(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...
വായിക്കുക...അഭിപ്രായം അറിയിക്കുക...!!)
മന്ത്രികവീണേ നീയെന്നിലുണരൂ,
എന്‍ ഹൃദയ രാഗം മീട്ടീടു.
ആകാശ ചന്ദ്രികേ നീയൊന്നു തെളിയു.
മനസ്സിനെ നയിക്കും വെളിച്ചമാകൂ.
ഏകാന്ത ജീവിതമെങ്ങോ കേഴുന്നു.
അതീ മണ്ണില്‍ നിറഞ്ഞു നിന്നു.
ആരാരുമറിയാതെ ആത്മാവിനെ
തൊട്ടുണര്‍ത്തിടും പാട്ടില്‍ ഞാനലിഞ്ഞു..
കരയുന്നു...കണ്ണീര്‍ തൂകുന്നു.. ഈ മണ്ണില്‍
നെയ്ത്തിരിയായി ഞാന്‍ തെളിഞ്ഞു നിന്നു,
വിണ്ണിനു പൊന്‍ വിളക്കായി നിറഞ്ഞു...
നൊമ്പരം നിറയുന്ന ജീവിതം
ഏതോ കഥ പോല്‍ കളിയാടുന്നു.
കഥയിലെ ജീവിതക്കോമരങ്ങള്‍
കളിയരങ്ങില്‍ ആടും വെമ്പലോടെ.
മനസ്സിന്‍ നൊമ്പരം പാട്ടു പോലെ.
ആ പാട്ടിന്റെ ഈണമോ കടങ്കഥ പോലെ...
കാര്‍മുകില്‍ മായുന്ന നേരത്ത്,
ആനന്ദം മനസ്സില്‍ കുളിരിടുന്നു.
ആമോദ ചിത്തനായി ഞാനുണര്‍ണര്‍ന്നു.
മാനത്തു തെളിയുന്ന താരകം, എന്നെ നോക്കി പുഞ്ചിരിക്കുന്നു.
ഈയൊരു ജന്മം മണ്ണിനു വിളക്കായി
തെളിയുന്നില്ലേ രാക്കിളിയെ,ഈ ജീവിതം ഈ മണ്ണില്‍ സഫലമല്ലേ...!!!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനങ്ങള്‍
എഴുതാനുള്ള ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
നല്ല വരികള്‍. ഇനിയും എഴുത്ത് തുടരൂ.
ReplyDeleteഓണാശംസകള്‍.