(ഒരു ഈണത്തില്‍ പാടു)
ഒരു കുഞ്ഞു പ്രാവിന്റെ തേങ്ങലായി
മിഴി പൂട്ടി ഉറങ്ങുന്ന മോഹമേ
അരികെ എന്‍ അരികെ
സ്വര വിന്യസമെന്‍ അരികെ
പതിയെ, പതിയെ
വിരഹത്തിന്‍ നോവിനരികെ
പുതു ശ്വാസമായി,
എന്‍ താളമായി,
എന്‍ ചരെയായി നീയഴകെ,
എന്‍ പൂവഴകേ......
പ്രണയത്തിന്‍ തൂവലായി
ഹൃദയത്തിന്‍ തേങ്ങലായി
ഇശല്‍ പാട്ടിന്‍ ഈണമായി
എന്‍ നെഞ്ചിന്‍ താളമായി
നിന്‍ സ്നേഹം പൂമഴയായി
എന്നെ പുണരുകയായി
നിന്നുള്ളം ഇന്നെന്നില്‍ ചേര്‍ന്നലിയുകയായി...
ഒരു മഞ്ഞു തുള്ളിയായി
ഒരു കുഞ്ഞു തെന്നലായി
ഒരു കുയിലിന്‍ പാട്ടുമായി
ഈ വിണ്ണിന്‍ കൈകളില്‍
നാമൊന്നായി,ചേരുകയായി എന്നഴകെ.....
നിലാവിന്‍ കൈകളില്‍
തേന്‍ കനിയായി ഇന്നു ഞാന്‍
എന്‍ മനസ്സിന്‍റെ തോപ്പില്‍ പുക്കും
മലരായിഇന്നു നീ ,
എന്‍ കണ്‍മണിയെ,
എന്‍ വിണ്‍ അഴകേ
നീയെന്‍ പാട്ടിന്‍ രാഗമായി,
നിന്‍ ചിരിയഴകും,
നിന്‍ മിഴിയഴകും
ഇന്നെന്‍ നെഞ്ചില്‍ ചിത്രമായി,
നീയെന്‍ മനസ്സില്‍ സ്വപ്നമായി.....!!!
Subscribe to:
Post Comments (Atom)
പരീക്ഷണം
ReplyDelete:)
ReplyDeleteനന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ReplyDeleteപ്രണയത്തിന്റെ താളം ഇത്രക്കും ഇമ്പമുള്ളതാണല്ലേ...:)
ReplyDeleteമുല്ലപ്പൂവേ..,..ക്ഷമയൊന്നും വേണ്ടാട്ടോ... ഇഷ്ടങ്ങളുടെ നീണ്ട ലിസ്റ്റ് ഇന്ന് കണ്ടു...ഞാന്‍ ഈ വഴി വന്നില്ലാരുന്നെങ്കില്‍ ഇത്രേം നല്ല നല്ല ഇഷ്ടങ്ങള്‍ കോര്‍ത്തിണക്കി വെയ്ക്കാന്‍ മറന്നു പോവില്ലേ...ഇനിയും എഴുതൂ...ഒരുപാട്...:)
എത്ര സുന്ദരം ഈ മോഹങ്ങള്‍...
ReplyDeleteഒരു മഞ്ഞു തുള്ളിയായി
ReplyDeleteഒരു കുഞ്ഞു തെന്നലായി
ഒരു കുയിലിന്‍ പാട്ടുമായി
ഈ വിണ്ണിന്‍ കൈകളില്‍
നാമൊന്നായി,ചേരുകയായി എന്നഴകെ.....
നന്നായിട്ടുണ്ട് മുല്ലപൂവെ ആരേലുകൊണ്ട് പാടിപ്പീക്ക്
പ്രിയപ്പെട്ട അനൂപ് ചേട്ടാ...
ReplyDeleteഎന്റെ മനസ്സിലെ പ്രണയത്തിന്റെ സുഗന്ദം നിറഞ്ഞ കവിതകള്‍ ആരെ കൊനെടെന്കിലും പാടി കേള്‍ക്കണം എന്നു എനിക്കും ആഗ്രഹമുണ്ട്......
പക്ഷെ എനിക്ക് ആല്‍ബം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആരെ പരിജയം ഇല്ലാ......ട്ടോ.....
ഈ വരികള്‍ ഒരു പാട്ടായി വരുവാന്‍ എന്നെ ഒന്ന് സഹായിക്ക്..
പരിജയമുള്ളവര്‍ ഉണ്ടെങ്കില്‍ ഒരു സഹായം......!!!!
വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെയേറെ നന്ദി.......
ഇനിയും പ്രതീക്ഷിക്കുന്നു.....
സസ്നേഹം,
മുല്ലപ്പുവ്...!!
മുല്ലപ്പൂവേ,
ReplyDeleteമനോഹരം ആയിട്ടുണ്ട്...
ആശംസകള്‍