Sunday, August 3, 2008

പ്രണയശലഭം**

ആദ്യമായി നിന്നെ ഞാന്‍

കണ്ടപ്പോള്‍ എന്നില്‍

അനുരാഗത്തിന്‍ പൂ വിരിഞ്ഞു.

ആദ്യമായി നീ മിണ്ടിയ വാക്കുകള്‍ ഇന്നെന്നില്‍

പ്രണയാര്‍ദ്രമായൊരു കുളിരു തന്നു.

സഖി, നിന്നെ പ്രണയിക്കും ശലഭമായി കാത്തിരുന്നു,

ഞാനെന്‍ മനസ്സിന്‍റെ വാതില്‍ നിനക്കായി തുറന്നു തന്നു...

ഇട വഴിയില്‍ നാം കണ്ടു മുട്ടുമ്പോള്‍

നിന്റെ ഇമ വെട്ടിയുള്ളോരു നോട്ടമെന്നില്‍

ഒരു പു‌വിന്‍ മുള്ളു പോല്‍ ഇന്നെന്റെ

നെഞ്ചില്‍ സുഖമുള്ള നോവായി മാറിടുന്നു ..

നീയെന്നില്‍ തളിരിതമാം സ്വപ്നങ്ങള്‍ പകര്‍ന്നു തന്നു...

നിലാവിന്റെ ചേലൊത്ത പുഞ്ചിരിയില്‍

നിന്നോര്‍മ്മകള്‍ ഇന്നെന്നില്‍ വിരുന്നു വന്നു

ഇളം തെന്നലിന്റെ തലോടല്‍ പോല്‍

നീയിന്നെന്‍ മനസ്സിനെ തഴുകീടുമ്പോള്‍

നിന്‍ മുഖമിന്നെന്‍ മനസ്സില്‍ തെളിഞ്ഞീടുന്നു...

പ്രണയത്തിന്‍ നിമിഷത്തില്‍ നീ പാടും പാട്ടുകള്‍

ഇന്നെന്‍ മനസ്സിന്‍റെ താളമാകും..

ഈ രാവില്‍ പ്രണയത്തില്‍ ഇരു മനസ്സുകള്‍ ഒന്നു ചേരും...!!

8 comments:

  1. ഇട വഴിയില്‍ നാം കണ്ടു മുട്ടുമ്പോള്‍

    നിന്റെ ഇമ വെട്ടിയുള്ളോരു നോട്ടമെന്നില്‍

    ഒരു പു‌വിന്‍ മുള്ളു പോല്‍ ഇന്നെന്റെ നെഞ്ചില്‍

    സുഖമുള്ള നോവായി മാറിടുന്നു..

    പ്രണയം സുഖമുള്ള ഒരു നോവാണ്. ജീവിക്കാന്‍ തോന്നിപ്പിക്കുന്ന ഉത്തേജകമാണ്. നല്ല കവിത

    ReplyDelete
  2. "പ്രണയത്തിന്‍ നിമിഷത്തില്‍ നീ പാടും പാട്ടുകള്‍

    ഇന്നെന്‍ മനസ്സിന്‍റെ താളമാകും..

    ഈ രാവില്‍ പ്രണയത്തില്‍ ഇരു മനസ്സുകള്‍ ഒന്നു ചേരും...!!! "

    പിന്നെ ?
    സാക്ഷാല്‍ക്കാരമാകുമൊ?

    ReplyDelete
  3. ഈ പ്രണയം നിറഞ്ഞ വരികള്‍ ഞാന്‍ വായിക്കുന്നുണ്ട്...

    ReplyDelete
  4. വരികള്‍ മനോഹരം
    :)

    ReplyDelete
  5. പ്രണയം മനോഹരം തന്നെ തീര്‍ച്ചയായും.

    ReplyDelete
  6. പ്രണയം....... എഴുതിയും പറഞ്ഞും പ്രണയിച്ചും തീര്‍ക്കാന്‍ പറ്റാത്ത മധുരമുള്ള വികാരം.......നന്നായിട്ടുണ്ട്‌....

    ReplyDelete
  7. പ്രണയത്തില്‍ ഇരുമനസ്സുകള്‍ ഒന്നുചേരട്ടെ :-)

    ReplyDelete
  8. ദേ ഇതൊന്നു നോക്കിയേ ....

    http://mullappoo.blogspot.com/

    ReplyDelete