Monday, July 21, 2008

ഓര്‍മ്മയിലെന്‍ അനുരാഗിണി**


(ഒരു ഈണത്തില്‍ പാടു)

മനസ്സിന്‍റെ വാതില്‍
നിനക്കായി തുറന്നു ഞാന്‍
അനുരാഗമോ മലരേ,
നിറ സന്ധ്യയില്‍ നീ
പൂ ചിരിയഴകില്‍ എന്‍
അരികത്തു വന്നോ,
നീ തന്ന സ്വപ്നങ്ങള്‍
നിന്‍ മുഖ ചിത്രങ്ങള്‍ ഇന്നെന്‍
നെഞ്ചില്‍ തെളിയുന്നു
നിന്നോര്‍മ്മകള്‍ എന്നില്‍ ഉണരുന്നു....

മനസ്സിന്‍റെ ചെപ്പില്‍
നിനക്കായി നല്‍കാം
പ്രണയത്തിന്‍ പു‌ക്കാലം,
ആ പ്രണയത്തിന്‍ കുളിരില്‍
പു‌വായി വിരിയും
നീയെന്‍ പ്രിയതോഴിയോ
നിന്‍ സ്വപ്നങ്ങള്‍ എന്‍ സ്വന്തമോ......
അഴകേ......

ഈ നീലരാവില്‍
എഴു സ്വരങ്ങളായി
നീ തന്ന പ്രിയനിമിഷങ്ങള്‍
ഒരു പൂ ചെപ്പില്‍
കാത്തു സൂക്ഷിക്കും
മയിലിന്‍ പീലിയോ
എന്‍ മനസ്സിന്‍ ലയതാളമോ......

കനവിലും നീയെന്‍
നിനവിലും നീയെന്‍
മനസ്സില്‍ തിരിയായി തെളിയുന്നു.
അഴകേ നീ തന്ന
സ്നേഹമെന്‍ മനസ്സില്‍
പ്രണയത്തിന്‍ പാട്ടായിടും
എന്‍ സ്വപ്നങ്ങള്‍ സഫലമാകും........!!!!

9 comments:

  1. എനിക്ക് ഈണം അറിയാത്തതിനാലാവാം പാടാന്‍ കഴിയുന്നില്ല...
    എങ്കിലും വരികള്‍ മൊത്തത്തില്‍ നന്നായിട്ടുണ്ട്...
    തുടരുക...

    ReplyDelete
  2. നന്നായിട്ടുണ്ട്, വരികള്‍

    ReplyDelete
  3. ഈ വരികളിലെ പ്രണയം സുന്ദരം..

    സസ്നേഹം,

    ശിവ

    ReplyDelete
  4. ആരെങ്കിലും പാടി കേള്‍പ്പിച്ചാല്‍ കേള്‍ക്കാമായിരുന്നു
    നല്ല
    ഗാനം

    ReplyDelete
  5. സഫലമാകട്ടെ..

    ആശംസകള്‍

    ReplyDelete
  6. നല്ല വരികള്‍...

    തുടരട്ടെ....

    ആശംസകളോടെ...


    ഹരിശ്രീ

    ReplyDelete
  7. നല്ല വരികള്‍
    ശുഭാശംസകള്‍

    ReplyDelete
  8. പേര് മാറ്റം നന്നായിട്ടുണ്ട്.

    ആ ചിത്രം കണ്ടപ്പോള്‍ പറയണം എന്ന് കരുതിയതാണ്...

    ReplyDelete
  9. നന്ദി ഹരിശ്രീ ചേട്ടാ...!!!
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete