താമരപ്പുവിന്‍ താളിലൊരു താരാട്ടു പട്ടു കേട്ടു ഞാന്‍
ആരിരം പൂന്തെന്നല്‍ അതിന്നേറ്റു പാടിയോ?
സ്നേഹമല്ലികപ്പുവുകള്‍ അതിനു നൃത്തം വെച്ചുവോ അതോ
ആ താരാട്ടുപാട്ടില്‍ പൂക്കളിന്‍ സുഗന്തം ലയിച്ചു ചേര്‍ന്നുവോ?
മൃദുലത നിറയും പുവിന്‍ ഇതളുകള്‍
ഒരു കുഞ്ഞിന്‍ സ്പര്‍ശം പോല്‍ മനസ്സിനെ തഴുകുമ്പോള്‍,
മാനത്ത് മിന്നും താരാജാലങ്ങള്‍ കണ്ണ് ചിമ്മുന്നുവോ അതോ
ആ താരകജ്യാലയില്‍ പുവിന്‍ ഇതളുകള്‍
കാറ്റിന്‍ താളത്തില്‍ പാട്ടിന്‍ പല്ലവി മുളിയോ?
ഈ പുതുനിലാവിന്‍ നിറവില്‍ ഒരു കരിവണ്ടിന്‍ മൂളല്‍
ഈ പ്രകൃതിക്കു പാട്ടകുന്നുവോ അതോ
ആ താരാട്ടു നിറയും മൂളലില്‍ ഈ പ്രകൃതി മയങ്ങിടുന്നുവോ?
പൂര്‍ണേന്തുവിന്‍ സ്നേഹം നിലാവു പോല്‍ ഈ പ്രകൃതിയെ താഴുകീടുന്നുവോ അതോ
ആ നിലാവില്‍ ഈ പ്രകൃതി പൂര്‍ണേന്തുവില്‍ അലിഞ്ഞീടുന്നുവോ?
വര്‍ണ്ണങ്ങള്‍ നിറയും ഈ സുന്ദരമാം പ്രകൃതിയില്‍ ഈ കവിയുടെ ഭാവന ഉണര്‍ന്നീടുമോ അതോ
ഈ കവിതന്‍ ഭാവന ഈ ഭുമിയില്‍ ഒരു മുല്ലപ്പുവായി വിരിഞ്ഞീടുമോ?
കൌതുകങ്ങള്‍ നിറഞ്ഞ ഇ ഭുമിയെ വര്‍ണ്ണിക്കുവാന്‍ ഇനി ഒരു ജന്മം കുടിയോ അതോ
ഈ കവിതന്‍ ഭാവനയില്‍ നയന മനോഹരിയാം പ്രകൃതി പുതുസ്വപ്നങ്ങള്‍ നെയ്തീടുമോ?
രാത്രികള്‍ പകലാക്കി എന്നുടെ ഇളം മനസ്സില്‍ ചിന്തകള്‍ യാത്ര ചെയ്യുമ്പോള്‍
അറിയുന്നു എന്‍ ജീവിതം ഈ ഭുമിയില്‍ ഒരു ചെറു മണല്‍ത്തരി മാത്രമായിടും....!!!
Subscribe to:
Post Comments (Atom)
എന്താ ചെമ്പകമേ,
ReplyDeleteഅവസാനം മണല്‍ത്തരിയോട് ഒരു ഉപമ?
മൊത്തത്തില്‍ നന്നായിരിക്കുന്നു.
ചിന്തകള്‍ യാത്ര ചെയ്യുമ്പോള്‍
ReplyDeleteഅറിയുന്നു എന്‍ ജീവിതം ഈ ഭുമിയില്‍ ഒരു ചെറു മണല്‍ത്തരി മാത്രമായിടും....!!!
അതാണ് കുട്ടി സത്യം