Wednesday, August 20, 2008

തേന്‍ കുയിലിന്‍ പാട്ട്**

(ഒരു ഈണത്തില്‍ പാടു)

തേന്‍ കുയിലിന്‍ പാട്ട് പാടു
പൂങ്കരളാം പെണ്ണാളെ
മധുരിക്കും സ്വപ്നത്തിന്റെ
ചെപ്പ് തുറക്കു മുത്താളെ...(2)

ആലിലകള്‍ നിന്നെ നോക്കി
താളമിട്ടു ആടിടുമ്പോള്‍
എന്റെ നെഞ്ചം നിന്നെ കാണാന്‍
കൊതി കൊതിക്കുന്നു കണ്ണാളെ...(2)

മനസ്സിന്‍റെ മണിയറയില്‍
മിന്നി നില്പ്പതു താരമുണ്ടേ
ആ താരകം നിന്നെ നോക്കി
കണ്ണ് ചിമ്മുന്നത് കാണുല്ലേ...(2)

തുടു തുടുത്തൊരു മുഖമുള്ളയെന്‍
മണിക്കുയിലാം കണ്ണാളെ
എന്‍ മനസ്സിന്‍റെ കൂട്ടില്‍ വന്നു നീ
പ്രണയത്തിന്‍ പാട്ടുകള്‍ പാടുല്ലേ...(2)

അഴകുള്ള പെണ്ണെ നിന്നുടെ
സ്നേഹത്തിന്‍ പൊന്‍ മുത്തം തന്നീല്ലേ
അനുരാഗ കൊട്ടാരത്തില്‍ നീ
പൂങ്കരളായി പോരുല്ലേ,
എന്റെ മണിയറയില്‍ നീയെന്‍
മണവാട്ടിയായി വാഴുല്ലേ...(2)

തങ്കത്തരി വളകളുടെ താളമോടെ
നീ വന്നിടുമ്പോള്‍
മനസ്സില്‍ ഞാന്‍ കാണും കിനാവില്‍
നിന്റെ രൂപം തെളിയുന്നു.
അഴകുള്ള പൂവായി നീയെന്നും
എന്റെ ചാരെ വന്നിടുന്നു...(2)

മധുരിക്കും നിന്നുടെ ഓര്‍മ്മകള്‍
കുളിര്‍ ചൊരിയും എന്റെ മനസ്സില്‍
എന്നു നീ എന്റെതാകും മണിക്കുയിലാം കണ്ണാളെ
എന്‍ മനസ്സിന്‍റെ താളമായി നീയുണരു‌ പൂ മോളെ...(2)

ഇനി നമുക്കൊരു ജന്മമുണ്ടെങ്കില്‍
നമ്മളന്നും ഒന്നല്ലേ
എന്നും നീയെന്‍ സ്വപ്നത്തില്‍ പൂക്കും
മുല്ലപ്പൂവിന്‍ ആഴകല്ലേ
കുളിര്‍ തരും കാറ്റായി നീയെന്‍ മനസ്സിന്‍റെ താളമല്ലേ...!!!

4 comments:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    സിനിമ ഗാനം എഴുതാനുള്ള ശ്രമമാ.....ട്ടോ....
    വരികള്‍ നല്ലതാണോ എന്നു അറിയില്ല.....
    ഇതു വായിച്ചു നോക്കു....
    നിങ്ങളുടെ വിലയേറിയ അഭിപ്രായം
    അറിയിക്കാന്‍ മറക്കരുതേ.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  2. സിനിമാ ഗാനം ആണെങ്കില്‍ ഇത്രേം വരികള്‍ വേണോ മുല്ലപ്പൂവേ ?

    ReplyDelete
  3. മനോഹരമായ ഒരു ലളിത ഗാനം.
    പാടാൻ ഈണമറിയില്ല. എങ്കിലും നല്ല വരികളിൽ മനോഹരമായ ഒരു കവിത. സിനിമാ കാർക്ക് അയച്ച് കൊടുത്തോ?ऽ

    ReplyDelete