Saturday, July 12, 2008

നിശാപക്ഷികള്‍**


നിലാവാകുമൊരു പൊയ്കയില്‍
വിരിയുന്നൊരു ആമ്പല്‍പ്പൂവു പോല്‍
നറു പുഞ്ചിരി വിതറും അമ്പിളി,
ഇന്നീ നിലാവില്‍ നറു തേന്‍
ചൊരിയുന്നൊരു മുല്ലപ്പുവില്‍
മധു നുകരും ഒരു വണ്ടിന്‍ ചുണ്ടില്‍
നിറയും ആനന്ദ ലഹരിയില്‍
പുഞ്ചിരി തൂകും താരാജാലങ്ങള്‍ തന്‍ നടുവില്‍
വിരഹിണിയായൊരു സന്ധ്യയുടെ മാറില്‍
ഒരു കുഞ്ഞിന്‍ മനസ്സു പോല്‍
എന്‍ ഹൃദയം തല ചായിക്കുമ്പോള്‍
എകനായൊരു ആത്മാവിന്‍ കേഴല്‍
അങ്ങു ദൂരെ ദിക്കില്‍ കേള്‍പ്പു......
ആ ശബ്ദം ഒരു വിലാപം പോല്‍
ഈ ഭുമിയില്‍ മുഴങ്ങിടുമ്പോള്‍
ആ മുഴങ്ങലിന്‍ നാദം
ഈ പ്രകൃതിയെ കണ്ണീര്‍ പോഴിയിപ്പിക്കുമ്പോള്‍
നിശബ്ദമായി ഈ സന്ധ്യയും അതിനു സാക് ഷ്യം വഹിച്ചിടുന്നു.....
ഒരു നിമിഷത്തില്‍ കാണും കിനാവു പോല്‍
ഈ ഭുമിയില്‍ എന്‍ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍
എന്നുടെ വികാര വിചാരങ്ങള്‍
ഈ പ്രകൃതിയിലും ലയിച്ചു ചേരുന്നു.....
ഒരമ്മ തന്‍ സ്നേഹവാത്സല്യം
അറിഞ്ഞിടാത്ത എന്‍ ലോല മനസ്സിന്നു
നിശാപക്ഷികള്‍ തന്‍ മു‌ക രോധനത്തില്‍ മുഴുകിടുന്നു....
ഒരു തോപ്പില്‍ വളരുന്നൊരു ചെടിയില്‍
വിരിയും പു‌ക്കള്‍ തന്‍ സൌന്ദര്യത്തില്‍ ഇ
പ്രകൃതിയും പുഞ്ചിരി തൂകിടുമ്പോള്‍
എന്നുടെ മനസ്സിലും ആനന്ദത്തിന്‍ മൊട്ടുകള്‍ വിരിഞ്ഞിടുന്നു.....
അറിയുന്നു എന്‍ മനസ്സും ആ പു‌വിന്‍ പുഞ്ചിരിയില്‍ ആനന്ദം കൊണ്ടിടുന്നു.......!!!!

2 comments:

  1. ചെമ്പകം ആരാണന്നു അറിയില്ല .പക്ഷേ ചിന്തയില്‍ വന്നത് വേറെ ലേബലില്‍ ആണ് .ഒന്ന് നോക്കിയാല്‍ കൊള്ളാം .

    കവിത നന്നായിരിക്കുന്നു .

    ReplyDelete
  2. ചെമ്പകം
    ആല്ത്തറ: കഥാകാരിക്ക് ആദ്യ പുരസ്കാരം..
    ചിന്തയില്‍ ഇങ്ങനെ ഒരു തലകെട്ട് അവിടെ ക്ലിക്കി വന്നു ..അല്ല എന്താ‍ അതിന്റ്റെ ഗുട്ടന്‍സ്??
    എന്റെ കഥയുടെ പേരുകൊടുത്തീട്ട് അതില്ല,
    ലിങ്കില്‍ തൂങ്ങിയപ്പോള്‍ ഇതാ ഇവിടെ..
    ഞാന്‍ ഇപ്പൊ എവിടാ ? ങാ ആ!

    ReplyDelete