Sunday, August 24, 2008

എന്റെ സ്വന്തം**

(ഒരു ഈണത്തില്‍ പാടു)

നിന്നെ കണ്ടു ഞാന്‍
എതോ പൂവിന്നിതളായി.
പെണ്ണെ പോരു
ഇന്നെന്‍ അരികില്‍,
കു‌ടാം മഞ്ഞിന്‍ കുഞ്ഞു കു‌ട്ടില്‍
നെയ്യാം സ്വപ്നം ഇന്നെന്‍ നെഞ്ചില്‍,
പാടാം പ്രണയത്തിന്‍ സങ്കീര്‍ത്തനം...


പെട മാന്‍ മിഴിയഴകോ നീ
പൂക്കും പൂവിന്നഴകോ നീ
എന്‍ കിനാവില്‍ നീയൊന്നു വന്നാല്‍
ഈ ജന്മം പുണ്‍യമയം..(2)


ആകാശ തോപ്പില്‍ തെളിഞ്ഞു
തിങ്കള്‍ കലയായി നീയിന്നെന്‍ മുന്‍പില്‍.
ചിരി തൂകും താരകമായി
എന്റെ ഹൃദയത്തിന്‍ താളമായി
ഇന്നെന്റെ ജീവനായി നീ മാത്രം.
എന്റെ മനസ്സില്‍ നിന്‍ മുഖ ചിത്രം.
പെണ്ണെ നീയെന്റെ സ്വന്തം.
എന്‍ മനസ്സില്‍ നിന്നോര്‍മ്മ മാത്രം...


ചെമ്പക പ്പൂവിന്‍ അഴകോ നീ
എന്‍ കിനാവില്‍ തെളിയും താരകമോ
നിഴലായി എന്നരികില്‍ അണയു‌
ഉയിരായി എന്നില്‍ നിറയു‌...!!!

8 comments:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    സിനിമ ഗാനം എഴുതാനുള്ള
    ശ്രമമാണു കേട്ടോ...
    വരികള്‍ നല്ലതാണോ
    എന്നു അറിയില്ല.....
    ഇതു വായിച്ചു നോക്കു....
    നിങ്ങളുടെ വിലയേറിയ
    അഭിപ്രായം അറിയിക്കാന്‍
    മറക്കരുതേ.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  2. ഒന്നു പാടിനോക്കുക, അപ്പോൾ മനസ്സിലാകും ഏതെങ്കിലും അക്ഷരങ്ങൾ മാറ്റി ഉപയോഗിക്കേണ്ടി വരുമോ എന്ന്...
    ആശംസകൾ

    ReplyDelete
  3. നല്ല ഭാവനയുണ്ട്.. ഇനിയും ശ്രമിക്കൂ എല്ലാ ആശംസകളും....

    നിസ്സാറിക്ക

    ReplyDelete
  4. ഇനിയും എഴുതൂ വളരെയേറെ.....ആശംസകള്‍

    ReplyDelete
  5. ആകാശ തോപ്പില്‍ തെളിഞ്ഞു
    തിങ്കള്‍ കലയായി നീയിന്നെന്‍ മുന്‍പില്‍.

    തെളിയും എന്നല്ലേ വേണ്ടത്?

    ReplyDelete
  6. പേരു കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു പെണ്ണാണെന്ന്‌
    രചനകളിലൂടെ കടന്നു പോയപ്പോള്‍ തെറ്റിദ്ധാരണ മാറി .
    എന്നുമാത്രമല്ല
    പ്രണയാര്‍ദ്ര കാമുകന്റെ മനസ്സ്‌ വരികള്‍ക്കിടയില്‍
    തെളിഞ്ഞു കാണുകയും ചെയ്തു.
    സിനിമാഗാനങ്ങള്‍ എഴുതുകയാണെന്ന ചിന്ത ഒഴിവാക്കിയിട്ട്‌ എഴുതി നോക്കൂ..
    ഇനിയും നന്നാകും.
    എഴുതിയെഴുതി തെളിയുക.
    പലവട്ടം വായിച്ചു നോക്കുക.
    തരികളും കല്ലുകളും അരിച്ചു പെറുക്കി പണിക്കുറ്റം തീര്‍ത്ത്‌ അവതരിപ്പിക്കുക.
    ആശംസകള്‍...

    ReplyDelete