Wednesday, August 13, 2008

മനസ്സിന്‍റെ കൂട്ടുകാരന്‍(മരണം)**

എന്‍ മനസ്സിന്നു വിതുമ്പുമ്പോള്‍
ചിരി തൂകുന്നുവൊ പൂവേ നീ,
എന്‍ ഹൃദയമിന്നുരുകുമ്പോള്‍
കുളിര്‍ ചൊരിയുമോ കാറ്റേ നീ,
വേദനിക്കുമെന്‍ നെഞ്ചമിന്നു
നിന്‍ കണ്ണുകള്‍ക്ക്‌ ആനന്ത ലഹരിയായിടുമ്പോള്‍
എന്‍ ഹൃദയത്തിന്‍ തേങ്ങല്‍ ആരറിയുന്നു...
രാവിന്റെ യാത്രയില്‍ രാക്കിളി കേഴുമ്പോള്‍
എന്‍ മനസ്സിന്‍ വിതുമ്പലും ഈ പ്രകൃതിക്കു താളമായിടുന്നു...

ഒന്നു ചേരുവാന്‍ കൊതിച്ചീ മനസ്സുകള്‍
ഇന്നു രണ്ടു ദിക്കില്‍ കണ്ണീര്‍ പൊഴിച്ചിടുന്നു.
മൌനമാം നിന്‍ നൊമ്പരം
ഇന്നു എന്‍ മനസ്സില്‍ എരിഞ്ഞമര്‍ന്നീടുമ്പോള്‍
എന്‍ കണ്ണീരും ഈ മണ്ണില്‍ ലയിച്ചിടുന്നു..
താളം തെറ്റുമാമെന്‍ മനസ്സിന്നു ഈ ഭുമിയില്‍
കത്തും തീ നാളമായി മാറിടുന്നു...

ഇരുള്‍ അലകള്‍ മൂടിടും എന്‍ മനസ്സിന്‍ കൂട്ടില്‍
നിറയും ഈണമായി എന്‍ മനസ്സിന്‍ കേഴല്‍
ഒരു പാട്ടായി ഈ പ്രകൃതിയും കേട്ടിടുന്നു..
മരണത്തിന്‍ വീട്ടിലേക്കു കയറുമെന്‍ മനസ്സിനു
പ്രതീക്ഷയായി ഇനിയും ചിറകറ്റു പോം കിനാവുകള്‍ മാത്രം..

ഇന്നു മരണമെന്‍ ജീവിതത്തിനു കൂട്ടുകാരനായിടുമ്പോള്‍
എന്‍ മരണത്തിനു സാക്ഷിയായിടും ഈ പ്രകൃതിയും
ഈ മണ്ണില്‍ ഒരു തുള്ളി കണ്ണുനീര്‍ വാര്‍ത്തിടുന്നു.....!!!

4 comments:

  1. ഒന്നു ചേരുവാന്‍ കൊതിച്ചീ മനസ്സുകള്‍
    ഇന്നു രണ്ടു ദിക്കില്‍ കണ്ണീര്‍ പൊഴിച്ചിടുന്നു.
    മൌനമാം നിന്‍ നൊമ്പരം
    ഇന്നു എന്‍ മനസ്സില്‍ എരിഞ്ഞമര്‍ന്നീടുമ്പോള്‍
    എന്‍ കണ്ണീരും ഈ മണ്ണില്‍ ലയിച്ചിടുന്നു..

    ഈ വരികള്‍ ക്ഷ പിടിച്ചിരിക്കുണൂ..

    ReplyDelete
  2. താളം തെറ്റുമാമെന്‍
    മനസ്സിന്നു ഈ ഭുമിയില്‍
    കത്തും തീ നാളമായി മാറിടുന്നു...
    ,

    അഗ്നിയായ് വരികയാണ് വേണ്ടത്
    നോവും നൊമ്പരവും കണ്ണിരും കിനാക്കളും
    ഇട്ട് കത്തിച്ച് ദഹിപ്പിക്കുന്ന ഒരു മനസ്സ്
    കണ്ണിരിനേയും ബാഷ്പമാക്കുന്ന,മരണത്തിനു പൊലും കീഴ്‌പ്പെടുത്താനാവാത്താ‍ മനസ്സ്!

    ReplyDelete
  3. വരിക വരിക സോദരെ

    സ്വതന്ത്യം കൊണ്ടാടുവാന്‍

    ഭാരതാമ്മയുടെ മാറിടത്തില്‍

    ചോരചീത്തിആയിരങ്ങള്‍

    ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

    ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

    ....................
    ....................
    ....................
    ....................
    .....................
    സാതന്ത്യദിന ആശംസകള്‍

    ReplyDelete
  4. നന്നായിട്ടുണ്ട് :)

    ReplyDelete