Tuesday, July 8, 2008

പ്രണയത്തിന്‍ താരാട്ട്**

പൂനിലാവിന്‍ കയ്യിലൊരു പൂമാല കോര്‍ത്തു ഞാന്‍
പൂവഴകുമായി ഒരു കിനാവ് ഇന്നെന്‍ മനസ്സില്‍ കൂടു കെട്ടി.....
താരകങ്ങള്‍ ചെറു മലരുകള്‍ പോല്‍ തെളിഞ്ഞു നിന്നു
ഈ നീലവാനചോലയില്‍....
ആ ചെറു മലരിന്‍ സൌന്ദര്യത്തില്‍ ഈ സന്ധ്യ തെളിഞ്ഞു നിന്നു....
പ്രകൃതിയുടെ കയ്യിലൊരു മുത്തായെന്‍ മനസ്സ്
ഈ രാവില്‍ സ്നേഹത്തിന്‍ പാട്ടുകള്‍ പാടിടുന്നു....
പാല്‍ പുഞ്ചിരി വിതറും അമ്പിളിമാമ്മന്‍
ഇന്നെന്‍ പാട്ടില്‍ കണ്ണു ചിമ്മിച്ചിടുമ്പോള്‍
ആമ്പല്‍പ്പുവിന്‍ പരിഭവം എന്‍ മനസ്സറിഞ്ഞിടുന്നു....
പ്രണയത്തിന്‍ സുഗന്ദം നിറയും ഈ പ്രകൃതി തന്‍ നിറവില്‍
സ്നേഹത്തിന്‍ അംശം ഓരോ സൃഷ്ടിയിലും ഉളവായിടുന്നു.....
മഞ്ഞു പെയ്യും രാവില്‍ ദൂരെ ദിക്കില്‍ കഴിയും ഇണപക്ഷികള്‍ തന്‍
വിരഹത്തിന്‍ നോവില്‍ ഈ പ്രകൃതിയും കണ്ണുനീര്‍ പൊഴിച്ചിടുന്നു....
ആ കണ്ണുനീര്‍ തുള്ളികള്‍ ഇന്നെന്‍ മനസ്സില്‍
പ്രണയത്തിന്‍ ഭാവം തീര്‍ത്തിടുമ്പോള്‍ അറിയുന്നു
ഞാനെന്‍ കുരുന്നു മനസ്സും പ്രണയത്തിന്‍ തീയില്‍ എരിഞ്ഞമര്‍ന്നിടുന്നു......!!!!

5 comments:

  1. നല്ല വരികള്‍
    :)

    ReplyDelete
  2. നല്ലതെന്തു പറഞ്ഞാലും അതു കവിതയാണ്‌. ഇതും നന്നായി.

    ReplyDelete
  3. ഈ വരികളിലെ പ്രണയം ഇഷ്ടമായി...പ്രണയത്തിന്റെ തീയില്‍ ഒരു മനസ്സും എരിഞ്ഞമരാതിരിക്കട്ടെ...

    സസ്നേഹം,

    ശിവ.

    ReplyDelete