Friday, August 29, 2008

മനസ്സിന്‍ ഗാനം**

(ഒരു ഈണത്തില്‍ പാടു)

അമൃതകരം പുളകിതരാഗം
മഴയില്‍ തളിരിടും മനസ്സിന്‍ ഗാനം
ഇടനെഞ്ചില്‍ നിറയും നിന്‍
മനസ്സിന്‍ നൊമ്പരം.
കിനാവുകള്‍ ഉണരും
ഹൃദയ സ്പന്ദനമായി....

നിലാ കുളിര്‍ ചന്ദനം, നിശാഗന്ധി പോലെ
തഴുകിടും കാറ്റായി, വീശുന്ന നേരം
അരികില്‍ നീ വാ
മധുമാസ ചന്ദ്രികേ എന്‍
മനസ്സിന്‍ ചെപ്പില്‍ നീ മയങ്ങിടു‌
എന്നെ ഉണര്‍ത്തും പാട്ടായി നീ മാറു‌....

രാവിന്‍ യാത്രയില്‍ രാക്കിളി കേഴും
രാക്കുയില്‍ പാട്ടും ഈ മണ്ണു കേള്‍ക്കും
ഈയൊരു ജന്മമെന്‍ അമ്മക്കു പുണ്യം
ഈ മണ്ണില്‍ തെളിയും നെയ്ത്തിരി പോല്‍.
ഇടറിയ സ്വരങ്ങള്‍,പതറിയ മനസ്സില്‍
എവിടെയോ കേള്‍ക്കും പഴങ്കഥ പോലെ...
മനസ്സിന്‍ നൊമ്പരം രാമഴ പോലെ...!!!!!

6 comments:

  1. പ്രിയപ്പെട്ട സുഹൃത്തുക്കളെ....
    സിനിമ / ആല്‍ബം ഗാനം എഴുതാനുള്ള
    ശ്രമമാണു കേട്ടോ...
    വരികള്‍ നല്ലതാണോ
    എന്നു അറിയില്ല.....
    ഇതു വായിച്ചു നോക്കു....
    നിങ്ങളുടെ വിലയേറിയ
    അഭിപ്രായം അറിയിക്കാന്‍
    മറക്കരുതേ.....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  2. “നിലാ കുളിര്‍ ചന്ദനം“ ഒരു കുളിരായ് തോന്നുന്നു.

    ReplyDelete
  3. ഹായ് ജോയ്സ്,

    നീ എത്ര സുന്ദരമായി ഈ ഗാനങ്ങള്‍ എഴുതുന്നു....

    ReplyDelete