അമ്മേ, നിന്നെ കാണുമ്പോള്‍ എന്നില്‍
സ്നേഹത്തിന്‍ തിരകള്‍ ഉണരുന്നു.
പൊന്നേ, നിന്‍ കൈയ്യില്‍ ചാഞ്ഞാടുവാനേന്‍
നെഞ്ചം നിന്നോട് കൊതിച്ചിടുന്നു..
നീ തന്ന സ്നേഹത്തിന്‍
വാത്സല്യ മുത്തുകള്‍
ഇന്നെന്റെ മനസ്സില്‍ കനിയാകുന്നു...
എന്‍ ജീവിതം നിന്നോട് ചേര്‍ന്നിടുന്നു
എന്‍ ആശകള്‍ മഴ പോല്‍ പെയ്തിടുന്നു...
നീറി നിന്നു ഞാനീ ജീവിതയാത്രയില്‍
ഒരു പുഞ്ചിരിക്കായി കാത്തിരുന്നു.
നോക്കി നിന്നു ഈ മലര്‍ വീചിയില്‍
എന്റെ കിനാവുകള്‍ മാഞ്ഞിടുന്നു..
ഇന്നെന്റെ ജീവിതത്തില്‍ സന്തോഷ സംഗീതം
എതോ തേങ്ങലായി കേട്ടിടുന്നു..
എങ്ങോ എന്‍ മനം ഉരുകിടുന്നു..
അമ്മേ, നിന്‍ കയ്യില്‍ മയങ്ങിടും
എന്‍ മനം ഒരു ചില്ലു പാത്രമായി ഉടഞ്ഞീടുന്നു..
എന്‍ സ്വപ്നങളും വിട്ടു പറന്നകന്നു..
എന്‍ കണ്ണീരില്‍ ഈ മണ്ണും തേങ്ങീടുന്നു....!!!
നല്ല ഈണത്തില്‍ ചൊല്ലാനാവുന്നുണ്ട് ട്ടോ..
ReplyDeleteനല്ല വരികള്‍ :)
നല്ല വരികള്‍..മനോഹരമായിരിക്കുന്നു..
ReplyDeleteകരുതുന്ന സ്നേഹം എന്ന തലക്കെട്ട് കാണുമ്പോള്‍ പെയ്തൊഴിയാ മഴ പോലെ പെയ്യുന്ന ദൈവത്തിന്റെ സ്നേഹമാണ് എനിക്കോര്‍മ്മ വരിക..അതു പോലെ തന്നെ അമ്മയുടെയും..രണ്ടും ഒന്നു പോലെതന്നെ.
ReplyDeleteഉപാധ്കളീല്ലാതെ സ്നേഹിക്കാന്‍ ദൈവത്തെ പോലെ അമ്മയ്കും മാത്രമേ കഴിയൂ..
നീ തന്ന സ്നേഹത്തിന്‍
വാത്സല്യ മുത്തുകള്‍
ഇന്നെന്റെ മനസ്സില്‍ കനിയാകുന്നു...
നല്ല വരികള്‍..ആശംസകള്‍.