ജീവിക്കുവാന്‍ വയ്യിനി
മരണമേ കുടെ വാ
മനസ്സിന്‍ നൊമ്പരം മാറ്റുവാന്‍
ഒരു ഔഷധം കൊണ്ടു താ...
താളമില്ലാത്തയെന്‍
ജീവിതത്തിന്‍ താളുകള്‍
ഒരു നിമിഷം ഞാന്‍
മറിച്ചു നോക്കിടുമ്പോള്‍
പുഞ്ചിരി തൂകിടും പൂവുകള്‍
വിരിയുമേന്‍ മനസ്സിന്‍ തോപ്പില്‍
ഇനി വെയ്ലേറ്റു കരിയും
പൂവിന്‍ ഇതളുകള്‍ മാത്രം...
സ്നേഹത്തിന്‍ മുത്തുകള്‍
മിന്നി വിളങ്ങിടും,
സ്നേഹിതന്മാര്‍ കൂടെ നിന്നിടും,
വിഷാദം എന്‍ ജീവിതത്തില്‍ നിറയുമ്പോള്‍
ഉയരുവാന്‍ കഴിയാതെ എന്‍ ജീവിതവും
ഒരു ചില്ലു പത്രമായി ഉടഞ്ഞിടും,
എന്‍ ദേഹവും ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിടും...
മറക്കുവാന്‍ ശ്രമിച്ചു ഞാന്‍
എന്‍ ദുഖത്തിന്‍ നാളുകളെ,
ഓര്‍ക്കുവാന്‍ ഇനിയും
എന്‍ ജീവിതത്തില്‍ പ്രതീക്ഷ നല്‍കിടും
എന്‍ അമ്മ തന്‍ മുഖം മാത്രം...
ഉയരും ഞാനിനിയും
എന്‍ അമ്മ തന്‍ കരം പിടിച്ചു
ജീവിച്ചിടും ഈ മണ്ണില്‍.
വളരും എന്‍ ചിന്തകള്‍
ഒരു വൃക്ഷം പോല്‍ ഈ ഭുമിയില്‍.
പൂവുകള്‍ നിറയുമെന്‍ ചില്ലകളില്‍
ആ പൂവിന്‍ സുഗന്ധമായി
എന്റെ ആത്മാവും ഈ മണ്ണില്‍ സഞ്ചരിച്ചിടും...
യാത്രകള്‍ എന്നാത്മാവിനു
ഇനിയും ഈ മണ്ണില്‍ വന്നിടും,
വെളിച്ചമായി നീയും കൂടെ വാ
സത്യത്തിന്‍ പാതയില്‍ എന്‍ മനസ്സിനെ നയിക്കും
ഒരു ദിവ്യ പ്രാകാശമായി നിന്‍ ചിന്തകള്‍ പകര്‍ന്നു താ....!!!!
Subscribe to:
Post Comments (Atom)
ഹായ് ജോയ്സ് സാമുവല്‍,
ReplyDeleteഈ വരികളിലെ തിരിച്ചറിവുകള്‍ എത്ര നന്ന്...
നീ ഇതൊക്കെ എത്ര വേഗം മനസ്സിലാക്കിയിരിക്കുന്നു....
എന്നും അമ്മ മാത്രമേ കാണൂ....അമ്മയുടെ സ്നേഹം അത് എത്ര സുന്ദരമാ....എന്നും സ്നേഹം തരാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ....
ഇനിയും അമ്മയെ മാത്രം സ്നേഹിച്ച് ആ മുഖം മാത്രം ഓര്‍ത്ത് മുന്നോട്ട് പോകൂ....
ഞാനും ഇപ്പോള്‍ ഏറെക്കുറെ അങ്ങനെയാണ്....
നന്ദി ഈ വരികള്‍ക്ക്....
സസ്നേഹം,
ശിവ.
നല്ല കവിത
ReplyDeleteനിൻ ജീവിതം സഫലമാകട്ടെ...
ReplyDeleteആശംസകൾ..