അകലുവാന്‍ വയ്യിനി
ഈ കാലത്തിന്‍ യാത്രയില്‍
എന്‍ മനസ്സിനെ സ്നേഹിച്ചവര്‍
നിരവധി,
എന്നാലും ഇനിയുമെന്‍ ജീവിത യാത്രയില്‍
തിളങ്ങുന്ന മുത്തുകള്‍ നേടുവാന്‍
എന്‍ മനസ്സും വെമ്പല്‍ കൊണ്ടിടുന്നു...
മായയാം ഈ ഭുമിയില്‍
ഒരു നിമിഷത്തില്‍ തെളിയും
തിരി പോല്‍ ഈ ജീവിതം
തെളിഞ്ഞിടുമ്പോള്‍,
ആ ദീപം നല്‍കിടും പ്രകാശത്തില്‍
ഈ ലോകത്തിന്‍ ഇരുള്‍ അകന്നിടും....
തെളിയുന്ന ദീപമായി എന്‍ മനസ്സിലെ നന്‍മകള്‍
വിടരുന്ന മൊട്ടു പോല്‍ ഒരു പൂവായി
വിരിഞ്ഞു നില്‍ക്കട്ടെ മനുഷ്യ മനസ്സുകളില്‍...
തഴുകുന്ന കാറ്റു പോല്‍
തളരുന്ന മനസ്സുകളെ
ഒരു മാത്രക്ക് ആശ്യാസം നല്‍കിയാല്‍
എന്‍ ജീവിതവും ഈ ഭുമിയില്‍
വിലയേറിയ ഒരു മുത്തായി മാറിടുന്നു....
വെന്തുരുകുമീ സുര്യനും
ഉറഞ്ഞു നില്‍ക്കുമാ മഞ്ഞുമലയും
ഈ ഭുമി തന്‍ കയ്യില്‍ ജീവന്റെ പാനപാത്രമായിടുന്നു..
ജീവനറ്റു പോം നേരം നല്‍കുമാ
ഒരു തുള്ളി ജീവ ജലത്തിന്‍ മുല്യം
ആ മാത്രയില്‍ അറിയുന്നുവോ ഞാനും നീയും...
കാലത്തിന്‍ യാത്രയില്‍
അനുഭവങ്ങള്‍ ഒരു ഗുരു ആകുമ്പോള്‍
ജീവിതത്തില്‍ സ്നേഹമാണെന്നും
തിളങ്ങിടും മുത്തെന്നു അറിയുന്നുവോ മനുഷ്യ മനസ്സുകള്‍,
സ്നേഹമൊരു ദീപമായി തെളിയട്ടെ ഈ മണ്ണില്‍
ആ ദീപം നല്‍കിടും വെളിച്ചത്തില്‍
ജീവിക്കുക മനുഷ്യരെ നമ്മള്‍...!!!!!
Subscribe to:
Post Comments (Atom)
good.
ReplyDeletetry more..
:-)
Upasana
OT : ithenthaa ella kaivhtakalum "ja" yil thudangunne..?
കാലത്തിന്‍ യാത്രയില്‍
ReplyDeleteഅനുഭവങ്ങള്‍ ഒരു ഗുരു ആകുമ്പോള്‍
ജീവിതത്തില്‍ സ്നേഹമാണെന്നും
തിളങ്ങിടും മുത്തെന്നു അറിയുന്നുവോ മനുഷ്യ മനസ്സുകള്‍,
സ്നേഹമൊരു ദീപമായി തെളിയട്ടെ ഈ മണ്ണില്‍
ആ ദീപം നല്‍കിടും വെളിച്ചത്തില്‍
ജീവിക്കുക മനുഷ്യരെ നമ്മള്‍...!!!!!
നന്നായി ഈ ചിന്തകള്‍
ജീവിതയാത്രയില്‍ ഒരു വഴിവിളക്കാകാന്‍
ReplyDeleteസ്നേഹം പരത്തും ദീപനാളമാകാന്‍
എല്ലാവര്‍ക്കും കഴിയട്ടെ ജോയ്സ്..
നല്ല ചിന്തകള്‍..നന്മ നേരട്ടെ..
നന്നായിരിക്കുന്നു. സംഗീതം നല്‍കി ഒരു ഓഡിയോ ആല്‍ബത്തിനു ശ്രമിച്ചാല്‍, ശ്രോതാക്കള്‍ക്ക് ഒരു നല്ല അനുഭവമാകും. -ഒരുപാട് സനേഹത്തോടെ.......,നന്മകള്‍ നേരുന്നു!!
ReplyDelete