(ഒരു ഈണത്തില്‍ പാടു)
മിന്നല്‍ കൊടിയെ...മിന്നല്‍ കൊടിയെ
ഇന്നി മണ്ണിനും നീ പൊന്‍ വിളക്കല്ലയോ
തിങ്കള്‍ കലയെ...തിങ്കള്‍ കലയെ
ഇന്നെന്‍ മനസ്സിനു പൊന്‍ കുളിരല്ലയോ
നീല മേഘങ്ങള്‍ കണ്ണിരു തൂവുമ്പോള്‍
എന്‍ കനവിലും ഇരുളുകള്‍ നിറഞ്ഞിടുന്നു.
എന്‍ മനസ്സിന്‍ മണിച്ചെപ്പു തുറന്നിടുന്നു...
എതോ പൂക്കാലം ഇന്നെന്‍ നെഞ്ചിലായി
മിന്നാരത്തിന്‍ തേരില്‍ തളിരിടുമ്പോള്‍
എതോ രാക്കിളികള്‍ പാടും പാട്ടിലായി
മോഹം താനേ പൂവണിഞ്ഞീടുമ്പോള്‍
വാര്‍മുകിലും കഥ പറഞ്ഞു
എന്റെ സ്നേഹത്തില്‍ തിളങ്ങുന്ന പ്രണയകഥ,
എന്റെ മനസ്സിനു കുളിരുള്ള മധുര കഥ...
രാവുറങ്ങുമ്പോള്‍
അമ്പിളി തെളിയുമ്പോള്‍
താരാജാലങ്ങള്‍ ചിരി തൂകി,
വീശും കാറ്റിന്റെ ഈണത്തില്‍
എന്‍ മനമുരുകി.
മാണിക്യ വീണയിലെന്‍ കരം തഴുകുമ്പോള്‍
ആ ശ്രുതിയില്‍ എന്‍ മനസ്സില്‍ ജീവന്റെ
തുടിപ്പുകള്‍ ഉണര്‍ന്നിടുന്നു...
എന്റെ മനസ്സും ഈ മണ്ണില്‍ ചേര്‍ന്നിടുന്നു....!!!!
Subscribe to:
Post Comments (Atom)
സിനിമാ ഗാനം പോലെയാണോ ഉദ്ദേശിച്ചതു?
ReplyDeleteഈണം ചേര്‍ത്ത് ഇതൊന്നു മൂളാവോ മുല്ലപ്പൂവേ..നല്ല വരികളാണ്ട്ടോ
ReplyDeleteum...kollaam...
ReplyDeleteപ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ ഗാനം എഴുതാനുള്ള ശ്രമമാ.....ട്ടോ....
ഈ വരികള്‍ നല്ലതാണോ എന്നു അറിയില്ല.....
ആല്‍ബം,സിനിമ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആരേലും നിങ്ങള്‍ക്ക്
പരിചയം ഉണ്ടെങ്കില്‍ എന്നെ ഒന്നു സഹായിക്ക്...
ഒരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാ......
എനിക്ക് ഈ ഫീല്‍ഡില്‍ ആരേം പരിചയം ഇല്ല..
അത് കൊണ്ടാ..ട്ടോ...
(ബൂലോക ഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടു...!!!)
സസ്നേഹം,
മുല്ലപ്പുവ്..!!
എഴുതിക്കൊണ്ടേയിരിയ്ക്കുക. ഒരു അവസരം തേടി വരാതിരിയ്ക്കില്ല
ReplyDeleteആശംസകള്‍
ReplyDelete:)
ReplyDeletenalla kazhivukkaL eppolum sradha akarsikkum
nalla chance kitatae...
all d best!
ഏത് ഈണത്തില്‍ പാടണം??? പാടിടും വലിയ കാര്യം ഇല്ല ..എന്‍റെ ഒച്ച കേട്ടാല്‍ തന്നെ എല്ലാരും ഓടും .....
ReplyDelete)-
ReplyDeleteഅഭിനന്ദനങ്ങള്‍........തുടരുക
ReplyDeleteഈ ഭാവനകള്‍ നന്നായി...
ReplyDeleteഒരു തമിഴ് ഗാനം ഓര്‍മ്മ വരുന്നൂ
ReplyDeleteമിന്നല്‍ക്കൊടിയെ മിന്നല്‍ക്കൊടിയെ സൊല്ലിത്തരുവാ എന്‍ പാട്ട്...
കൊള്ളാം ട്ടാ
ആശംസകള്‍........
ReplyDelete