(ഒരു ഈണത്തില്‍ പാടു)
മിഴി നിറയും ഈ കാവുകളില്‍
ഓര്‍മ്മകളിന്‍ തവ സുഗന്ധം,
ചുരുള്‍ മുടിയില്‍ നിന്നേഴഴകും
മലയാളി പെണ്‍ പൊലിമയും
നിറമുണരും നിന്‍ മിഴിയഴകും
തുളസി കതിരിന്‍ മനോഹാരിതയും
ചിരിയുണരും നിന്‍ പൂ മുഖവും
എന്‍ മനസ്സില്‍ കതിരായി പൂത്തിടുന്നു....
അഴകേറും പൂ ചൂടും പെണ്‍മണിയെ
നിന്‍ ചിരിയഴകില്‍ രാവും അലിയുന്നു
എന്‍ കനവില്‍ നിന്നോര്‍മ്മകള്‍ കുളിരിടുന്നു
നിന്നോര്‍മ്മകളില്‍ ഞാനും നിറഞ്ഞിടുന്നു....
പുലരിയില്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍
ഇന്നെന്‍ മനസ്സില്‍ തേന്‍ മഴയായി പൊഴിയുന്നു
നീ തന്ന സ്നേഹത്തിന്‍ സ്പര്‍ശത്തില്‍
നിന്‍ മനസ്സുമിന്നെന്നോട് ചേര്‍ന്നിടുന്നു....
ദീപങ്ങള്‍ തെളിയും പൂ മുഖപ്പടിയും
ആ ദീപത്തില്‍ തെളിയും നിന്നഴകും
ഇന്നെന്റെ ജീവിതം പുണ്യമയം,
സഖി, നീയിന്നെന്‍ ജീവന്റെ ആത്മതാളം....
കതിര്‍ വിളയും വയലേലകളില്‍
നിറ ദീപം ചാര്‍ത്തുന്ന സുന്ദരിയും
തുളസിക്കതിരിന്റെ സുഗന്ധത്തില്‍
ഈ മലയാള ഭുമിയും നിറഞീടുന്നു,
എന്നില്‍ നിന്‍ പ്രണയത്തിന്‍ സുഗന്ധവും തഴുകീടുന്നു....!!!!
Subscribe to:
Post Comments (Atom)
Nice
ReplyDeleteനല്ല ഗാനം
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete:)
വിലയേറിയ അഭിപ്രായങ്ങള്‍ക്ക്
ReplyDeleteവളരെയേറെ നന്ദി.....
തുടര്‍ന്നും പ്രതീക്ഷിക്കുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!!
ഇതൊരു പഴയ മലയാളിപ്പെണ്ണ്...
ReplyDeleteപ്രിയപെട ബൂലോക സുഹൃത്തുക്കളെ,
ReplyDeleteഈ വരികള്‍ക്ക് ഞാന്‍ ഒരു ഈണം കൊടുത്തിട്ടുണ്ട്....
എന്റെ കവിതകളില്‍ കൊള്ളാവുന്ന ഒരെണണമെങ്കിലും
ഒരു ആല്‍ബം സോങ്ങായി കാണാന്‍ ഒത്തിരി ആഗ്രഹം ഉണ്ട് എനിക്ക്.....
നിങ്ങള്‍ക്ക് എന്നെ ഒന്ന് സഹായിച്ചു കൂടെ....
(ഈ കവിതകള്‍ നല്ലതാണോ എന്നു എനിക്കറിയില്ല.......
എന്റെ മനസ്സിലെ ഒരു ആഗ്രഹം പ്രിയപ്പെട്ട സുഹൃത്തുക്കളെ
നിങ്ങളോട് പറഞ്ഞു എന്നു മാത്രം..!!)
പ്രതികരണങള്‍ പ്രതീക്ഷിക്കുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
:)
:)
ReplyDelete