(ഒരു ഈണത്തില്‍ പാടു)
ആയിരം ആശകള്‍ പൂവണിഞ്ഞാലും
നീ തന്ന സ്നേഹം മറക്കുകില്ല
സഖി, നിന്നെ മറക്കുവാന്‍ കഴിയില്ല..
എന്‍ ജീവിതത്തില്‍
ഇരുള്‍ നിറയും നേരം
നീ തന്ന സ്നേഹം തൂ വെളിച്ചമായി
എന്‍ മനസ്സില്‍ നെയ്ത്തിരിയായി
എന്‍ അഴകേ,കുളിര്‍ കാറ്റായി
നീ തഴുകൂ,എന്‍ ജീവനില്‍ നീ
അലിഞ്ഞീടു....
നിഴലായി നീയെന്റെ ചാരെയണയുമ്പോള്‍
കനവില്‍ നിന്നോര്‍മ്മകള്‍ ഉണരുന്നു..
മനസ്സിന്‍റെ സ്പന്ധനമായി മാറിടുന്നു..
നീ തന്ന സ്വപ്നങ്ങള്‍
നിന്‍ മുഖ ചിത്രങ്ങള്‍
ഇന്നെന്നില്‍ തെളിയുന്നു..
എന്നുടെ ആശകള്‍ പൂവണിയുന്നു....
മൃദുലമാം നിന്‍ സ്പര്‍ശം
തളിരിടും ഈ പ്രണയം
തെളിയും പൂ തിങ്കളായി
ചിരിക്കുന്ന നിന്‍ മുഖം.
അഴകിന്‍ നാട്ടിലെ അനുരാഗിണിയോ
നീയന്‍ ജീവന്റെ ലയ താളമോ..
പൊന്നെ ,നിന്‍ സ്നേഹം ഇന്നെന്‍ സ്വന്തമോ???
Subscribe to:
Post Comments (Atom)
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
ReplyDeleteകൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
നന്നായിരിക്കുന്നു
ReplyDeleteനല്ല വരികള്‍..
സ്വന്തമാവട്ടെ ആ സ്നേഹം.
ReplyDelete