദിത്യന്‍ കണ്ണീര്‍ വാര്‍ത്തിടുന്നു.
ആശാടം മനസ്സില്‍ നിറഞ്ഞിടുന്നു.
കരയുന്ന കണ്ണുകള്‍ കണിയാകുന്നു.
നിന്റെ മനസ്സിന്‍ തേങ്ങല്‍ കേട്ടിടുന്നു.
ഈ മണ്ണും തേങ്ങിടുന്നു...നൊമ്പരം മനസ്സില്‍ നീറഞ്ഞിടുമ്പോള്‍,
സങ്കടത്താല്‍ ഉള്ളം പിടഞ്ഞിടുമ്പോള്‍,
നോവിന്‍ ഗാനം നീ പാടിടുന്നു.
ഏതോ രാക്കുയില്‍ പാട്ടില്‍ നീ ചേര്‍ന്നിടുന്നു.
നിന്റെ രോധനം മണ്ണില്‍ നിറഞ്ഞിടുന്നു.
ഇന്നീ രാവും തേങ്ങിടുന്നു....!!!

Monday, September 8, 2008

മാപ്പിള പാട്ട്**


(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)മൊഞ്ചുള്ള പെണ്ണല്ലേ..
നീയെന്‍ ‍കൊഞ്ചുന്ന മൊഴിയല്ലേ..
ചെംചുണ്ടില്‍ തേനല്ലേ..
നീയെന്‍ പ്രണയത്തിന്‍ കുളിരല്ലേ..
ഖല്ബിനുള്ളില്‍ വിരിയും പൂവായി
എന്നും നീ വിടരില്ലേ..
എന്റെ മനസ്സില്‍ നിറയില്ലേ...


തേന്‍ ഇശല്‍ പാട്ടുകള്‍ പാടുമ്പോള്‍,
തേനൂറും പുഞ്ചിരി തൂകുമ്പോള്‍,
മുഹബത്തിന്‍ കനി നീ തന്നു.
രാവില്‍ തെളിയും താരമായി നീ തെളിഞ്ഞു.
സ്നേഹിച്ചു പോയി ഞാന്‍.
നീയെന്‍ ഖല്ബിന്റെ താളമല്ലേ.
എന്റെ ജീവന്റെ ജീവനല്ലേ...


മുത്തുമണി കൊലുസ്സണിയും പെണ്ണെ,
മുല്ലപ്പൂവിന്‍ ചേലൊത്ത പൊന്നെ,
ചിരിക്കും നിന്നുടെ പൂ മുഖം എന്നില്‍
മുന്തിരിപ്പഴത്തിന്‍ ചേലൊന്നു തന്നു.
എന്നുടെ രാഗം..നിന്നുടെ താളം..
നാം പാടും പാട്ടിന്‍ ജീവതാളം.
നീയെന്റെ ഖല്ബിന്റെ ആത്മതാളം...!!!
Sunday, September 7, 2008

എന്റെ മുല്ലപ്പൂവ്**


(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)


പൂന്തോട്ടക്കാവില്‍ പൂത്തു നില്‍ക്കും പൂവെ
നിന്നെ കാണാനീ മധുചന്ദ്രിക വന്നു...വന്നു...
നിന്നെ പുണരാനെന്‍ നെഞ്ചം കൊതിക്കുന്നു.
കാത്തു നില്‍ക്കും കാമുകനെ പോല്‍
സ്നേഹ ഗാനം പാടും ഞാനെന്‍
മനസിന്റെ മായചെപ്പില്‍ സ്വപ്നങ്ങള്‍ കണ്ടു.
എന്റെ കനവില്‍ നീ തെളിയുന്ന നേരം കാറ്റായി വന്നു...


തെളിഞ്ഞു നിന്നു മിന്നും താരങ്ങള്‍.
കനവുകള്‍ തന്നു, എന്നില്‍ കുളിരലകള്‍ തന്നു.
ശരത്കാല മേഘങ്ങള്‍ പോലെ എന്നില്‍ നിറയും
വസന്തത്തില്‍ വിരിയും പൂവുകള്‍ പുഞ്ചിരി തൂകുന്നു.
അരികില്‍ വായോ,എന്നില്‍ പ്രണയം തായോ,
എന്റെ സ്നേഹത്തില്‍ അലിയാന്‍ നിന്‍ മനസ്സൊന്നു തായോ.
എന്റെ സ്വപ്നങ്ങള്‍ക്കുണര്‍വ്വായി നിന്‍ പുഞ്ചിരി തായോ...


ചേലൊത്തൊരു പെണ്‍ കൊടിയെ,
നിന്‍ പുഞ്ചിരിക്കു പൂവഴകാണ്.
മാനിന്റെ മിഴിയാണ്,മുല്ലപ്പൂവിന്റെ നിറമാണ്.
അരികില്‍ നീ വായോ,അനുരാഗം തായോ,
എന്റെ മനസ്സിന്‍റെ താളമായി നീ വായോ,
പാടും പാട്ടിന്റെ ഈണത്തില്‍ അലിയാന്‍ നീ വായോ...!!!

Saturday, September 6, 2008

ഇഷ്ടവസന്തം**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...വായിക്കുക...
അഭിപ്രായം അറിയിക്കുക...!!)


ഇഷ്ട വസന്തം നീ എന്നില്‍ തന്നു.
തിങ്കള്‍ നിലാവായ് നീ നിറഞ്ഞു.
രാവിന്റെ മാറില്‍ രാക്കുയില്‍ പോലെ
രാഗവസന്തം നീ ചൊരിഞ്ഞു.
അനുരാഗിണിയെ അനുരാഗം താ,
കുളിര്‍ ചൊരിയും സ്വപ്നം നെയ്യുവാന്‍ വാ നീ,
ഞാന്‍ പാടും പാട്ടില്‍ അലിയാന്‍ വാ....


പതിനാലാം രാവില്‍ നീ തെളിഞ്ഞിടുമ്പോള്‍
മിന്നുന്ന താരകം ചിരി തൂകിടും.
മായുന്ന സന്ധ്യ തന്‍ ഓമല്‍ കിനാവില്‍
നിന്നെ ഞാനൊന്നു ചുംബിച്ചോട്ടെ.
സ്നേഹത്തിന്‍ മധു ഞാന്‍ നുകര്‍ന്നോട്ടെ.
നിന്‍ ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടിടട്ടെ....


തളിരിടും പൂവുകള്‍ ചിരി തൂകുന്നു.
ചിരി തൂകും നീയെന്നില്‍ കുളിര്‍ തരുന്നു.
കനവുകള്‍ കാണുമോ മധുമാസ ചന്ദ്രികേ,
ഞാന്‍ ഉണരുന്ന സ്നേഹത്തിന്‍ പല്ലവി മൂളി,
എന്നെ പ്രണയത്തിന്‍ കാറ്റായി നീ തഴുകി ഉണര്‍ത്തി...!!!

പ്രണയത്തിന്‍ പൂക്കാലം**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)


പൂങ്കുയില്‍ പാട്ടു പോലെ
പാടി വാ എന്‍ പെണ്ണെ.
മാന്‍ മിഴി കോണില്‍
സ്വപ്നങ്ങള്‍ നെയ്യുക പൊന്നെ.
നിന്‍ ചിരിയഴകോ. . .നിന്‍ മിഴിയഴകോ. . .
മധു ചന്ദനം പോല്‍ നിന്‍ കനവുകളോ. . .
എന്‍ നെഞ്ചില്‍ കുളിര്‍ ചൊരിയും
സ്വപ്നങ്ങള്‍ കണ്ടോട്ടെ,
പൂ മഴ പോലെ നിന്‍ ചിരിയില്‍
ഞാന്‍ അലിഞ്ഞു ചേര്‍ന്നോട്ടെ. . . .


ഏതോ പൂക്കാലം എന്നില്‍ തളിരിടുന്ന നേരം.
എങ്ങോ പോയ് മറയും നീയെന്‍ കണ്ണില്‍ തെളിയുന്നു.
മധു ചന്ദന പൂവുകള്‍ , മലര്‍ ശയ്യയൊരുക്കുമ്പോള്‍
മിന്നും താരകങ്ങള്‍ നിന്നില്‍ കാണാ പുഞ്ചിരി തൂകുമ്പോള്‍,
ഞാന്‍ നിന്നെ പ്രണയിക്കും കള്ളി പൂങ്കുയിലെ,
നീ എന്നില്‍ ചേര്‍ന്നലിയും. . .നിറദീപം ചാര്‍ത്തീടും. . . .


ഇഷ്ട വസന്തം നീ എന്നില്‍ തന്നു.
മുല്ല തന്‍ പൂവായി നീയെന്‍ തോപ്പില്‍ വിരിഞ്ഞു.
നിന്‍ മധു നുകരാന്‍ ഞാന്‍ വന്നു,
നാമി രാവില്‍, ഒന്നായി ചേര്‍ന്നലിയും.
എന്റെ സ്വപ്നത്തില്‍ വന്നെന്നെ ചുംബിക്കു,
നീയെന്‍ ജീവന്റെ ലയ താളമോ??
നീയെന്‍ ഹൃദയത്തിന്‍ പ്രിയ രാഗമോ??....!!!

Friday, September 5, 2008

പ്രണയിക്കുന്ന പെണ്ണ്**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
ഒരു സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)ഏതോ കിനാവുകള്‍ പെയ്തു,
പൂങ്കാറ്റായി തഴുകുന്ന നേരം.
എങ്ങോ പോയ് മറയുന്നു നീയും,
എന്റെ മനസ്സില്‍ തെളിയുന്ന നേരം.
ഇട വഴിയില്‍ നിന്‍ പരിഭവങ്ങള്‍
പറഞ്ഞു നീ വന്നു എന്‍ ജീവനേ,
നിന്നെ കാണാന്‍...ഒന്നു മിണ്ടാന്‍...
നെഞ്ചം കൊതിച്ചിടുന്നു.
നിന്നോട് ചേരാന്‍...നിന്റെ താവാന്‍...
ജന്മം കാത്തിരുന്നു....തളിരിടും പൂവുകള്‍ പോലെ
നിന്നെ പ്രണയിച്ചു പോയ് പൊന്നേ.
ചിരി തൂകും താരകം എന്നില്‍
നിന്‍ മുഖമായി തെളിയുന്ന നേരം.
ആര്‍ദ്രമാം നിന്‍ സ്നേഹം,
തൂ മഞ്ഞു പോല്‍ എന്നില്‍ കുളിരിടുന്നു.
എന്‍ മനസ്സില്‍ നിന്നോര്‍മ്മ നിറഞ്ഞു.
എന്‍ കനവില്‍ നീയൊന്നു തെളിഞ്ഞു...എന്നു നീ എന്‍ സ്വന്തമാകും,
നിന്‍ സ്വപ്നങ്ങള്‍ എന്‍ സ്വന്തമാകും,
ഞാന്‍ നിന്നില്‍ അലിയുന്ന നേരം.
നിന്‍ സ്നേഹത്തിന്‍ മധു നുകര്‍നിടും...!!!!

Wednesday, September 3, 2008

മനസ്സിലെ മോഹം**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
ഒരു സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ..ട്ടോ...
വായിക്കുക..!!)


രാത്രി..ഏതോ ആത്മ രാത്രി..
എന്‍ ദേഹം നിന്നെ തേടിടുന്നു.
എന്റെ മോഹം നീയായിരുന്നു.
എന്റെ താളം നിന്നോട് ചേര്‍ന്നു.
മനസ്സില്‍ നിറയും ദാഹം പോലെ,
മോഹം തീയായി എരിയുന്നു.
ഞാന്‍ നിന്നില്‍ ചേര്‍ന്നലിഞ്ഞിടുന്നു...


മോഹന സുന്ദരമാണി നിമിഷം.
മനസ്സില്‍ മാന്ത്രിക സ്പര്‍ശമായി നീയും.
മറക്കുമോ നീയിന്നെന്‍ ഹൃദയ താളത്തെ,
ചേര്‍ന്നലിയൂ എന്നില്‍ നിന്‍ സുഖം പകര്‍ന്നീടു‌.
എന്നാത്മാവിന്‍ താളമായി നീയുണരു,
നിന്‍ സ്നേഹത്തിന്‍ ചുമ്പനം കൊണ്ടെന്നെ പോതിയു‌...


ആത്മാവിന്‍ പുസ്തക താളില്‍
നിന്‍ ചിത്രം വരച്ചു ചേര്‍ത്തിടും.
മനസ്സിന്‍ മാന്ത്രിക തോപ്പില്‍
നീ തന്ന അനുഭുതി ഞാന്‍ നുകരും.
ഉണരൂ,നീയെന്നില്‍ ചേര്‍ന്നലിഞ്ഞീടു.
എന്റെ ആത്മാവില്‍ നീയൊന്നു തഴുകു‌..
ഈ രാത്രിക്ക് അഴകായി നീ നിറയു‌...!!!!

മനസ്സിന്‍റെ മന്ത്രമായി**

(ഒരു ഈണത്തില്‍ പാടു)

മനസ്സിന്‍ ചില്ലു വാതില്‍
തുറക്കൂ നീയെന്‍ ഓമലെ.
ഇടറും ആത്മാവ് പോലും
നിന്‍ വിളിക്കായി കാതോര്‍ത്തു.
എങ്ങോ മറയും നീയെന്‍ കനവില്‍ തെളിയു‌,
ഏതോ രാഗം മു‌ളി നീയെന്‍ മനസ്സിന്‍ മന്ത്രമാകു‌...

കൂരിരുള്‍ താഴ്വര അടുത്തു,
മനസ്സില്‍ നൊമ്പരം ഉണര്‍ന്നു.
അരികില്‍ നീ ഒന്നു വന്നു,
മധുരിക്കും ഓര്‍മ്മകള്‍ തന്നു.
ഏതോ രാവില്‍ തെളിയും
തിരിയായി നീയെന്‍ മുന്‍പില്‍,
ഏതോ പാട്ടിന്‍ താളം
നിന്‍ സ്വരമായി ഞാനിന്നു കേട്ടു....!!