Sunday, August 10, 2008

അമ്മയുടെ വിലാപം**

കരയുന്ന മകന്റെ വിശപ്പില്‍
നോവുമീ അമ്മ തന്‍ ഹൃദയം
ഇന്നു തന്‍ ഉടുവസ്ത്രം അഴിക്കുമാ
മനുഷ്യന്റെ മുന്‍പില്‍ തേങ്ങിടുന്നു...

നീറി നിന്നു എന്‍ മൌന നൊമ്പരങ്ങള്‍
ഇന്നു എന്‍ ദേഹവും ഈ മണ്ണിനു
വിഷമയമായിടുന്നു...
കണ്ണീരു പൊഴിയുമാ എന്‍ പുത്രന്‍
തന്‍ കണ്ണുകളില്‍
വാത്സല്യത്തിന്‍ മുത്തുകള്‍ നല്‍കുവാന്‍ എന്‍
ഹൃദയം വെമ്പുമ്പോള്‍
ലോകത്തിന്‍ കണ്ണുകളില്‍ ഈ അമ്മ തന്‍ ജീവിതം
ഒരു ഹീന പാത്രമായിടുന്നു...

രാവേറിടുമ്പോള്‍ എന്‍ ദേഹത്തിനു
വില പറയുമാ മനുഷ്യ ഭ്രാന്തന്മാര്‍
ഇന്നു ലോകത്തിന്‍ കണ്ണുകളില്‍
മാന്യന്മാരായി മാറിടുന്നു...

അറിവിന്റെ ദീപം തെളിഞ്ഞ
ആ നിമിഷമെന്‍ ജീവിതത്തില്‍
ദുരിതങ്ങള്‍, ഇരുള്‍ അലകള്‍ പോല്‍
വന്നുയര്‍ന്നിടുന്നു...
എന്‍ ജീവിതമിന്നൊരു ഇരുള്‍
നിറഞ്ഞൊരു കു‌ടായി മാറിടുമ്പോള്‍
ആ ഇരുട്ടിന്‍ കു‌ട്ടില്‍ തന്‍ ദേഹത്തിന്‍ വില
നോട്ടു കെട്ടുകളില്‍ തീര്‍ത്തിടുന്നു...
എന്നുടെ സ്വപ്നങ്ങള്‍ ഈ നിലാവില്‍ മാഞ്ഞിടുമ്പോള്‍,
എന്‍ മനസ്സും ഇരുളില്‍ ചേര്‍ന്നിടുന്നു...

ദുരിതങ്ങള്‍ നിറയുമെന്‍ ജീവിതം
ഇനിയും ജീവിച്ചു തീര്‍ക്കുവാന്‍
എന്‍ മനസ്സും കാലത്തിന്‍ യാത്രയില്‍ ഓടിടുമ്പോള്‍
ചേതനയറ്റ ശരീരമായി ഞാനും മാറിടുന്നു....!!!

2 comments:

  1. ഇനിയും ജീവിച്ചു തീര്‍ക്കുവാന്‍
    നല്ലകാലവും വരും.. ചിലപ്പോള്‍

    ReplyDelete