Wednesday, July 30, 2008

മലയാളിപെണ്ണ്**

(ഒരു ഈണത്തില്‍ പാടു‌)

മിഴി നിറയും ഈ കാവുകളില്‍
ഓര്‍മ്മകളിന്‍ തവ സുഗന്ധം,
ചുരുള്‍ മുടിയില്‍ നിന്നേഴഴകും
മലയാളി പെണ്‍ പൊലിമയും


നിറമുണരും നിന്‍ മിഴിയഴകും
തുളസി കതിരിന്‍ മനോഹാരിതയും
ചിരിയുണരും നിന്‍ പൂ മുഖവും
എന്‍ മനസ്സില്‍ കതിരായി പൂത്തിടുന്നു....


അഴകേറും പൂ ചൂടും പെണ്‍മണിയെ
നിന്‍ ചിരിയഴകില്‍ രാവും അലിയുന്നു
എന്‍ കനവില്‍ നിന്നോര്‍മ്മകള്‍ കുളിരിടുന്നു
നിന്നോര്‍മ്മകളില്‍ ഞാനും നിറഞ്ഞിടുന്നു....


പുലരിയില്‍ ഞാന്‍ കണ്ട സ്വപ്നങ്ങള്‍
ഇന്നെന്‍ മനസ്സില്‍ തേന്‍ മഴയായി പൊഴിയുന്നു
നീ തന്ന സ്നേഹത്തിന്‍ സ്പര്‍ശത്തില്‍
നിന്‍ മനസ്സുമിന്നെന്നോട് ചേര്‍ന്നിടുന്നു....


ദീപങ്ങള്‍ തെളിയും പൂ മുഖപ്പടിയും
ആ ദീപത്തില്‍ തെളിയും നിന്നഴകും
ഇന്നെന്റെ ജീവിതം പുണ്യമയം,
സഖി, നീയിന്നെന്‍ ജീവന്റെ ആത്മതാളം....


കതിര്‍ വിളയും വയലേലകളില്‍
നിറ ദീപം ചാര്‍ത്തുന്ന സുന്ദരിയും
തുളസിക്കതിരിന്റെ സുഗന്ധത്തില്‍
ഈ മലയാള ഭുമിയും നിറഞീടുന്നു,
എന്നില്‍ നിന്‍ പ്രണയത്തിന്‍ സുഗന്ധവും തഴുകീടുന്നു....!!!!

Sunday, July 27, 2008

പ്രണയത്തിന്‍ താളം**

(ഒരു ഈണത്തില്‍ പാടു)

ഒരു കുഞ്ഞു പ്രാവിന്റെ തേങ്ങലായി
മിഴി പൂട്ടി ഉറങ്ങുന്ന മോഹമേ
അരികെ എന്‍ അരികെ
സ്വര വിന്യസമെന്‍ അരികെ
പതിയെ, പതിയെ
വിരഹത്തിന്‍ നോവിനരികെ
പുതു ശ്വാസമായി,
എന്‍ താളമായി,
എന്‍ ചരെയായി നീയഴകെ,
എന്‍ പൂവഴകേ......

പ്രണയത്തിന്‍ തൂവലായി
ഹൃദയത്തിന്‍ തേങ്ങലായി
ഇശല്‍ പാട്ടിന്‍ ഈണമായി
എന്‍ നെഞ്ചിന്‍ താളമായി
നിന്‍ സ്നേഹം പൂമഴയായി
എന്നെ പുണരുകയായി
നിന്നുള്ളം ഇന്നെന്നില്‍ ചേര്‍ന്നലിയുകയായി...

ഒരു മഞ്ഞു തുള്ളിയായി
ഒരു കുഞ്ഞു തെന്നലായി
ഒരു കുയിലിന്‍ പാട്ടുമായി
ഈ വിണ്ണിന്‍ കൈകളില്‍
നാമൊന്നായി,ചേരുകയായി എന്നഴകെ.....

നിലാവിന്‍ കൈകളില്‍
തേന്‍ കനിയായി ഇന്നു ഞാന്‍
എന്‍ മനസ്സിന്‍റെ തോപ്പില്‍ പു‌ക്കും
മലരായിഇന്നു നീ ,
എന്‍ കണ്‍മണിയെ,
എന്‍ വിണ്‍ അഴകേ
നീയെന്‍ പാട്ടിന്‍ രാഗമായി,
നിന്‍ ചിരിയഴകും,
നിന്‍ മിഴിയഴകും
ഇന്നെന്‍ നെഞ്ചില്‍ ചിത്രമായി,
നീയെന്‍ മനസ്സില്‍ സ്വപ്നമായി.....!!!

എന്റെ കേരളം**



(ഒരു ഈണത്തില്‍ പാടു)

സസ്യ ശ്യാമളം
നിത്യ ഹരിതകം
എന്റെ ഈ കൊച്ചു കേരളം.
പച്ച നിറയുന്ന
പുണ്യ ഭുമിയായി
എന്‍ മനസ്സിലും നിറഞ്ഞീടുന്നു.
കേര നിരകളും
കാട്ടു പു‌ക്കളും
ഈ മണ്ണിനു തിലകം ചാര്‍ത്തുമ്പോള്‍
അഴകു നല്‍കുമ്പോള്‍
മലയാള ഭുമി നീ എത്ര സുന്ദരി.....


തഴുകി ഒഴുകുന്ന പുഴകളും,
തേനരുവിയും ചെറു മലകളും
നീണ്ടു നിവരും വയലേലകള്‍
തന്നില്‍ ഹരിതഭുമി നിന്നഴകും...
മധുരമായിടും നിന്‍ സ്വരം
മലയാളമണ്ണിന്റെ സ്പര്‍ശവും,
മലയാള ഭാഷയും
അമ്മിഞ്ഞപ്പാലിന്‍ സുകൃതവും,
ഇന്നെന്‍ ജീവിതം സ്വപ്ന സാഫല്യം
ഈ മണ്ണിനും നിറ കൌതുകം.....



തഴുകിടും കുളിര്‍ തെന്നലില്‍
പു‌വിന്‍ സുഗന്ധവും നീറഞ്ഞീടുന്നു.
അഴകു നല്‍കിടും പു‌ക്കളും
പൂ അഴകു പോല്‍ പെണ്‍മണികളും,
മലയാളി പെണ്‍ കൊടി നിന്നഴകിലീ
മലയാള മണ്ണും തെളിഞ്ഞിടും...
എന്‍ മനസിലും കനവുകള്‍ നിറഞ്ഞിടും...
എത്ര സുന്ദരം,
ചിത്ര കൌതുകം
അവര്‍ണ്ണനീയമായി മാറിടും
പുണ്യഭുമി നിന്‍ സൌന്ദര്യം,
എന്‍ ജീവനും നിന്നില്‍ അലിയുന്നു,
നിന്നഴകില്‍ എന്‍ മനം ഉണരുന്നു....!!!!

Thursday, July 24, 2008

പ്രണയസുഗന്ദം**


(ഒരു ഈണത്തില്‍ പാടൂ)


മനസ്സിന്‍ മണിത്തുവല്‍
തഴുകും നിന്നുള്ളം
നീലനിലാവിന്‍ താരകമോ
പ്രണയത്തിന്‍ കു‌ട്ടില്‍ ഞാനേകനോ?
അനുരാഗമോ നീയെന്‍ താളമോ
നിറമാലയും ചാര്‍ത്തി അരികത്തു വാ
നിന്‍ സ്നേഹത്തിന്‍ മധുവിന്നു പകര്‍ന്നു താ......


രാക്കുയിലിന്‍ പാട്ടുകളും
പൂനിലാവിന്‍ പൂങ്കിനാവും
താരകം പോല്‍ നീ തെളിഞ്ഞിടുമ്പോള്‍,
തൂവെള്ള പുതപ്പില്‍ നീ മയങ്ങിടുമ്പോള്‍,
ഈ രാവുമാനുരാഗം നുണഞ്ഞിടുമ്പോള്‍,
നിന്നുള്ളം ഇന്നെന്നോടു ചേര്‍ന്നീടും....
നിന്‍ സ്വപ്നങ്ങള്‍ മഴയായി പെയ്തീടും.....


അരികില്‍ നീയെന്‍ നിനവിലും നീ.
പുലരിയില്‍ ഞാന്‍ കാണും കിനാവിലും,
തെളിയുമോ വെണ്‍ചന്ദ്രികേ,
തളിരിടും ഈ പ്രണയത്തില്‍
കുളിര്‍ ചൊരിയും കാറ്റില്‍ നാം അലിഞ്ഞിടുമ്പോള്‍
നിന്‍ സ്നേഹത്തിന്‍ ചുമ്പനം പുണര്‍ന്നിടും ഞാന്‍,
നീയെന്‍ നെഞ്ചിന്‍റെ താളമായി മാറിടുന്നു.....!!!!!

Monday, July 21, 2008

ഓര്‍മ്മയിലെന്‍ അനുരാഗിണി**


(ഒരു ഈണത്തില്‍ പാടു)

മനസ്സിന്‍റെ വാതില്‍
നിനക്കായി തുറന്നു ഞാന്‍
അനുരാഗമോ മലരേ,
നിറ സന്ധ്യയില്‍ നീ
പൂ ചിരിയഴകില്‍ എന്‍
അരികത്തു വന്നോ,
നീ തന്ന സ്വപ്നങ്ങള്‍
നിന്‍ മുഖ ചിത്രങ്ങള്‍ ഇന്നെന്‍
നെഞ്ചില്‍ തെളിയുന്നു
നിന്നോര്‍മ്മകള്‍ എന്നില്‍ ഉണരുന്നു....

മനസ്സിന്‍റെ ചെപ്പില്‍
നിനക്കായി നല്‍കാം
പ്രണയത്തിന്‍ പു‌ക്കാലം,
ആ പ്രണയത്തിന്‍ കുളിരില്‍
പു‌വായി വിരിയും
നീയെന്‍ പ്രിയതോഴിയോ
നിന്‍ സ്വപ്നങ്ങള്‍ എന്‍ സ്വന്തമോ......
അഴകേ......

ഈ നീലരാവില്‍
എഴു സ്വരങ്ങളായി
നീ തന്ന പ്രിയനിമിഷങ്ങള്‍
ഒരു പൂ ചെപ്പില്‍
കാത്തു സൂക്ഷിക്കും
മയിലിന്‍ പീലിയോ
എന്‍ മനസ്സിന്‍ ലയതാളമോ......

കനവിലും നീയെന്‍
നിനവിലും നീയെന്‍
മനസ്സില്‍ തിരിയായി തെളിയുന്നു.
അഴകേ നീ തന്ന
സ്നേഹമെന്‍ മനസ്സില്‍
പ്രണയത്തിന്‍ പാട്ടായിടും
എന്‍ സ്വപ്നങ്ങള്‍ സഫലമാകും........!!!!

Sunday, July 20, 2008

മൌന നൊമ്പരങ്ങള്‍ **

(ഒരു ഈണത്തില്‍ പാടു)

അന്തി മുകില്‍ കു‌ട്ടില്‍ കിളി കേഴുന്നുവോ
കുഞ്ഞു തെന്നല്‍ അതേറ്റു പാടുന്നുവോ
മിന്നി നിന്നുവോ ദൂരെ താരകങ്ങള്‍
കുഞ്ഞു പാട്ടിന്‍ താളത്തില്‍ തുള്ളുകയോ
ഈ ഭുമിയില്‍ ജിവിത കോമരങ്ങള്‍..

നീറി നിന്നുവോ മൌന നൊമ്പരങ്ങള്‍
മനസ്സിനുള്ളില്‍ എരിഞ്ഞമര്‍ന്നീടുമോ
തരളമെന്‍ സ്വപ്നങ്ങള്‍ മായുകില്‍
കുഞ്ഞിളം തെന്നലും തേങ്ങീടുമ്പോള്‍
എന്‍ ജീവിതം ഒരു ദുഃഖ പാനപാത്രം....

ഇന്നു കനവുകളാകുമെന്‍ ജീവിതവും
എതോ കു‌ട്ടില്‍ തേങ്ങീടുന്നു.
സ്വപ്നങള്‍ ശലഭം പോല്‍ പറന്നുയരുമ്പോള്‍
ദൂരെ എന്നത്മാവ് കേഴുന്നു,
ഈ ലോകത്തിന്‍ കയ്യില്‍ ദീപമായി
എന്‍ മനസ്സും തെളിഞ്ഞീടുന്നു..
എന്‍ കണ്ണീരില്‍ ഈ രാവും അലിഞ്ഞീടുന്നു...!!!

മനസ്സിന്‍റെ കേഴല്‍**

(ഒരു ഈണത്തില്‍ പാടൂ)

മനസ്സേ നിന്‍ മാന്ത്രിക തിരിയില്‍
തെളിയും ദീപമൊന്നായി
കനവെ, നീയിന്നെരിയുമീ തീയില്‍
ഞാനും നീറി നിന്നില്ലേ...
ഇരുള്‍ അലകള്‍ പോല്‍ നിറയുമെന്‍ ജീവിതം
ശോകമായി മാറും
എന്‍ കണ്ണീര്‍ കടലാകും.....

തേങ്ങലുകള്‍ പൂ ചിരിയഴകില്‍
തെളിഞ്ഞു നിന്നല്ലോ
ആ പു‌വഴകില്‍ എന്‍ സ്വപനങ്ങള്‍
എങ്ങോ പറന്നകന്നു.
ഒരു നിമിഷം ഞാന്‍ കാണും കിനാക്കള്‍
ഈ മണ്ണില്‍ വീണലിഞ്ഞു
എന്‍ മനസ്സും തേങ്ങിടുന്നു....

മനസ്സില്‍ മായാത്ത സ്വപ്നങ്ങള്‍
നിറദീപമായി തെളിയുമ്പോള്‍
നീലനിലാവില്‍ ചിരിയഴകായി,
പൂങ്കുയില്‍ പാട്ടില്‍ അലിയുമെന്‍ നൊമ്പരം
മൃദു പല്ലവിയായി മാറിടുമോ
എന്‍ ജീവിതമൊരു തിരിയായി തെളിഞ്ഞീടുമോ?

ഈ രാവില്‍ പൂക്കും
പൂക്കളിന്‍ സുഗന്ദം
കാറ്റില്‍ അലിയുമ്പോള്‍,
ആ പൂവില്‍ നിറയും
മധുവായി സ്നേഹം
താനേ നുകരുമ്പോള്‍,
എന്‍ മോഹങ്ങള്‍ ഉണരുമ്പോള്‍
അരുതേ എന്‍ മനസ്സേ നീയും
കണ്ണീര്‍ ചുഴിയില്‍ താഴ്ന്നീടുമോ
നിന്‍ തേങ്ങല്‍ പാട്ടായി മാറിടുമോ???

Saturday, July 19, 2008

പ്രണയിനി നിനക്കായി**

(ഒരു ഈണത്തില്‍ പാടു)

ചിരി തൂകിയോ പൂത്തിങ്കള്‍
തഴുകുന്നുവോ എന്‍ നെഞ്ചിലായി
സ്വരരാഗമായി അനുരാഗമായി
നീയെന്നരികില്‍ വരു‌.....

മൃദു നാളമായി,
കുളിര്‍തെന്നലായി
പുതു ചന്ദനത്തിന്‍ സുഗന്ദമായി
കുടമഞ്ഞു പോല്‍ എന്നോര്‍മ്മകള്‍
പുലര്‍ മഞ്ഞു പോല്‍ നിന്നുള്ളം കുളിര്‍ കോരിയോ.....
എന്‍ പ്രിയസഖി......

നിറ ദീപമായി, ശരത് മേഘമായി
പു‌ന്തെന്നലിന്‍ സുഗന്ദമായി
അലിയുന്നുവോ എന്‍ ജീവനില്‍
പുലര്‍ സ്വപ്നമായി ലയ താളമായി
എന്നരികില്‍ വാ എന്‍ പ്രിയസഖി......

നിന്‍ സ്നേഹമിന്നെന്‍ സ്വന്തം
നിന്‍ ശ്വാസമിന്നെന്‍ താളം
ഈ മരുവീചിയില്‍ പുലര്‍ വേളയില്‍
ഈ കാറ്റിലും നിന്‍ സുഗന്ദം......

വിരഹാര്‍ദ്രമാം ഈ സന്ധ്യേ
തെളിയുന്നുവോ പൂത്തിങ്കള്‍
മധുമാരിയായി,
മലര്‍ ഗന്ധിയായി
ഇതളായി നിന്‍ സ്നേഹം
നിഴലായി ഞാന്‍ നിന്‍ ചാരെയായി
ഈ പുലരിയില്‍ പുലര്‍ തെന്നലായി
നിന്‍ സ്പര്‍ശം എന്നരികെ......!!!


Monday, July 14, 2008

മനസ്സിലെ നൊമ്പരം**


(ഒരു ഈണത്തില്‍ പാടു)

മനസ്സേ നീ കരയരുതേ
നിന്‍ കണ്ണീര്‍ ഈ മണ്ണില്‍ വീഴരുതേ....
ലോലമാം സ്വപ്നങ്ങള്‍
നിന്‍ കണ്ണില്‍ മായുമ്പോള്‍
നിന്‍ മിഴികള്‍ അണഞ്ഞീടുമോ
എന്നേ മറക്കുവാന്‍ കഴിഞ്ഞീടുമോ???....

നിലാവിന്‍റെ കയ്യില്‍ നീന്തി തുടിക്കും
പനിനീര്‍ പു‌ക്കളും,മനസ്സിലെ സ്വപ്നങളും
കനവുകള്‍ കാണും എന്‍ നെഞ്ജമിന്നു
നിന്‍ കണ്ണീരില്‍ അലിഞ്ഞിടുന്നു
എന്‍ മിഴികളും നനഞ്ഞീടുന്നു.......

നിന്‍ ചൊടിയില്‍ വിരിയും
പ്രണയത്തിന്‍ പുഞ്ചിരിയില്‍
എന്‍ മനം അലിഞീടുന്നു,
മധു മഴയായി പെയ്തീടുന്നു.......

മനസ്സിന്‍റെ ചെപ്പില്‍
വിരലൊന്നു തഴുകുമ്പോള്‍
നീ തന്ന ഓര്‍മ്മകള്‍
പ്രണയത്തിന്‍ നിമിഷങ്ങള്‍
ഒരു കുഞ്ഞു തേങ്ങലായി
ഇന്നെന്‍റെ നെഞ്ചില്‍
വീണു കേഴുന്നുവോ,
കരളിന്‍റെ കരളേ അകലരുതേ നീ,
എന്നെ വിട്ടു നീ പോകരുതേ........

മനസ്സിന്‍റെ വാതില്‍
നിനക്കായി തുറന്നപ്പോള്‍
ഒരു കുളിരില്‍ ഞാന്‍ നിന്നു
ഒരു മൃദു പല്ലവിയായി
നീ തന്ന സാമിപ്യം
ഇ ജന്മം പുണ്യമയം
എന്‍ ജീവിതം സ്വപ്ന തീര്‍ത്ഥം......!!!!

Saturday, July 12, 2008

നിശാപക്ഷികള്‍**


നിലാവാകുമൊരു പൊയ്കയില്‍
വിരിയുന്നൊരു ആമ്പല്‍പ്പൂവു പോല്‍
നറു പുഞ്ചിരി വിതറും അമ്പിളി,
ഇന്നീ നിലാവില്‍ നറു തേന്‍
ചൊരിയുന്നൊരു മുല്ലപ്പുവില്‍
മധു നുകരും ഒരു വണ്ടിന്‍ ചുണ്ടില്‍
നിറയും ആനന്ദ ലഹരിയില്‍
പുഞ്ചിരി തൂകും താരാജാലങ്ങള്‍ തന്‍ നടുവില്‍
വിരഹിണിയായൊരു സന്ധ്യയുടെ മാറില്‍
ഒരു കുഞ്ഞിന്‍ മനസ്സു പോല്‍
എന്‍ ഹൃദയം തല ചായിക്കുമ്പോള്‍
എകനായൊരു ആത്മാവിന്‍ കേഴല്‍
അങ്ങു ദൂരെ ദിക്കില്‍ കേള്‍പ്പു......
ആ ശബ്ദം ഒരു വിലാപം പോല്‍
ഈ ഭുമിയില്‍ മുഴങ്ങിടുമ്പോള്‍
ആ മുഴങ്ങലിന്‍ നാദം
ഈ പ്രകൃതിയെ കണ്ണീര്‍ പോഴിയിപ്പിക്കുമ്പോള്‍
നിശബ്ദമായി ഈ സന്ധ്യയും അതിനു സാക് ഷ്യം വഹിച്ചിടുന്നു.....
ഒരു നിമിഷത്തില്‍ കാണും കിനാവു പോല്‍
ഈ ഭുമിയില്‍ എന്‍ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍
എന്നുടെ വികാര വിചാരങ്ങള്‍
ഈ പ്രകൃതിയിലും ലയിച്ചു ചേരുന്നു.....
ഒരമ്മ തന്‍ സ്നേഹവാത്സല്യം
അറിഞ്ഞിടാത്ത എന്‍ ലോല മനസ്സിന്നു
നിശാപക്ഷികള്‍ തന്‍ മു‌ക രോധനത്തില്‍ മുഴുകിടുന്നു....
ഒരു തോപ്പില്‍ വളരുന്നൊരു ചെടിയില്‍
വിരിയും പു‌ക്കള്‍ തന്‍ സൌന്ദര്യത്തില്‍ ഇ
പ്രകൃതിയും പുഞ്ചിരി തൂകിടുമ്പോള്‍
എന്നുടെ മനസ്സിലും ആനന്ദത്തിന്‍ മൊട്ടുകള്‍ വിരിഞ്ഞിടുന്നു.....
അറിയുന്നു എന്‍ മനസ്സും ആ പു‌വിന്‍ പുഞ്ചിരിയില്‍ ആനന്ദം കൊണ്ടിടുന്നു.......!!!!

Wednesday, July 9, 2008

പ്രകൃതിയും സ്നേഹവും മനുഷ്യനും**

താമരപ്പുവിന്‍ താളിലൊരു താരാട്ടു പട്ടു കേട്ടു ഞാന്‍
ആരിരം പൂന്തെന്നല്‍ അതിന്നേറ്റു പാടിയോ?
സ്നേഹമല്ലികപ്പുവുകള്‍ അതിനു നൃത്തം വെച്ചുവോ അതോ
ആ താരാട്ടുപാട്ടില്‍ പൂക്കളിന്‍ സുഗന്തം ലയിച്ചു ചേര്‍ന്നുവോ?
മൃദുലത നിറയും പു‌വിന്‍ ഇതളുകള്‍
ഒരു കുഞ്ഞിന്‍ സ്പര്‍ശം പോല്‍ മനസ്സിനെ തഴുകുമ്പോള്‍,
മാനത്ത് മിന്നും താരാജാലങ്ങള്‍ കണ്ണ് ചിമ്മുന്നുവോ അതോ
ആ താരകജ്യാലയില്‍ പു‌വിന്‍ ഇതളുകള്‍
കാറ്റിന്‍ താളത്തില്‍ പാട്ടിന്‍ പല്ലവി മു‌ളിയോ?
ഈ പുതുനിലാവിന്‍ നിറവില്‍ ഒരു കരിവണ്ടിന്‍ മൂളല്‍
ഈ പ്രകൃതിക്കു പാട്ടകുന്നുവോ അതോ
ആ താരാട്ടു നിറയും മൂളലില്‍ ഈ പ്രകൃതി മയങ്ങിടുന്നുവോ?
പൂര്‍ണേന്തുവിന്‍ സ്നേഹം നിലാവു പോല്‍ ഈ പ്രകൃതിയെ താഴുകീടുന്നുവോ അതോ
ആ നിലാവില്‍ ഈ പ്രകൃതി പൂര്‍ണേന്തുവില്‍ അലിഞ്ഞീടുന്നുവോ?
വര്‍ണ്ണങ്ങള്‍ നിറയും ഈ സുന്ദരമാം പ്രകൃതിയില്‍ ഈ കവിയുടെ ഭാവന ഉണര്‍ന്നീടുമോ അതോ
ഈ കവിതന്‍ ഭാവന ഈ ഭുമിയില്‍ ഒരു മുല്ലപ്പുവായി വിരിഞ്ഞീടുമോ?
കൌതുകങ്ങള്‍ നിറഞ്ഞ ഇ ഭുമിയെ വര്‍ണ്ണിക്കുവാന്‍ ഇനി ഒരു ജന്മം കു‌ടിയോ അതോ
ഈ കവിതന്‍ ഭാവനയില്‍ നയന മനോഹരിയാം പ്രകൃതി പുതുസ്വപ്നങ്ങള്‍ നെയ്തീടുമോ?
രാത്രികള്‍ പകലാക്കി എന്നുടെ ഇളം മനസ്സില്‍ ചിന്തകള്‍ യാത്ര ചെയ്യുമ്പോള്‍
അറിയുന്നു എന്‍ ജീവിതം ഈ ഭുമിയില്‍ ഒരു ചെറു മണല്‍ത്തരി മാത്രമായിടും....!!!

Tuesday, July 8, 2008

പ്രണയത്തിന്‍ താരാട്ട്**

പൂനിലാവിന്‍ കയ്യിലൊരു പൂമാല കോര്‍ത്തു ഞാന്‍
പൂവഴകുമായി ഒരു കിനാവ് ഇന്നെന്‍ മനസ്സില്‍ കൂടു കെട്ടി.....
താരകങ്ങള്‍ ചെറു മലരുകള്‍ പോല്‍ തെളിഞ്ഞു നിന്നു
ഈ നീലവാനചോലയില്‍....
ആ ചെറു മലരിന്‍ സൌന്ദര്യത്തില്‍ ഈ സന്ധ്യ തെളിഞ്ഞു നിന്നു....
പ്രകൃതിയുടെ കയ്യിലൊരു മുത്തായെന്‍ മനസ്സ്
ഈ രാവില്‍ സ്നേഹത്തിന്‍ പാട്ടുകള്‍ പാടിടുന്നു....
പാല്‍ പുഞ്ചിരി വിതറും അമ്പിളിമാമ്മന്‍
ഇന്നെന്‍ പാട്ടില്‍ കണ്ണു ചിമ്മിച്ചിടുമ്പോള്‍
ആമ്പല്‍പ്പുവിന്‍ പരിഭവം എന്‍ മനസ്സറിഞ്ഞിടുന്നു....
പ്രണയത്തിന്‍ സുഗന്ദം നിറയും ഈ പ്രകൃതി തന്‍ നിറവില്‍
സ്നേഹത്തിന്‍ അംശം ഓരോ സൃഷ്ടിയിലും ഉളവായിടുന്നു.....
മഞ്ഞു പെയ്യും രാവില്‍ ദൂരെ ദിക്കില്‍ കഴിയും ഇണപക്ഷികള്‍ തന്‍
വിരഹത്തിന്‍ നോവില്‍ ഈ പ്രകൃതിയും കണ്ണുനീര്‍ പൊഴിച്ചിടുന്നു....
ആ കണ്ണുനീര്‍ തുള്ളികള്‍ ഇന്നെന്‍ മനസ്സില്‍
പ്രണയത്തിന്‍ ഭാവം തീര്‍ത്തിടുമ്പോള്‍ അറിയുന്നു
ഞാനെന്‍ കുരുന്നു മനസ്സും പ്രണയത്തിന്‍ തീയില്‍ എരിഞ്ഞമര്‍ന്നിടുന്നു......!!!!

Monday, July 7, 2008

മാതൃസ്നേഹം**


അമ്മ തന്‍ കയ്യില്‍ ഒരു കുഞ്ഞു കുരുന്നു പോല്‍
എന്‍ ജീവിതം ഒന്നേ തുടങ്ങി.
വൃശ്ചികരാവില്‍ ഒരു രാത്രിമഴയുടെ താളത്തില്‍
അമ്മ പാടിയ താരാട്ടു പാട്ടുകള്‍
ഇന്നെന്‍ മനസ്സിനു മൃദുലത തന്നിടുന്നു....
ആ പാട്ടിന്‍ താളത്തില്‍ എന്‍ മിഴികളണയുമ്പോള്‍
അറിയാതെ എന്‍ മനം കേഴുന്നു,
ഇനിയുമെന്‍ അമ്മയുടെ സ്നേഹത്തിന്‍ തുവല്‍സ്പര്‍ശം
എന്‍ മനസ്സിനെ താഴുകീടുമോ.....
എന്‍ അമ്മയുടെ ഓര്‍മ്മകള്‍ ഇന്നീ നിലവില്‍
ഒരു താരകം പോല്‍ എന്‍ മനസ്സില്‍ മിന്നി നില്‍ക്കുമ്പോള്‍
ആ താരകം നല്‍കിടും തുവെളിച്ചം
ഇന്നു എന്‍ ജീവിതത്തില്‍ വഴികാട്ടിയായിടും.....
എന്‍ അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ മാധുര്യം
ഇന്നെന്‍ നാവില്‍ കളിയാടിടുമ്പോള്‍
ആ അമ്മ തന്‍ സ്നേഹത്തില്‍ ഈ കുഞ്ഞു ജന്മം സഫലമായിടും....
അറിയുന്നു ഞാനെന്‍ അമ്മയുടെ ഓര്‍മ്മകള്‍
എന്‍ ജീവിതത്തിനു ഒരു തീരാ നഷ്ടം പോല്‍....
എന്‍ അമ്മ തന്‍ സ്നേഹസ്പര്‍ശം ഇന്നു
ഈ മകനെ തലോടുമ്പോള്‍ ഈ ജന്മം പുണ്യമായിടും....
അറിയുന്നു ഞാനെന്‍ അമ്മ തന്‍ ഓര്‍മ്മകള്‍
ഇന്നെനിക്കു പുതുവസന്തത്തിന്‍ സുഗന്തം തന്നിടും.....
ആ വസന്തത്തില്‍ പു‌ക്കും പുവായി കായായി എന്‍ അമ്മ തന്‍ മകനായി
ഇനിയും ഒരു ജന്മം കൂടി തരുമോ ഈശ്വരന്‍????

Friday, July 4, 2008

കര്‍ഷകന്‍**


പച്ചപ്പു വിരിയും പാടങ്ങളില്‍ വിയര്‍പ്പോഴുക്കും കര്‍ഷകര്‍
ഇന്നു ആ കര്‍ഷകന്‍ തന്‍ വിയര്‍പ്പില്‍ അലിയുന്നു ഈ സുന്ദരമാം ഭുമി.
കര്‍ഷകന്‍ തന്‍ കയ്യാല്‍ ഉഴുതു മറിക്കും പാടങ്ങളില്‍
തന്‍ വിയര്‍പ്പിന്‍ വില നെല്ക്കതിരായി വിളഞ്ഞിടുന്നു....
ഈശ്വരന്‍ തന്നിടും പ്രകൃതിരമണീയമാം ഈ ഭുമിയില്‍
പകലന്തിയോളം വിയര്‍പ്പൊഴുക്കും കര്‍ഷകര്‍
ഇന്നു തല ചായിക്കുവാന്‍ ഒരു കൂരക്കായി നെട്ടോട്ടമോടിടുന്നു....
കര്‍ഷകന്‍ തന്‍ കണ്ണീര്‍ ഒരു കടലായി മാറുമ്പോള്‍
നിയമത്തിന്‍ തലപ്പാവണിയും നേതാക്കള്‍,
പാവം കര്‍ഷകന്‍ തന്‍ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചിടുന്നു...
ഒരു തുണ്ടു ഭുമിയില്‍ വിയര്‍പ്പൊഴുക്കും ഇവര്‍
ഇന്നു ജീവിതമാര്‍ഗ്ഗത്തില്‍ ഗതി മുട്ടിടുമ്പോള്‍,
ഒരു തുണ്ടു കയറില്‍ തന്‍ ജീവിതം അവസാനിപ്പിച്ചിടുന്നു.....
മാറി വരുന്ന പുതുതലമുറ തന്‍ മനസ്സില്‍
പാശ്ചാത്യ സംസ്കാരത്തിന്‍ തന്തുക്കള്‍ കനലൂതിടുമ്പോള്‍
അറിയുന്നുവോ ഇവര്‍, നമ്മുടെ പൂര്‍വികര്‍ തന്‍ കാലഘട്ടം.
ഈശ്വരന്‍ തന്ന ഈ പ്രകൃതിരമണീയമാം ഭുമിയില്‍ പച്ചപ്പു വിരിക്കും നെല്‍പ്പാടങ്ങള്‍,
ഇന്നു മലയാളികള്‍ തന്‍ മനസ്സില്‍ ഒരു കിനാവ് പോല്‍ മാറിടുന്നു.....
അറിയുന്നു ഞാന്‍, നൂതന സൌകര്യങ്ങളില്‍ വസിച്ചിടും പുതുതലമുറ തന്‍ മനസ്സില്‍
ആ പഴയ കാര്‍ഷിക സംസ്ക്കാരം ഒരു സ്വപ്നമായി മാഞ്ഞിടുന്നു.......!!