(ഒരു ഈണത്തില്‍ പാടു)
പ്രണയിനി നീയെന്‍ മനസ്സില്‍ തെളിയും
മഴവില്ലിന്‍ ഏഴഴകോ..
എന്‍ സ്വപ്നത്തിന്‍ ചാരുതയോ..
പ്രണയത്തിന്‍ ഗാനം നീയൊന്നു പാടി,
എന്റെ ജീവതാളവും നീയായി,
എന്റെ മനസ്സില്‍ നീ മാത്രമായി.
നിഴലായി നീയെന്‍ ചാരെയണഞ്ഞു.
കനവായി ഞാന്‍ നിന്നില്‍ നിറഞ്ഞു.
നിന്റെ സ്വപ്നങ്ങള്‍ക്കുണര്‍വായി ഞാന്‍ വന്നു...
ഈയൊരു ജന്മം നമുക്കായി നാം തീര്‍ത്തു,
പ്രണയത്തിന്‍ പൂക്കാലം.
നീയെന്‍ മനസ്സിന്‍ ലയതാളം.
അരികില്‍ നീയൊരു പൂവായി വിരിഞ്ഞെങ്കില്‍
ശലഭമായി ഞാന്‍ മാറും.
ഞാന്‍ നിന്‍ പ്രണയത്തിന്‍ മധു നുകരും...
വസന്തകാലം നമ്മില്‍ സ്വപ്നങ്ങള്‍ ഉണര്‍ത്തും.
സഖി,ഇനിയൊരു ജന്മം സഫലമാണോ?
നീയെന്‍ പ്രണയത്തിന്‍ താളമാണോ?
എന്നില്‍ തെളിയും നെയ്ത്തിരി നീയാണോ??...!!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ / ആല്‍ബം ഗാനം എഴുതാനുള്ള
ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
അരികില്‍ നീയൊരു പൂവായി വിരിഞ്ഞെങ്കില്‍
ReplyDeleteശലഭമായി ഞാന്‍ മാറും.
നീയെന്‍ പ്രണയത്തിന്‍ മധു നുകരും...
എന്നത് “ഞാന്‍ നിന്‍ പ്രണയത്തിന്‍ മധു നുകരും“ എന്നാക്കിയലോ..
വെറുതെ പറഞ്ഞതാണേ......
nice :)
ReplyDeleteഹായ് ജോയ്സ്,
ReplyDeleteഇതുപോലൊരു പ്രണയകാലം ഒരു നാള്‍ എനിക്കും ഉണ്ടായിരുന്നു.
ഇന്ന് അതൊക്കെ പോയി.
എന്നാലും ആ ഓര്‍മ്മകള്‍ അതെന്നെ വല്ലാതെ ഭയപ്പെടുന്നു.
പ്രണയം അത് ഉള്ളിടത്തോളം മനോഹരമാണ്.
അത് നഷ്ടമാകുമ്പോള്‍ വല്ലാത്ത വേദനയാ...അതൊന്നും ആര്‍ക്കും മനസ്സിലാവില്ല...നിനക്കു പോലും...
വളരെ നന്നായിരിക്കുന്നു. തീര്‍ച്ചയായും എവിടെയെങ്കിലുമൊക്കെ ട്രൈ ചെയ്യെന്നേ.. നല്ല വരികളാണ്‍.
ReplyDeletevery nice
ReplyDeleteവരികൾ നന്നായിട്ടുണ്ട്.
ReplyDeleteനടുവിലാൻ പറഞ്ഞത് ശ്രദ്ധിക്കുക.
കാരണം ശലഭമായി മാറിയ ഞാൻ പൂവായ നിന്റെ മധുവല്ലെ നുകരേണ്ടത്?
ആശംസകൾ...
നടുവിലാന്‍ ചേട്ടാ...
ReplyDeleteകവിതയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്...
പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തരുന്ന
അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി...
തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!