(ഒരു ഈണത്തില്‍ പാടു)
കിളി മകളേ നീ പാട്..
മനസ്സില്‍ ചായുറങ്ങ്..
മഴവില്‍ കൂട്ടില്‍ കുട്..
പൊന്‍ കനവുകള്‍ കാണാന്‍ പോര്...
പുഞ്ചിരി തൂകി വാ മധു മൊഴിയേ..
കിന്നാരം ചൊല്ലിയെന്‍ അരികില്‍ നീ വാ..
എന്‍ മനസ്സിന്‍ ചെപ്പ് തുറന്നു നീയുണരു..
എന്‍ കനവില്‍ നീ തെളിയ്..
എന്‍ മനസ്സില്‍ നീ നിറയ്...
അമ്മക്കിളി പാടുന്ന പാട്ടിന്‍ താളമായി
നിന്‍ മനം ഇന്നെന്നില്‍ കൊഞ്ചിടുന്നു..
നിന്നോര്‍മ്മകള്‍ ഇന്നെന്നില്‍ തളിരിടുന്നു...
കിളി മകളേ നീ കരയരുതേ..
നിന്‍ ഹൃദയം പിടഞ്ഞു പോകരുതേ..
ഓര്‍മ്മകള്‍ ഇന്നെന്നില്‍ ഊയലാടുന്നു..
നീ തന്ന സ്നേഹം ഞാനറിഞ്ഞു..
എന്‍ ജീവന്റെ താളമായി നീ മാറിടുന്നു....!!!!!
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട സുഹൃത്തുക്കളെ....
ReplyDeleteസിനിമ ഗാനം എഴുതാനുള്ള
ശ്രമമാണു കേട്ടോ...
വരികള്‍ നല്ലതാണോ
എന്നു അറിയില്ല.....
ഇതു വായിച്ചു നോക്കു....
നിങ്ങളുടെ വിലയേറിയ
അഭിപ്രായം അറിയിക്കാന്‍
മറക്കരുതേ.....
സസ്നേഹം,
മുല്ലപ്പുവ്..!!
കുട്ട...നിന്റെ ഉള്ളില്‍ ഒരുപാടുചിന്തകള്‍ തിങ്ങിത്തുളുമ്പുന്നുണ്ടെന്നു മനസ്സിലാകുന്നുണ്ട്.
ReplyDeleteനല്ലവരികള്‍...
ആര്‍ദ്രമായഭാവന...
ആശംസകള്‍...
ആശംസകള്‍....
ഹായ് ജോയ്സ്,
ReplyDeleteഞാന്‍ ഇതൊക്കെ വായിക്കുന്നു...ഇതൊക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...
എന്നെങ്കിലും ഞാന്‍ ഒരു സംഗീത ആല്‍ബം ചെയ്യുന്നുവെങ്കില്‍ നീയും എന്നൊപ്പം ഉണ്ടാകണം...ഇത് എന്റെ അപേക്ഷയാണ്....