Sunday, July 20, 2008

മൌന നൊമ്പരങ്ങള്‍ **

(ഒരു ഈണത്തില്‍ പാടു)

അന്തി മുകില്‍ കു‌ട്ടില്‍ കിളി കേഴുന്നുവോ
കുഞ്ഞു തെന്നല്‍ അതേറ്റു പാടുന്നുവോ
മിന്നി നിന്നുവോ ദൂരെ താരകങ്ങള്‍
കുഞ്ഞു പാട്ടിന്‍ താളത്തില്‍ തുള്ളുകയോ
ഈ ഭുമിയില്‍ ജിവിത കോമരങ്ങള്‍..

നീറി നിന്നുവോ മൌന നൊമ്പരങ്ങള്‍
മനസ്സിനുള്ളില്‍ എരിഞ്ഞമര്‍ന്നീടുമോ
തരളമെന്‍ സ്വപ്നങ്ങള്‍ മായുകില്‍
കുഞ്ഞിളം തെന്നലും തേങ്ങീടുമ്പോള്‍
എന്‍ ജീവിതം ഒരു ദുഃഖ പാനപാത്രം....

ഇന്നു കനവുകളാകുമെന്‍ ജീവിതവും
എതോ കു‌ട്ടില്‍ തേങ്ങീടുന്നു.
സ്വപ്നങള്‍ ശലഭം പോല്‍ പറന്നുയരുമ്പോള്‍
ദൂരെ എന്നത്മാവ് കേഴുന്നു,
ഈ ലോകത്തിന്‍ കയ്യില്‍ ദീപമായി
എന്‍ മനസ്സും തെളിഞ്ഞീടുന്നു..
എന്‍ കണ്ണീരില്‍ ഈ രാവും അലിഞ്ഞീടുന്നു...!!!

3 comments:

  1. എന്തു പറ്റി...വല്ലാത്ത വിഷമം ഈ വരികളില്‍...

    ReplyDelete
  2. നല്ല വരികള്‍.....
    അര്‍ഥമുള്ളത് ....
    ഇഷ്ടമായി

    ReplyDelete
  3. എന്‍ മനസ്സും തെളിഞ്ഞീടുന്നു..
    എന്‍ കണ്ണീരില്‍ ഈ രാവും അലിഞ്ഞീടുന്നു..
    നല്ല വരികള്‍ ശുഭാശംസകള്‍!

    ReplyDelete