"വിണ്ണിനു തിരിയായി.
മണ്ണിനു തീ നാളമായി.
മനസ്സില്‍ എരിയുന്ന കനലായി.
കത്തുന്നൊരു അഗ്നി ജ്യാലയായി,
സത്യം ഇന്ന ദീപം തെളിയട്ടെ.
ഈ പ്രകൃതിക്കു വെളിച്ചമായി തീര്‍ന്നീടട്ടെ,
ഈ ഭുമി തന്‍ അന്ത്യകാലത്തോളവും"...
"ഉണരുക മനുഷ്യരെ നാം.
പകരുക മനുഷ്യ സ്നേഹം.
സ്വാന്തനിപ്പിക്കും വാക്കുകള്‍ പോല്‍
നല്‍കുക ഈശ്വര സൃഷ്ടികളില്‍
മനസ്സിന്‍ സ്നേഹ സ്പര്‍ശത്തെ"...
"മര്‍ത്ത്യന്റെ ജന്മമൊരു പൂത്തു നില്‍ക്കും
പൂവു പോല്‍ ഈ മണ്ണില്‍.
കൊഴിഞ്ഞു പോകുമാ നേരം വരെയും
മനുഷ്യ മനസ്സുകള്‍ ഓര്‍ത്തു വെക്കുവാന്‍
ചെയ്യുക നന്‍മകള്‍ നാം മാലോകര്‍ക്കായി"...
"വേദനകള്‍ നിറയുമാമെന്‍ ജീവിതം.
ആ വേദനക്കു കൂട്ടായി എന്‍ മൌന നൊമ്പരങ്ങളും ബാക്കി.
ആ നൊമ്പരങ്ങള്‍ ഇന്നു മനസ്സില്‍ അഗ്നി പോല്‍ എരിഞ്ഞമരുമ്പോള്‍
എന്‍ ഹൃദയത്തിന്‍ പിടച്ചില്‍ കാണുവാന്‍ ഇന്നു മണ്ണില്‍
പ്രതികരിക്കാത്ത സൃഷ്ടികള്‍ മാത്രം"...
"അറിയുന്നു എന്‍ അന്തരംഗവും, എന്‍ മൌന നൊമ്പരങ്ങള്‍ ഇന്നു
ഈ പ്രകൃതിയില്‍ പാട്ടായി മാറിടുന്നു എന്നു.
ദൂരെ ദിക്കില്‍ കേഴുമാ രാക്കുയില്‍ പക്ഷി തന്‍ നൊമ്പരങ്ങള്‍
ഇന്നു ഈ രാവിന് താളമായി മാറിടുമ്പോള്‍
ഈ പ്രകൃതി തന്‍ കുട്ടില്‍ എന്‍ ജീവിതവും
ഒരു നെയ്ത്തിരിയായി തെളിഞ്ഞിടും.
ഒരു മാത്ര നേരത്തേക്ക് ആ നെയ്ത്തിരി നല്‍കുമാ വെളിച്ചം
ഇന്നു അന്തകാരത്തെ അകറ്റിടുമ്പോള്‍
അറിയുക മനുഷ്യ മനസ്സുകളെ സൃഷ്ടി കര്‍ത്താവിന്‍ കയ്യില്‍
ഓരോ സൃഷ്ടിയും വലുതായിടുന്നു എന്ന്...!!!
ഹായ് ജോയ്സ്,
ReplyDeleteഈ ചിന്തകള്‍ എല്ലായ്പ്പോഴും നിനക്ക് സഹായകം ആകട്ടെ...
hi joys ,
ReplyDeletenannayi...........
nannayi kavitha varunnundallo dhivasavum...good..
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteആശംസകള്‍.
nannayi....
ReplyDeleteഅറിയുന്നു എന്‍ അന്തരംഗവും, എന്‍ മൌന നൊമ്പരങ്ങള്‍ ഇന്നു
ReplyDeleteഈ പ്രകൃതിയില്‍ പാട്ടായി മാറിടുന്നു എന്നു..
നല്ല വരികള്‍ മുല്ലപ്പൂവേ.
ഉവ്വ് ജോയ്സ്..നല്ല അര്‍ത്ഥമുള്ള വരികള്‍...
ReplyDeleteഒരു ചെറുതരിവെട്ടമെങ്കിലും ആര്‍ക്കെങ്കിലും പകര്‍ന്നു നല്‍കാന്‍ കഴിയുന്നുവെങ്കില്‍ മാത്രം ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നു...
സ്നേഹത്തിന്റെ പൂത്തിരികള്‍ എങ്ങും കത്തിപ്പടരട്ടെ...ജീവിതം പ്രകാശമാനമാകട്ടെ എന്നാശംസിച്ചു കൊണ്ട്...
ee chinthakal vanna vazhi manassilaayi. appol alpam neettal athyaavasyamaanalle?
ReplyDeleteorupaadu rachanakal iniyumundaakaan aasamsikkunnu.