Sunday, September 21, 2008

പൂവ്**

നീണ്ടു കിടക്കും ഈ ഭുമി തന്‍ മണ്ണില്‍
ഞാനിന്നെന്‍ തോപ്പിലൊരു മാവിന്‍ തൈ വെച്ചു.
തളിരിടും ഇലകള്‍ നിറഞ്ഞു ആ മാവിന്‍ തൈയില്‍
നാളെ ഒരു വലിയ വൃക്ഷമായി എന്‍ മനസ്സില്‍ കണ്ടിടുന്നു.
രുചിയേറും മാമ്പഴം നിറയുമാ നേരം എന്‍ മനസ്സിലും
സന്തോഷത്തിന്‍ അലകള്‍ ഉണര്‍ന്നിടുന്നു.

മാവില്‍ നിറയുമാ പൂവുകള്‍ ഇന്നു
ചെറു കാറ്റില്‍ ചാഞാടിടുമ്പോള്‍ എന്‍ മനസ്സിലും
ആ പൂവിന്‍ സുഗന്ധം നിറഞ്ഞിടുന്നു.
ഒരു നിമിഷമാ പൂവുകള്‍ തന്നിടും സുഖാനുഭുതിയില്‍
എന്‍ മനസ്സിലും മോഹങ്ങള്‍ മഴ പോല്‍ പെയ്തിറങ്ങുന്നു.

ആ മഴ തന്‍ കുളിരില്‍ എന്‍ മനസ്സും
പുതു സ്വപ്നങ്ങള്‍ നെയ്തിടുമ്പോള്‍ ആഞ്ഞു വീശും
ഒരു കാറ്റില്‍ ആ പൂവുകള്‍ ഈ മണ്ണില്‍ വീണലിഞ്ഞിടുന്നു.
സ്വപ്നം കാണുമാമെന്‍ മനസ്സും ഈ മണ്ണോടു
ചേര്‍ന്നിടുമ്പോള്‍ എന്‍ മനസ്സിലെ മോഹങ്ങളും
ഒരു മാത്ര വീശുമാ കാറ്റില്‍ വീണു പോയിടുന്നു.

അറിഞ്ഞു എന്‍ അന്തരംഗവും ഈ മണ്ണിലെ മനുഷ്യജീവിതം
പൂത്തു നില്‍ക്കും ഒരു പൂവിന്‍ മാത്ര പോല്‍.
വിരിയും നേരമാ പൂവില്‍ നിറയും മധു കണം
നുകരുവാന്‍ ചിത്ര ശലഭങ്ങള്‍ വന്നടുത്തിടുന്നു.
വിരിഞ്ഞു നിക്കുമാ പൂവിന്‍ സുഗന്ധവും
മന്ധ മാരുതനില്‍ ചേര്‍ന്നലിഞ്ഞിടുന്നു.

ഒരു ദിനം മാത്രമാ ആയുസ്സിന്‍ ദൈര്‍ഘ്യത്തില്‍
ആ പൂവും എന്‍ മനസ്സില്‍ മന്ത്രിച്ചു.
"തുച്ചമീ ജീവിതം ഈ മണ്ണില്‍ സോദരാ..
ചെയ്യുക നന്‍മകള്‍ മാലോകര്‍ക്കായി..
വാഴ്ത്തുക സര്‍വ്വ ശക്തനാം ഈശ്വരന്റെ പുണ്യനാമം..
തെളിഞ്ഞിടട്ടെ നിന്‍ നന്‍മകള്‍ ഒരു നെയ്ത്തിരി പോല്‍
ഈ കൊച്ചു ഭുമിയില്‍..
നല്‍കുക സത്യമാം പുണ്യ പ്രകാശം,
വിളങ്ങിടട്ടെ ഈ മണ്ണില്‍ നിന്‍ മനുഷ്യ ജന്മവും...!!!

4 comments:

  1. തേങ്ങ ഞാനുടക്കാം

    "തുച്ചമീ ജീവിതം ഈ മണ്ണില്‍ സോദരാ..
    ചെയ്യുക നന്‍മകള്‍ മാലോകര്‍ക്കായി..

    നന്നായിരിക്കുന്നു.

    ReplyDelete
  2. തുച്ഛം എന്നാണ് ശരി.
    :)

    ReplyDelete
  3. നന്നായിരിക്കുന്നു. മനസ്സില്‍ എന്നും നന്മയുണ്ടായിരിക്കട്ടെ. ആശംസകള്‍.

    ReplyDelete