Sunday, July 27, 2008

എന്റെ കേരളം**(ഒരു ഈണത്തില്‍ പാടു)

സസ്യ ശ്യാമളം
നിത്യ ഹരിതകം
എന്റെ ഈ കൊച്ചു കേരളം.
പച്ച നിറയുന്ന
പുണ്യ ഭുമിയായി
എന്‍ മനസ്സിലും നിറഞ്ഞീടുന്നു.
കേര നിരകളും
കാട്ടു പു‌ക്കളും
ഈ മണ്ണിനു തിലകം ചാര്‍ത്തുമ്പോള്‍
അഴകു നല്‍കുമ്പോള്‍
മലയാള ഭുമി നീ എത്ര സുന്ദരി.....


തഴുകി ഒഴുകുന്ന പുഴകളും,
തേനരുവിയും ചെറു മലകളും
നീണ്ടു നിവരും വയലേലകള്‍
തന്നില്‍ ഹരിതഭുമി നിന്നഴകും...
മധുരമായിടും നിന്‍ സ്വരം
മലയാളമണ്ണിന്റെ സ്പര്‍ശവും,
മലയാള ഭാഷയും
അമ്മിഞ്ഞപ്പാലിന്‍ സുകൃതവും,
ഇന്നെന്‍ ജീവിതം സ്വപ്ന സാഫല്യം
ഈ മണ്ണിനും നിറ കൌതുകം.....തഴുകിടും കുളിര്‍ തെന്നലില്‍
പു‌വിന്‍ സുഗന്ധവും നീറഞ്ഞീടുന്നു.
അഴകു നല്‍കിടും പു‌ക്കളും
പൂ അഴകു പോല്‍ പെണ്‍മണികളും,
മലയാളി പെണ്‍ കൊടി നിന്നഴകിലീ
മലയാള മണ്ണും തെളിഞ്ഞിടും...
എന്‍ മനസിലും കനവുകള്‍ നിറഞ്ഞിടും...
എത്ര സുന്ദരം,
ചിത്ര കൌതുകം
അവര്‍ണ്ണനീയമായി മാറിടും
പുണ്യഭുമി നിന്‍ സൌന്ദര്യം,
എന്‍ ജീവനും നിന്നില്‍ അലിയുന്നു,
നിന്നഴകില്‍ എന്‍ മനം ഉണരുന്നു....!!!!

7 comments:

 1. zltsbcaഅതേ, സുന്ദരവും പ്രകൃതിരമണീയവുമൊക്കെയാണ് നമ്മുടെ പ്രിയപ്പെട്ട നാടു്. പക്ഷേ നാട്ടൂകാര്‍ക്കെന്തു പറ്റി?
  അഛന്‍ 4 മക്കളെ കൊല്ലുന്നു, അഛന്‍ സ്വന്തം മകളെ പീഡിപ്പിക്കുന്നു. കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും സുന്ദരമല്ല.

  ReplyDelete
 2. ഇന്നെന്‍ ജീവിതം സ്വപ്ന സാഫല്യം
  ഈ മണ്ണിനും നിറ കൌതുകം.....

  നന്നായിരിക്കുന്നു!

  ReplyDelete
 3. മുല്ലപ്പൂവേ..,..കേരളം ഇപ്പോള്‍ കവിതകളില്‍ മാത്രമേ സുന്ദരമായിട്ടുള്ളൂ...വാര്‍ത്തകളില്‍ പേടിപ്പെടുത്തും വിധം കേരളം വളരുകയല്ലേ..:(
  പിന്നെ മുല്ലപ്പൂവേ..ഒരു കാര്യം ഞാനിന്നാണു ശ്രദ്ധിച്ചത്...മുല്ലപ്പൂവിന്റെ പ്രൊഫൈലിലെ താല്പര്യങ്ങള്‍ എന്റേതില്‍ നിന്നും പകര്‍ത്തി വെച്ചത് മോശമായിപ്പോയീ ട്ടോ... സ്വന്തം താത്പര്യങ്ങള്‍ സ്വന്തമായ രീതിയില്‍ എഴുതിവെക്കുകയാണു അതിന്റെ ഭംഗി...ഉടനെ മാറ്റുമെന്നു കരുതുന്നു...

  ReplyDelete
 4. കേരളം എത്ര സുന്ദരമായിരുന്നു എന്നൊരു കേട്ടറിവിനെങ്കിലും ഈ വരികള്‍ ഉപകരിക്കാം അല്ലേ മുല്ലപ്പൂവേ.. റോസ് പറഞ്ഞതു ശരിയാണെങ്കില്‍ ഈ കവിത പോലെ സുന്ദരമായ എന്തെങ്കിലും ഒന്നു നിങ്ങളുടെ താല്‍പ്പര്യമായി ചേര്‍ക്കൂ... കൂടുതല്‍ കവിതകളുമായി വീണ്ടും വരൂ.

  ReplyDelete
 5. മുറിച്ച് മാറ്റപ്പെടുന്ന മരങ്ങൾ,
  ചോരയുടെ ചുവപ്പ് പടർന്ന തെരുവ്,
  കാപട്യം നിറഞ്ഞ ആത്മീയത,,
  മണല് വാരി തരിശാക്കപ്പെടുന്ന പുഴകളും തോടുകളും,
  വെട്ടിമുറിച്ച് കോൺക്രീറ്റ് കാടുകൾ ഉയരുന്ന വയലോലകൾ,
  മനസ്സുകളിലെന്നും വിങ്ങലുകൾ അവശേഷിപ്പിച്ച് കവർന്നെടുക്കപ്പെടുന്ന പിഞ്ചു ബാലികമാരുടെ ജീവിതങ്ങൾ, തീ നാളങ്ങൾക്ക് ഭക്ഷണമാകുന്ന പുസ്തകക്കെട്ടുകൾ, അങ്ങിനെ അങ്ങിനെ അങ്ങിനെ...
  പറയാൻ മനപ്പൂർവ്വം മറന്ന് പോകുന്ന ഒരുപാട് യാതർത്യങ്ങളുടെ കലവറയാണ് എന്റെ കേരളം....

  കവിത നന്നായിരുന്നു.
  സസ്നേഹം
  നരിക്കുന്നൻ

  ReplyDelete
 6. റോസ് ചേച്ചിക്ക്....
  ചേച്ചി ദയവായി ക്ഷമിക്കണം...
  എനിക്ക് ആ സമയത്ത് മലയാളം ടൈപ്പ് ചെയ്യാന്‍ നന്നായി അറിയില്ലായിരുന്നു.....
  അപ്പോള്‍ ചേച്ചീടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ അത്
  കോപ്പി ചെയ്തു.....
  ക്ഷമിക്കുക.....
  സസ്നേഹം,
  മുല്ലപ്പുവ്..!!!

  ReplyDelete
 7. ഇങ്ങനെയൊക്കെ ആയിരുന്നു പോല്‍,
  എന്നൊരിക്കല്‍ പറയുമായിരിക്കും...
  അതിനിതുപകരിക്കട്ടെ.

  ReplyDelete