Monday, August 4, 2008

ഭൂമിയോടും പകയോ മനുഷ്യാ നിനക്ക്.?**

ഇടറുമെന്‍ മനമിന്നു
പതറിയ സ്വരത്തോടെ
അന്തിച്ചു നില്‍ക്കുമി
കാട്ടാള മനുഷ്യന്റെ മുന്‍പില്‍...

ഭീതിയില്‍ മുഴുകിടും
ലോക ജനത തന്‍ കണ്ണില്‍
രക്ത ബന്ധവും വെറും
പാഴ് വാക്കായി മാറിടുന്നു....

ദുഷ് ചിന്തകള്‍ നിറയുന്ന
മാനുഷ മനസ്സുകള്‍ ഇന്നു
ഹീന പ്രവൃത്തികളില്‍ കളിയാടിടുന്നു..
സ്നേഹ ബന്ധത്തിന്
‍വിലയറിയാത്ത മനുഷ്യ മനസ്സുകള്
‍ഇന്നു അമ്മ എന്നോ,ഭാര്യ എന്നോ ഇല്ലാതെ
തന്‍ മനസ്സിന്‍ പക ഈ മണ്ണില്‍
ഹീനമായി തീര്‍ത്തിടുന്നു...
ശാന്തത നിറയുമീ പുണ്യ ഭുമിയില്‍
ഇന്നു കാറ്റില്‍, ചോര തന്‍ ഗന്ധം അലിഞ്ഞു ചേര്‍ന്നിടുന്നു...

ഭുമിയില്‍ പിറക്കും കുഞ്ഞു
കുരുന്നു മനസ്സുകള്‍ ഇന്നു
പക നിറഞ്ഞ ഈ മണ്ണില്‍
‍പകച്ചു നോക്കിടുന്നു..
അമ്മ തന്‍ ഉടു വസ്ത്രം
കണ്ണിനു മുന്‍പില്‍ വെച്ചുരിയും
മനുഷ്യന്റെ തല കൊയ്യുന്ന
പകയുമായി അവന്‍ വളര്‍ന്നിടുന്നു...
ബാല്യകാലത്തില്‍ മനസ്സില്‍
‍പുരണ്ട കയ്പേറും ജീവിത അനുഭവങ്ങള്‍
നിറഞ്ഞ ഈ കുരിന്നിന്‍ ജീവിത യാത്രയില്‍
ഇന്നു ഭുമി ദേവിയും കണ്ണുനീര്‍
‍പൊഴിച്ചിടുന്നു....

കളിയില്‍ മുഴുകേണ്ട
ഈ കുഞ്ഞുപ്രായത്തില്‍
മനസ്സില്‍ 'പക' എന്ന വിഷം കുത്തി വെച്ചിടുന്നു..
നന്‍മകള്‍ ഒരു നെയ്ത്തിരി പോല്‍
‍തെളിയുമീ ജന്മ ഭു‌മിയില്‍
‍ലോക സമാദാനത്തിനായി
ഭുമി ദേവിക്കു മുന്‍പില്‍
‍എന്‍ കരങ്ങളും കൈകള്‍ ‍കൂപ്പിടുന്നു....

യുദ്ധവും അക്രമ സംഭവങ്ങളും
ഇന്നു മനുഷ്യ മനസ്സുകളില്‍
കനലൂതിടുമ്പോള്‍,
അറിയാതെഎന്റെയി കുഞ്ഞു ഹൃദയവും
ഈ മണ്ണില്‍ ഭുമി ദേവിക്കു മുന്‍പില്‍
ഉറക്കെ തേങ്ങിടുന്നു....!!!!!

3 comments:

  1. അതേ,ചുറ്റും നടക്കുന്നതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സു തേങ്ങുന്നു.

    ReplyDelete
  2. മനോഹരമായ വരികൾ..
    ഭീകര ചിത്രങ്ങൾ..

    ആശംസകൾ....

    ReplyDelete
  3. വളരെ നന്നായിറ്ടുന്‍ണ്ട്. ശെരിക്കും മനസ്സിലേക്കാഴ്ന്നിറങ്ങുന്ന വരികള്‍...ഒതതിരി നന്ദി.

    എന്തു ഭംഗിയാ ഈ ബ്ലോഗ് കാണുവാന്‍ ഇതുപോലെ ഒരു സ്റ്റയില്‍ വേറേ കണ്ടിട്ടില്ല. കമ്മന്റില് വേറ്ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ...

    നിസ്സാറിക്ക

    http://kinavumkanneerum.blogspot.com/

    ReplyDelete