Saturday, July 19, 2008

പ്രണയിനി നിനക്കായി**

(ഒരു ഈണത്തില്‍ പാടു)

ചിരി തൂകിയോ പൂത്തിങ്കള്‍
തഴുകുന്നുവോ എന്‍ നെഞ്ചിലായി
സ്വരരാഗമായി അനുരാഗമായി
നീയെന്നരികില്‍ വരു‌.....

മൃദു നാളമായി,
കുളിര്‍തെന്നലായി
പുതു ചന്ദനത്തിന്‍ സുഗന്ദമായി
കുടമഞ്ഞു പോല്‍ എന്നോര്‍മ്മകള്‍
പുലര്‍ മഞ്ഞു പോല്‍ നിന്നുള്ളം കുളിര്‍ കോരിയോ.....
എന്‍ പ്രിയസഖി......

നിറ ദീപമായി, ശരത് മേഘമായി
പു‌ന്തെന്നലിന്‍ സുഗന്ദമായി
അലിയുന്നുവോ എന്‍ ജീവനില്‍
പുലര്‍ സ്വപ്നമായി ലയ താളമായി
എന്നരികില്‍ വാ എന്‍ പ്രിയസഖി......

നിന്‍ സ്നേഹമിന്നെന്‍ സ്വന്തം
നിന്‍ ശ്വാസമിന്നെന്‍ താളം
ഈ മരുവീചിയില്‍ പുലര്‍ വേളയില്‍
ഈ കാറ്റിലും നിന്‍ സുഗന്ദം......

വിരഹാര്‍ദ്രമാം ഈ സന്ധ്യേ
തെളിയുന്നുവോ പൂത്തിങ്കള്‍
മധുമാരിയായി,
മലര്‍ ഗന്ധിയായി
ഇതളായി നിന്‍ സ്നേഹം
നിഴലായി ഞാന്‍ നിന്‍ ചാരെയായി
ഈ പുലരിയില്‍ പുലര്‍ തെന്നലായി
നിന്‍ സ്പര്‍ശം എന്നരികെ......!!!


7 comments:

  1. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    ReplyDelete
  2. നിഴലായി ഞാന്‍ നിന്‍ ചാരെയായി
    ഈ പുലരിയില്‍ പുലര്‍ തെന്നലായി
    നിന്‍ സ്പര്‍ശം എന്നരികെ......!!!
    കൊള്ളാം കൂട്ടുകാരാ
    നിന്റെ വരികള്‍

    ReplyDelete
  3. എത്ര സുന്ദരം ഈ പ്രണയ സ്വപ്നങ്ങള്‍....

    സസ്നേഹം,

    ശിവ.

    ReplyDelete
  4. നന്നായിട്ടുണ്ട്‌ ഈ വരികള്‍
    അഭിനന്ദനങ്ങള്‍ .

    OT
    ഫോണ്ട്‌ കളര്‍ മാറ്റിയാല്‍ വായിക്കാന്‍ ഒന്ന് കൂടി എളുപ്പമായേനേ..

    ReplyDelete
  5. word verification is killing


    moaqawga

    ReplyDelete
  6. നിന്‍ സ്നേഹമിന്നെന്‍ സ്വന്തം
    നിന്‍ ശ്വാസമിന്നെന്‍ താളം
    ഈ മരുവീചിയില്‍ പുലര്‍ വേളയില്‍
    ഈ കാറ്റിലും നിന്‍ സുഗന്ദം......



    നല്ല കവിത ശുഭാശംസകള്‍

    ReplyDelete
  7. പ്രിയപ്പെട്ട മാണിക്യം.....
    വിലയേറിയ അഭിപ്രായത്തിന് നന്ദി.....
    ഇനിയും പ്രതീക്ഷിക്കുന്നു......
    സസ്നേഹം,
    മുല്ലപ്പുവ്..!!!

    ReplyDelete