Saturday, September 6, 2008

ഇഷ്ടവസന്തം**

(ഈ കവിതയ്ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്...
സിനിമ\ആല്‍ബം ഗാനങ്ങള്‍ എഴുതാനുള്ള ശ്രമമാ...ട്ടോ...വായിക്കുക...
അഭിപ്രായം അറിയിക്കുക...!!)


ഇഷ്ട വസന്തം നീ എന്നില്‍ തന്നു.
തിങ്കള്‍ നിലാവായ് നീ നിറഞ്ഞു.
രാവിന്റെ മാറില്‍ രാക്കുയില്‍ പോലെ
രാഗവസന്തം നീ ചൊരിഞ്ഞു.
അനുരാഗിണിയെ അനുരാഗം താ,
കുളിര്‍ ചൊരിയും സ്വപ്നം നെയ്യുവാന്‍ വാ നീ,
ഞാന്‍ പാടും പാട്ടില്‍ അലിയാന്‍ വാ....


പതിനാലാം രാവില്‍ നീ തെളിഞ്ഞിടുമ്പോള്‍
മിന്നുന്ന താരകം ചിരി തൂകിടും.
മായുന്ന സന്ധ്യ തന്‍ ഓമല്‍ കിനാവില്‍
നിന്നെ ഞാനൊന്നു ചുംബിച്ചോട്ടെ.
സ്നേഹത്തിന്‍ മധു ഞാന്‍ നുകര്‍ന്നോട്ടെ.
നിന്‍ ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടിടട്ടെ....


തളിരിടും പൂവുകള്‍ ചിരി തൂകുന്നു.
ചിരി തൂകും നീയെന്നില്‍ കുളിര്‍ തരുന്നു.
കനവുകള്‍ കാണുമോ മധുമാസ ചന്ദ്രികേ,
ഞാന്‍ ഉണരുന്ന സ്നേഹത്തിന്‍ പല്ലവി മൂളി,
എന്നെ പ്രണയത്തിന്‍ കാറ്റായി നീ തഴുകി ഉണര്‍ത്തി...!!!

1 comment:

  1. മുല്ലപ്പൂവിന്റെ
    സിനിമ-
    ആല്‍ബം
    ഗാനരചനാ
    സംരംഭം
    വിജയിക്കട്ടെ.
    ഓണാശംസകള്‍.

    ReplyDelete