പകലിനെ കാണാത്ത മുങ്ങ തന്‍ കണ്ണു പോല്‍
കണ്ണുനീര്‍ കാണാത്ത മനുഷ്യരെ.
ചോര തന്‍ ഗന്ധം നിറയുന്ന കാറ്റിന്റെ
താളത്തില്‍ ആടുന്നുവോ നീ?
താളമില്ലാത്തൊരു ജീവിതത്തിന്‍ തോണി
തുഴയുന്നുവോ നീ മകനെ?
തുഴയുന്ന നേരത്തു കൈകള്‍ തളരുമ്പോള്‍
അറിയാതെ കേഴുന്നുവോ നീ?
സത്യവും, ധര്‍മ്മവും, നന്മയും, നീതിയും
കാറ്റില്‍ പറത്തുന്നുവോ നാം..
സത്യത്തിന്‍ മുത്തിന്‍ തിളക്കം കാണാതെ നാം
ഇരുട്ടിന്റെ കൂട്ടില്‍ മറയുന്നുവോ?
സ്നേഹത്തിന്‍ പൂക്കളെ കാലിട്ടരക്കുമ്പോള്‍
വിതുമ്പുന്നു ഇന്നെന്‍ ഹൃദയം.
സ്നേഹിച്ചിടുവാനിനി ആരാരുമില്ലാതെ
ഈ ജന്മം ശപിക്കുന്നു ഞാന്‍..
വിണ്ണിന്റെ കൈകളില്‍ നെയ് തിരിയായി തെളിയുവാന്‍
ജന്മങ്ങള്‍ കാത്തിരുന്നു ഞാന്‍.
കാലങ്ങള്‍ ഓരോന്നായി വന്നു പോകുമ്പോഴും
ഇരുട്ടിന്റെ കാഴ്ചകള്‍ മാത്രം.
കണ്ണില്‍ കരയിക്കും കാഴ്ച്ചകള്‍ മാത്രം..
നോവറിഞ്ഞു മനം, നെഞ്ചിന്‍ പിടച്ചിലില്‍
വാചാലമാകുന്നു ഹൃദയം.
കണ്ണുകള്‍ കാണുന്ന ഹീന കാഴ്ചകള്‍ക്കുള്ളിലിനി
ശബ്ദിക്കുക മനുജരെ നാം..
സ്നേഹത്തിന്‍ മുത്തിന്‍ തിളക്കം നിറയുന്ന
ഹൃദയത്തിന്‍ പാത്രങ്ങള്‍ ആക നാം.
സത്യമേ ജയിക്ക നീ..
ധര്‍മ്മമേ വാഴ്ക നീ..
ഈ മണ്ണിനു തിരിയായി തെളിയ നാം..
ജന്മ നാടിനു പുണ്യമായി മാറുക നാം...!!!
Subscribe to:
Post Comments (Atom)
“സ്നേഹത്തിന്‍ മുത്തിന്‍ തിളക്കം നിറയുന്ന
ReplyDeleteഹൃദയത്തിന്‍ പാത്രങ്ങള്‍ ആക നാം.
സത്യമേ ജയിക്ക നീ..
ധര്‍മ്മമേ വാഴ്ക നീ..
ഈ മണ്ണിനു തിരിയായി തെളിയ നാം..
ജന്മ നാടിനു പുണ്യമായി മാറുക നാം...!!!“
ദീപാവലി ആശംസകള്‍.
നല്ലകവിതെ മുല്ലപ്പൂവേ.
ReplyDelete-സുല്‍
:) കവിത നന്നായിട്ടുണ്ട് കേട്ടോ
ReplyDelete"മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം സൌരഭ്യം" ന്നല്ലെ... 'മാടമ്പി' റിലീസാവുന്നതിന്ന് മുന്നെ പ്പറഞ്ഞിരുന്നത്...
ReplyDeleteഈ മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കാന്‍ ഇനിയും വരാം..
കവിത ഭംഗിയായി.
അത്യന്തിക വിജയം സത്യത്തിനും നന്മയ്ക്കും മാത്രമായിരിക്കും. പരീക്ഷണങ്ങളില്‍ തളരാതിരിക്കാന്‍ നന്മ കൈവെടീയാതിരിക്കാന്‍ ഈ ചിന്തകള്‍ നിമിത്തമാവട്ടെ..ആശംസകള്‍
ReplyDeleteസ്നേഹത്തിന്‍ പൂക്കളെ കാലിട്ടരക്കുമ്പോള്‍
ReplyDeleteവിതുമ്പുന്നു ഇന്നെന്‍ ഹൃദയം.
സ്നേഹിച്ചിടുവാനിനി ആരാരുമില്ലാതെ
ഈ ജന്മം ശപിക്കുന്നു ഞാന്‍..
നല്ല കവിത.
വളരെ ശക്തമായ വരികൾ. ബൂലോഗത്ത് ഇത്ര വേഗത്തിൽ മനോഹരമായി കവിത എഴുതുന്ന മുല്ലപ്പൂവിന് ആശംസകൾ!!
ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ തരട്ടെ?ആലോചിച്ചു നോക്കുമ്പോള്‍ ശരിയാണെന്നു തോന്നിയാല്‍ മാത്രം സ്വീകരിച്ചാല്‍ മതി.
ReplyDelete1 രണ്ടാമത്തെ വരിയിലെ 'മനുഷ്യരേ'എന്നത് ഒരു മാത്ര കൂട്ടിയാലോ? മാനുഷ്യരേ എന്ന്.
2. നാലാമത്തെ വരിയില്‍ നീ എന്ന പ്രയോഗം.
അല്‍പം ബഹുമാനമാകുന്നതില്‍ തെറ്റുണ്ടോ?
3 പൂക്കളെ കാലിട്ടരയ്ക്കുമ്പോള്‍,എന്നത്
പൂക്കള്‍ ചവുട്ടിയരയ്ക്കുമ്പോള്‍ എന്നായാലോ?
4 ഈ ജന്മം ശപിക്കുന്നു എന്നത്
പാഴ്ജന്മമെന്നു ശപിക്കുന്നു എന്നാകുന്നതല്ലേ കൂടുതല്‍ ചേര്‍ച്ച?
5 വിണ്ണിന്റെ കയ്യില്‍ നെയ്‌ത്തിരിയായ്‌തെളിയുവാന്‍
ജന്മങ്ങളായി ഞാന്‍ കാത്തിരുന്നു
കാലങ്ങള്‍ ഒന്നൊന്നായ് വന്നു പോയെങ്കിലും
കണ്ണില്‍ കരയിക്കും കാഴ്ചമാത്രം
ഇനിയുമുണ്ട്. നിനക്കു തന്നെ വായിച്ചു നോക്കിയാല്‍ തിരുത്താവുന്നത്..
ഞാനിതു പറഞ്ഞതില്‍ വിഷമം തോന്നരുത്. ബ്ലോഗില്‍ വരുന്ന കമന്റുകള്‍ കവികളെ വെറുതെ പുകഴ്തുക എന്ന രീതിയില്‍ തുടരുകയാണ്.
അതില്‍ നിന്നും ഒരു മാറ്റം വന്നാല്‍ അത് അവരുടെ ഉയര്‍ച്ചയെ സഹായിക്കും എന്നു സൂചിപ്പിക്കാനാണ്.
ആദ്യത്തേക്കാള്‍ ഒരു പാടു പുരോഗതി ജോയ്സിന്റെ രചനയില്‍ വന്നിട്ടുണ്ട്.
ഇനിയും എഴുതണം സ്വയം വിമര്‍ശിച്ച് ആത്മവിശ്വാസം വന്ന കവിതകള്‍ ബ്ലോഗില്‍ ഇടുക.
നന്മകള്‍ നേരുന്നു.