(ഒരു ഈണത്തില്‍ പാടു)
കടലിന്റെ ആഴങ്ങളോളം
കനവിന്റെ വീചിയില്‍ ഞാനും
എകാനായി ഈ മണ്ണില്‍ ഇനിയും
യാത്ര തുടരുന്നു ഭീതിയോടെ
ഇരുളിന്റെ കോട്ടകള്‍ എന്നരികെ.....
കണ്ണിരു പൊഴിക്കുന്ന സന്ധ്യയെ നോക്കി
അലിവോടെ എന്‍ മനം തേങ്ങീടുന്നു..
സ്വപ്നങ്ങള്‍ ഭുവില്‍ പതിക്കുന്ന നേരം
എന്‍ ആത്മാവും ഈ മണ്ണില്‍ കേഴുന്നു..
എന്‍ ജീവന്റെ താളവും നിന്നിടുന്നു...
തെളിനീരുമായി ഒഴുകും പുഴ പോലെ
മനസ്സില്‍ ഞാന്‍ സ്വപ്നങള്‍ നെയ്തെടുത്തു...
ഒരു നെയ്ത്തിരി പോല്‍
തെളിയുന്ന നേരത്തെന്‍ സ്വപ്നങ്ങള്‍
എവിടെയോ മാഞ്ഞു പോയി..
എന്‍ ജീവനും ഈ മണ്ണില്‍ അലിഞ്ഞു പോയി..
പൂത്തു നില്‍ക്കും പൂവുകള്‍
ഇന്നെന്നില്‍ ചിരി തൂകുമ്പോള്‍
എന്നുടെ മനസ്സും ആനന്ദിച്ചു.
അറിയാതെ പൂവിനെ തഴുകിയ നേരത്തു
പൂവും ഈ മണ്ണില്‍ കൊഴിഞ്ഞു വീണു..
എന്‍ സ്വപ്നങ്ങള്‍ ആ പൂവില്‍ അലിഞ്ഞു ചേര്‍ന്നു..
എന്റെ ആത്മാവിന്‍ കരച്ചില്‍ ഈ മണ്ണില്‍ നിറഞ്ഞു നിന്നു....!!!
Subscribe to:
Post Comments (Atom)
തെളിനീരുമായി ഒഴുകും പുഴ പോലെ
ReplyDeleteമനസ്സില്‍ ഞാന്‍ സ്വപ്നങള്‍ നെയ്തെടുത്തു...
നല്ല വരിയാണിത്
:}
ReplyDeleteനന്നായിട്ടുണ്ട്.
This comment has been removed by the author.
ReplyDeleteകൊള്ളാം .:)
ReplyDeleteഎകാനായി എന്നതു് ഏകനായി എന്നല്ലേ.