(ഒരു ഈണത്തില്‍ പാടൂ)
മനസ്സേ നിന്‍ മാന്ത്രിക തിരിയില്‍
തെളിയും ദീപമൊന്നായി
കനവെ, നീയിന്നെരിയുമീ തീയില്‍
ഞാനും നീറി നിന്നില്ലേ...
ഇരുള്‍ അലകള്‍ പോല്‍ നിറയുമെന്‍ ജീവിതം
ശോകമായി മാറും
എന്‍ കണ്ണീര്‍ കടലാകും.....
തേങ്ങലുകള്‍ പൂ ചിരിയഴകില്‍
തെളിഞ്ഞു നിന്നല്ലോ
ആ പുവഴകില്‍ എന്‍ സ്വപനങ്ങള്‍
എങ്ങോ പറന്നകന്നു.
ഒരു നിമിഷം ഞാന്‍ കാണും കിനാക്കള്‍
ഈ മണ്ണില്‍ വീണലിഞ്ഞു
എന്‍ മനസ്സും തേങ്ങിടുന്നു....
മനസ്സില്‍ മായാത്ത സ്വപ്നങ്ങള്‍
നിറദീപമായി തെളിയുമ്പോള്‍
നീലനിലാവില്‍ ചിരിയഴകായി,
പൂങ്കുയില്‍ പാട്ടില്‍ അലിയുമെന്‍ നൊമ്പരം
മൃദു പല്ലവിയായി മാറിടുമോ
എന്‍ ജീവിതമൊരു തിരിയായി തെളിഞ്ഞീടുമോ?
ഈ രാവില്‍ പൂക്കും
പൂക്കളിന്‍ സുഗന്ദം
കാറ്റില്‍ അലിയുമ്പോള്‍,
ആ പൂവില്‍ നിറയും
മധുവായി സ്നേഹം
താനേ നുകരുമ്പോള്‍,
എന്‍ മോഹങ്ങള്‍ ഉണരുമ്പോള്‍
അരുതേ എന്‍ മനസ്സേ നീയും
കണ്ണീര്‍ ചുഴിയില്‍ താഴ്ന്നീടുമോ
നിന്‍ തേങ്ങല്‍ പാട്ടായി മാറിടുമോ???
Subscribe to:
Post Comments (Atom)
ഈ വരികളില്‍ എന്തോ അവ്യക്തത...
ReplyDeleteസസ്നേഹം,
ശിവ.