Friday, July 4, 2008

കര്‍ഷകന്‍**


പച്ചപ്പു വിരിയും പാടങ്ങളില്‍ വിയര്‍പ്പോഴുക്കും കര്‍ഷകര്‍
ഇന്നു ആ കര്‍ഷകന്‍ തന്‍ വിയര്‍പ്പില്‍ അലിയുന്നു ഈ സുന്ദരമാം ഭുമി.
കര്‍ഷകന്‍ തന്‍ കയ്യാല്‍ ഉഴുതു മറിക്കും പാടങ്ങളില്‍
തന്‍ വിയര്‍പ്പിന്‍ വില നെല്ക്കതിരായി വിളഞ്ഞിടുന്നു....
ഈശ്വരന്‍ തന്നിടും പ്രകൃതിരമണീയമാം ഈ ഭുമിയില്‍
പകലന്തിയോളം വിയര്‍പ്പൊഴുക്കും കര്‍ഷകര്‍
ഇന്നു തല ചായിക്കുവാന്‍ ഒരു കൂരക്കായി നെട്ടോട്ടമോടിടുന്നു....
കര്‍ഷകന്‍ തന്‍ കണ്ണീര്‍ ഒരു കടലായി മാറുമ്പോള്‍
നിയമത്തിന്‍ തലപ്പാവണിയും നേതാക്കള്‍,
പാവം കര്‍ഷകന്‍ തന്‍ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചിടുന്നു...
ഒരു തുണ്ടു ഭുമിയില്‍ വിയര്‍പ്പൊഴുക്കും ഇവര്‍
ഇന്നു ജീവിതമാര്‍ഗ്ഗത്തില്‍ ഗതി മുട്ടിടുമ്പോള്‍,
ഒരു തുണ്ടു കയറില്‍ തന്‍ ജീവിതം അവസാനിപ്പിച്ചിടുന്നു.....
മാറി വരുന്ന പുതുതലമുറ തന്‍ മനസ്സില്‍
പാശ്ചാത്യ സംസ്കാരത്തിന്‍ തന്തുക്കള്‍ കനലൂതിടുമ്പോള്‍
അറിയുന്നുവോ ഇവര്‍, നമ്മുടെ പൂര്‍വികര്‍ തന്‍ കാലഘട്ടം.
ഈശ്വരന്‍ തന്ന ഈ പ്രകൃതിരമണീയമാം ഭുമിയില്‍ പച്ചപ്പു വിരിക്കും നെല്‍പ്പാടങ്ങള്‍,
ഇന്നു മലയാളികള്‍ തന്‍ മനസ്സില്‍ ഒരു കിനാവ് പോല്‍ മാറിടുന്നു.....
അറിയുന്നു ഞാന്‍, നൂതന സൌകര്യങ്ങളില്‍ വസിച്ചിടും പുതുതലമുറ തന്‍ മനസ്സില്‍
ആ പഴയ കാര്‍ഷിക സംസ്ക്കാരം ഒരു സ്വപ്നമായി മാഞ്ഞിടുന്നു.......!!

2 comments:

  1. ചെമ്പകം വ്യാകുലപ്പെടുന്നത് എന്തിനെയോര്‍ത്താണോ ആ വ്യാകുലത ഇവിടെ ചിലര്‍ക്കെങ്കിലും ഉണ്ട്...എന്നാല്‍ അവര്‍ നിസ്സഹായരാണ്...

    കഷ്ടം...നോക്കൂ...നമുക്ക് നഷ്ടമാവുന്നത് ഒരു സംസ്ക്കാരം തന്നെയാണ്...നമ്മുടെ സ്വന്തം കാര്‍ഷിക സംസ്ക്കാരം...

    സസ്നേഹം,

    ശിവ

    ReplyDelete
  2. Consept valare nannaayittundu bhaasha alppam kuuti sradhiChaal nannu...........

    ReplyDelete