Friday, August 1, 2008

സ്മരണകള്‍**

തളിരിടും ഓര്‍മ്മകളുമായി
ഇന്നു ഞാനെന്‍ മനസ്സില്‍
ഒരു ചെറു കൂടു കെട്ടി.
ആ ചെറു കൂട്ടില്‍ കഴിയും
പക്ഷി പോല്‍ ഇന്നെന്‍ മനസ്സിന്നൊരു
സ്വപ്നവീചിയില്‍ സഞ്ചരിച്ചിടുന്നു.
മനസ്സിന് കുളിരു നല്‍കിടും
നയന മനോഹരിത കാഴ്ചകള്‍
ഇന്നു ഈ പ്രകൃതിയില്‍ നിറദീപം
കൊളുത്തുമ്പോള്‍ ആ സ്മൃതി മാധുര്യത്തില്‍
ഇന്നെന്‍ മനസ്സിലും മോഹങ്ങള്‍
മൊട്ടിട്ടു വിരിയുന്നു...


കാറ്റില്‍ ലയിച്ചിടും
ഒരു മുല്ലപ്പുവിന്‍ സുഗന്ധം പോല്‍
എന്നുടെ ബാല്യകാലസ്മരണകള്‍
മനസ്സില്‍ കളിയാടിടുമ്പോള്‍
ഇന്നെന്‍ ചെറു മനസ്സും
തുള്ളി ചാഞ്ചാടിടുന്നു.
ആദ്യമായി എന്‍ അമ്മ തന്‍ കരം പിടിച്ചു
വിദ്യാലയമുറ്റം കേറിയ നാള്‍,
എന്‍ കണ്ണില്‍ പൊടിഞ്ഞ
ഒരു തുള്ളി കണ്ണുനീരിന്‍ ഓര്‍മ്മ
ഇന്നെന്‍ മനസ്സില്‍ ഒരു പുതു മഴയുടെ ആനന്ദം തന്നിടും.....


എന്നുടെ ഓര്‍മ്മയില്‍ നിറയും
ആ ബാല്യകാലസ്മരണകള്‍
എന്‍ മനസ്സില്‍ ഒരു നെയ്‌ വിളക്കു പോല്‍
തെളിഞ്ഞിടുമ്പോള്‍,
ആ സ്മരണകള്‍ ഇന്നെന്‍ മനസ്സില്‍
ഒരു പുതു വസന്തത്തിന്‍ സുഗന്ധം തന്നിടും.
ആ വസന്തത്തില്‍ പു‌ക്കും
പൂക്കള്‍ തന്‍ സുഗന്ധത്തില്‍
എന്റെ ഈ കുഞ്ഞു ജീവിതം ഇനിയും യാത്ര തുടര്‍ന്നിടും......!!!

6 comments:

  1. മുല്ലപ്പൂവിന്‍ സുഗന്ധം പോലെ ഒഴുകിവരുന്ന ബാല്യകാല സ്മരണകള്‍ നന്നായി....

    പിന്നെ മുല്ലപ്പൂവേ ഒരു ചെറുപിശക് കണ്ടു. സ്വപ്നവീജി - ഇത് സ്വപ്നവീഥിയെന്നോ, സ്വപ്നവീചിയെന്നോ ഉദ്ദേശിച്ചിരുന്നത്?

    ReplyDelete
  2. വരികള്‍ മനോഹരമായിരിയ്ക്കുന്നു.

    ReplyDelete
  3. പൂക്കള്‍ തന്‍ സുഗന്ധത്തില്‍
    നിന്റെ ഈ കുഞ്ഞു ജീവിതം ഇനിയും യാത്ര തുടര്‍ന്നാലും......!!! എഴുതണം.വളരെ നന്നായിരിക്കുന്നു.
    ഇന്നാണ് ഈ ബ്ലൊഗ് കണ്ടത്, എല്ലാം വായിക്കാം.

    ReplyDelete
  4. ആദ്യമായി എന്‍ അമ്മ തന്‍ കരം പിടിച്ചു
    വിദ്യാലയമുറ്റം കേറിയ നാള്‍,
    എന്‍ കണ്ണില്‍ പൊടിഞ്ഞ
    ഒരു തുള്ളി കണ്ണുനീരിന്‍ ഓര്‍മ്മ
    ഇന്നെന്‍ മനസ്സില്‍ ഒരു പുതു മഴയുടെ ആനന്ദം തന്നിടും.....

    വരികളിലെ സുഗന്ദം മനസ്സിലേക്ക് പടരുന്നു. ഒരു നിമിശമെങ്കിലും അമ്മയുടെ കരം പിടിച്ച് ചിണുങ്ങി സ്കൂലിന്റെ പടികള്‍ കയറിച്ചെന്നത് ഓര്‍മ്മിപ്പിച്ച ഈ വരികളെ എനിക്കിഷ്ടമായി.

    ഇനിയും വരാം
    നരിക്കുന്നന്‍

    ReplyDelete
  5. nannayirikunnu......pandathe amamyude kayium pidichula school il pokal um elam venndum orama verunnu....

    ReplyDelete
  6. ഹായ് മുല്ലപ്പൂവേ,

    അവസാനവരികളില്‍ എത്ര സുന്ദരമായി ജീവിതം വരച്ചു വച്ചിരിക്കുന്നു...

    ReplyDelete